Categories: latest news

ചില അംഗങ്ങള്‍ കാരണം അമ്മയ്ക്ക് ചീത്തപ്പേരുണ്ടായി: ജഗദീഷ്

അമ്മ ഭരണ സമിതി രാജിവച്ചതിന് പിന്നാലെ പ്രതികരണവുമായി നടന്‍ ജഗദീഷ്. ഭരണസമിതിയ്ക്ക് സംഘടനപരമായ അച്ചടക്കം പാലിക്കുന്നതില്‍ പിഴവുണ്ടായെന്ന് ജഗദീഷ് പറഞ്ഞു. ജഗദീഷിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് അഡ്ഹോക് കമ്മിറ്റിയെ തെരഞ്ഞെടുത്തത്. കമ്മിറ്റിയിലെ അംഗങ്ങളുടെ പേരും ജഗദീഷ് മാധ്യമങ്ങള്‍ക്ക് മുമ്പാകെ അവതരിപ്പിച്ചു. ആ വാക്കുകളിലേക്ക്:

സംഘടനാപരമായ ചില പാളിച്ചകള്‍ അവരുടെ ഭാഗത്തു നിന്നും ഉണ്ടായി. അത് പരിചയക്കുറവു കൊണ്ടായിരിക്കാം. അതില്‍ അംഗങ്ങള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. ട്രഷറര്‍ കുറച്ച് ദിവസം മാറി നിന്നതിനാല്‍ അക്കൗണ്ട്സ് കൃത്യമായി അവതരിപ്പിക്കാന്‍ സാധിച്ചില്ല. അക്കൗണ്ട്സ് നേരത്തെ എത്തിക്കണം എന്ന നിയമം പാലിക്കാനായില്ല.

അംഗങ്ങള്‍ തമ്മിലുള്ള വാക്ക് തര്‍ക്കങ്ങള്‍ കമ്മിറ്റിയ്ക്ക് മുമ്പില്‍ അവതരിപ്പിക്കും മുമ്പ് മാധ്യമങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ചത് പൊതു ജനമധ്യത്തില്‍ ചീത്തപ്പേരുണ്ടാക്കി. അതിലും അംഗങ്ങള്‍ക്ക് അസംതൃപ്തിയുണ്ടായിരുന്നു. അവിശ്വാസ പ്രമേയം അവതരിപ്പിക്കും മുമ്പ് തന്നെ അംഗങ്ങളുടെ വികാരം മനസിലാക്കി ഭരണസമിതി രാജിവെക്കുകയായിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

2 hours ago

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

10 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

10 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

10 hours ago