Categories: latest news

മമ്മൂട്ടിക്കൊപ്പം വർക്ക് ചെയ്യാൻ ആ​ഗ്രഹമുണ്ട്

മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യണമെന്ന് തനിക്ക് ആ​ഗ്രഹമുണ്ടെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ​ഗോപി. തനിക്ക് വളരെയധികം ഇഷ്ടവും ബഹുമാനവും തോന്നിയിട്ടുള്ള നടനാണ് മമ്മൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. തന്റെ പുതിയ ചിത്രമായ അനന്തൻ കാടിന്റെ പ്രൊമോഷന്റെ ഭാ​ഗമായി ക്യൂവിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുരളി ​ഗോപി.

“എനിക്ക് വളരെയധികം ഇഷ്ടവും ബഹുമാനവും തോന്നിയിട്ടുള്ള നടനാണ് മമ്മൂട്ടി. അദ്ദേഹം എന്റെ അഭിനയത്തെക്കുറിച്ച് ഒരു നിരീക്ഷണം നടത്തിയിട്ടുണ്ടെങ്കിൽ അത് എന്നെ സംബന്ധിച്ച് വലിയൊരു ബഹുമതിയാണ്. ശരിക്കും അതൊരു അവാർഡ് പോലെയാണ്. ഒരു എഴുത്തുകാരനെന്ന നിലയിൽ അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്യണമെന്ന് എനിക്ക് ആ​ഗ്രഹമുള്ള കാര്യമാണ്.

അതിനുള്ള തക്കതായ വിഷയം വന്നാൽ ചെയ്യണമെന്നുണ്ട്”.- മുരളി ​ഗോപി പറഞ്ഞു. ആര്യയാണ് അനന്തൻ കാടിൽ നായകനായെത്തുന്നത്. ഇന്ദ്രൻസ്, നിഖില വിമൽ, ദേവ് മോഹൻ, അപ്പാനി ശരത് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 25 ന് ചിത്രം തിയറ്ററുകളിലെത്തും. അനന്തൻ കാട് കൂടാതെ ഷാജി കൈലാസ് ചിത്രം വരവും മുരളി ​ഗോപിയുടേതായി റിലീസിനൊരുങ്ങുന്നുണ്ട്. പേട്രിയറ്റ് ആണ് മമ്മൂട്ടിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. താപ്പാന, വൺ എന്നീ സിനിമകളിൽ മമ്മൂട്ടിയും മുരളി ​ഗോപിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

ബർത്ത്ഡേ ആഘോഷങ്ങൾ കഴിഞ്ഞിട്ടും തീരാതെ വിശേഷങ്ങൾ; തായ്‌ലൻഡ് യാത്രയുടെ പുതിയ ചിത്രങ്ങളുമായി മാളവിക ശ്രീനാഥ്

ജന്മദിന ആഘോഷങ്ങൾ കഴിഞ്ഞിട്ടും തായ്‌ലൻഡ് വിശേഷങ്ങൾ അവസാനിക്കുന്നില്ല…

5 hours ago

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

17 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

17 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

17 hours ago