Categories: latest news

സാമന്ത അമ്മയാകാനൊരുങ്ങുന്നു?

സാമന്ത നായികയായെത്തുന്ന പുതിയ ചിത്രമാണ് ‘മാ ഇന്‍ടി ബം?ഗാരം’. കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സാമന്ത ?ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി സാമന്തയും ഭര്‍ത്താവും നിര്‍മാതാവുമായ രാജ് നിദിമോരുവും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം ആഘോഷങ്ങളില്‍ പങ്കെടുത്തു.

ഈ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് ആരാധകര്‍ക്കിടയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. വിഡിയോകള്‍ പുറത്തുവന്നതോടെയാണ് സാമന്തയ്ക്ക് ബേബി ബംപ് ഉണ്ടെന്ന് ആരാധകര്‍ കണ്ടെത്തിയത്.

സാമന്ത ?ഗര്‍ഭിണിയാണെന്ന വിവരം മാ ഇന്‍ടി ബം?ഗാരം എന്ന സിനിമയുടെ സംവിധായിക ബി വി നന്ദിനി റെഡ്ഡി സിനിമാ എക്‌സ്പ്രസിനോട് അറിയിച്ചു. ‘മാ ഇന്‍ടി ബംഗാരം’ എന്ന ഞങ്ങളുടെ സിനിമയുടെ വിജയത്തിന്റെ മനോഹരമായ സമയത്താണ് സാമന്തയുടെ പ്രെ?ഗ്‌നന്‍സിയുടെ വിവരം വരുന്നതെന്ന്’ നന്ദിനി റെഡ്ഡി സിനിമാ എക്‌സ്പ്രസിനോട് പറഞ്ഞു.

വാര്‍ത്ത സത്യമാണ്. പുതിയ വിശേഷത്തില്‍ ഇരുവരും വലിയ സന്തോഷത്തിലാണ്. കുഞ്ഞ് എത്തുന്നുവെന്ന വാര്‍ത്ത അധികം വൈകാതെ അവര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും’ – സാമന്തയും രാജുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം ഡിസംബര്‍ ഒന്നിനായിരുന്നു സാമന്തയും രാജ് നിദിമോരുവും വിവാഹിതരായത്. കോയമ്പത്തൂരിലെ ഇഷാ യോഗാ സെന്ററിലെ ലിംഗ ഭൈരവി ക്ഷേത്രത്തില്‍ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ജോയൽ മാത്യൂസ്

Recent Posts

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

2 hours ago

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

10 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

10 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

10 hours ago