കഴിഞ്ഞ മൂന്ന് വര്‍ഷമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ് രേണു സുധി. അടുത്തിടെയാണ് രേണുവിന് കാന്‍സറാണെന്ന വിവരം പുറത്തുവരുന്നത്. ഊഹാപോഹങ്ങളാണെന്നാണ് പറഞ്ഞതെങ്കിലും ഒടുവില്‍ അക്കാര്യം രേണു സ്ഥിരീകരിക്കുകയും ചെയ്തു. കീമോതെറാപ്പി ആരംഭിച്ച വിവരവും രേണു സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ശരീരത്തില്‍ പിക്ക് ലൈന്‍ ഇട്ടെന്നും നല്ല വേദനയുണ്ടെന്നും രേണു പറഞ്ഞിരുന്നു. ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് രേണു.
”കീമോ സ്റ്റാര്‍ട്ട് ചെയ്യാന്‍ വേണ്ടിയുള്ള പിക്ക് ലൈനാണിത്. ഈ ലൈന്‍ ഇങ്ങനെ വന്ന് നമ്മുടെ ഹാര്‍ട്ടിന്റെ ധമനിയിലേക്കാണ് കിടക്കുന്നത്. അസ്വസ്ഥതകളും ബ്ലീഡിംഗും വേദനയും എനിക്കുണ്ട്. ഞാന്‍ കുഞ്ഞിലേ മുതലേ ദൈവ വിശ്വാസിയാണ്. പ്രാര്‍ത്ഥനയുമായി നടന്ന ആളാണ്. കുറേ നാളായി തിരക്ക് മൂലം ഓടി നടക്കുകയായിരുന്നു. രോഗശയ്യയില്‍ ആയപ്പോഴാണ് ദൈവത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കാനായത്. ഹിന്ദുവെന്നെ മുസ്ലിമെന്നോ ക്രിസ്ത്യനെന്നോ വ്യത്യാസമില്ലാതെ ഒരുപാട് പേര്‍ എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. വഴിപാടുകള്‍ ചെയ്യുന്നു. ജീവിതത്തിലെ ഏറ്റവും ആശ്വാസപ്രദമായ കാര്യം തന്നെയാണത്. ട്രീറ്റ്‌മെന്റ് നല്ല രീതിയില്‍ നടക്കട്ടെ. കുറച്ച് ദിവസങ്ങളായി എനിക്ക് ഉറക്കം കുറവായിരുന്നു.
ചുറ്റുമുള്ള ഒരുപാട് പേര്‍ എന്നെക്കുറിച്ച് അപവാദം പറഞ്ഞപ്പോഴും ഞാന്‍ പതറാതെ നിന്നു. ഇപ്പോഴും ഞാന്‍ പതറിയില്ല. ആദരാഞ്ജലി പോസ്റ്റിട്ടവരോട് എനിക്കൊന്നും പറയാനില്ല. ഇനിയിപ്പോള്‍ എഐ വെച്ച് ഞാന്‍ ശവപ്പെട്ടിയില്‍ കിടക്കുന്ന ഫോട്ടോയും വരും. അവരോടൊക്കെ ദൈവം ക്ഷമിക്കട്ടെ. അവരുടെ വീട്ടിലൊന്നും ഇങ്ങനെ വരരുതേ എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. ആ പോസ്റ്റിട്ടവനോട് എനിക്ക് യാതൊരു പ്രശ്‌നവുമില്ല. കാരണം അവന്‍ അവന്റെ റീച്ചിന് വേണ്ടി ചെയ്തതാണ്. ആരും ജീവിച്ചിരിക്കുന്നവരെക്കുറിച്ച് മരിച്ചെന്ന് പറയരുത്. മരണം ദുഖ:കരമായ സംഭവമാണ്. ഒരിക്കലും നമ്മുടെ ജീവിതത്തിലേക്ക് പെട്ടെന്ന് കടന്ന് വരരുതേ എന്ന് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ് മരണം”, രേണു വീഡിയോയില്‍ പറഞ്ഞു.
തമിഴ് സിനിമാ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന…
ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…
മലയാളി പ്രേക്ഷകരെ ഒന്നടങ്കം തിയേറ്ററുകളിൽ ചിരിപ്പിച്ച 'ബെത്ലഹേം…
ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…
മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…
സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…