Categories: latest news

എനിക്ക് നീതി കിട്ടിയില്ല; അന്‍സിബ

താര സംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ ആഞ്ഞടിച്ച് നടി അന്‍സിബ. എക്‌സിക്യൂട്ടീവ് കമ്മിറ്റി തന്റെ പരാതി കേള്‍ക്കാന്‍ തയ്യാറായില്ല. തനിക്ക് നീതി കിട്ടിയില്ലെന്നും ഗൂഢാലോചന നടന്നെന്നും അന്‍സിബ പറഞ്ഞു. നീതി ലഭിക്കാത്തതിനാലാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ചതെന്നും അന്‍സിബ വ്യക്തമാക്കി.

അതേസമയം അമ്മയുടെ ഭരണ സിമിതിയിലെ എല്ലാ അംഗങ്ങളും രാജിവച്ചിരിക്കുകയാണ്. ഭരണ സമിതി പിരിച്ചു വിട്ടതിന് പിന്നാലെ അമ്മയിലെ അംഗത്വം തന്നെ രാജിവച്ചതായി നടി ശ്വേത മേനോന്‍ അറിയിച്ചു. തനിക്ക് വ്യക്തിത്വമുണ്ടെന്നും ആരുടേയും കളിപ്പാവ ആകാന്‍ തയ്യാറല്ലെന്നും ശ്വേത മേനോന്‍ പറഞ്ഞു. അജണ്ട വച്ച് താരങ്ങളെ പുറത്താക്കാന്‍ നീക്കം നടന്നതായും ശ്വേത ആരോപിച്ചു.

കുറ്റാരോപിതര്‍ സംഘടന തിരിച്ചു പിടിക്കുകയാണ് ചെയ്തതെന്നും ശ്വേത. പാവകളായിരുന്നെങ്കില്‍ മാത്രമേ ആ സംഘടന ഓടിക്കാന്‍ കഴിയുകയുള്ളൂ. തനിക്ക് പാവയായി തുടരാനാകില്ലെന്നും ശ്വേത പറഞ്ഞു. ജനറല്‍ ബോഡിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഭരണസമിതി രാജിവച്ചത്.പ്രസിഡന്റ് ശ്വേത മേനോന്‍, ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ ഉള്‍പ്പെടെ 13 അംഗ ഭരണസമിതിയാണ് രാജിവച്ചത്.

ജോയൽ മാത്യൂസ്

Recent Posts

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

2 hours ago

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

10 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

10 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

10 hours ago