Categories: latest news

മെഡിസിന്‍ അലര്‍ജി; ടാറ്റൂ അടിച്ച് വീണ നായര്‍

ടെലിവിഷനിലൂടെ കയ്യടി നേടിയിട്ടുള്ള നടിയാണ് വീണ നായര്‍. ബിഗ് ബോസ് മത്സരാര്‍ത്ഥിയായും വീണ നായര്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള വീണ നായരുടെ വിഡിയോ ശ്രദ്ധ നേടുകയാണ്. തനിക്ക് കടുത്ത മരുന്ന് അലര്‍ജിയാണെന്നാണ് വീണ നായര്‍ വെളിപ്പെടുത്തല്‍.

അത്യാഹിത ഘട്ടങ്ങളില്‍ മറ്റുള്ളവര്‍ക്ക് തിരിച്ചറിയാനായി കയ്യില്‍ ഇക്കാര്യം ടാറ്റു ചെയ്തിരിക്കുകയാണ് വീണ നായര്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് വീണ ഇക്കാര്യം അറിയിച്ചത്. താന്‍ പതിവായി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നയാളാണ്. എന്തെങ്കിലും അപകടം സംഭവിച്ചാല്‍ എന്നു കരുതിയുള്ള മുന്‍കരുതലാണ് പച്ച കുത്തലെന്നാണ് വീണ പറയുന്നത്.

മെഡിസിന്‍ അലര്‍ജി’എന്ന ടാറ്റൂ ആണ് ഞാന്‍ അടിച്ചിരിക്കുന്നത്. ഞാന്‍ മെഡിസിന്‍ അലര്‍ജി ഉള്ള ആളാണ്. ഞാന്‍ തനിച്ച് യാത്ര ചെയ്യുന്ന ആളാണ്. മനുഷ്യന്മാരുടെ കാര്യമല്ലേ അപകടങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. എവിടെയെങ്കിലും വച്ച് എന്തെങ്കിലും സംഭവിച്ചാല്‍. ടെസ്റ്റ് നോക്കാതെ ഒരു മരുന്നുപോലും എനിക്ക് എടുക്കാന്‍ പറ്റില്ല. എനിക്ക് അറിയാവുന്ന മരുന്നിന്റെ പേരൊക്കെ ഞാന്‍ പറയാം” വീണ പറയുന്നത്.

ഇത് കാണുമ്പോള്‍ ആരാണെങ്കിലും ഏതു രാജ്യത്താണെങ്കിലും അവര്‍ അലേര്‍ട്ട് ആകും. അപ്പൊ അവര്‍ ടെസ്റ്റ് എടുത്തിട്ടേ എനിക്ക് ഇന്‍ജെക്ഷന്‍ ചെയ്യുകയുള്ളൂവെന്നും വീണ പറയുന്നു. നമ്മള്‍ അവിടെയും ഇവിടെയുമൊക്കെ ടാറ്റൂ അടിക്കുന്നുണ്ട്. അങ്ങനെയുള്ളവര്‍ ഇങ്ങനെ ഒരു ടാറ്റൂ അടിച്ചാല്‍ നന്നായിരിക്കുമെന്നും വീണ നായര്‍ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

മിണ്ടാതിരുന്നതുകൊണ്ട് എനിക്ക് പലതും നേടാന്‍ സാധിച്ചിട്ടുണ്ട്; വിജയ്

നടന്‍ വിജയ് എന്നാല്‍ സഹപ്രവര്‍ത്തകര്‍ക്കെല്ലാം പറയാനുള്ളത് അദ്ദേഹം…

9 hours ago

സിനിമ നിര്‍ത്തിയാലോ എന്ന് തോന്നാറുണ്ട്; ഗായത്രി സുരേഷ്

സിനിമയില്‍ വന്ന സമയം മുതല്‍ ഒരുപാട് ട്രോളുകളും…

9 hours ago

നമ്മളെ ബാധിക്കാത്ത കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് നമ്മുടെ ചോയ്‌സ് ആണ്; തൃഷ

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്യുമായുള്ള വിവാഹമോചന ഹര്‍ജി…

9 hours ago

പ്രസവശേഷം ആദ്യ ഡിന്നർ ഡേറ്റിനെക്കുറിച്ച് തുറന്നുപറഞ്ഞ് റബ ജോൺ

പ്രസവശേഷം ആദ്യമായി പങ്കാളിക്കൊപ്പം ഡിന്നറിന് പോയ അനുഭവം…

1 day ago

വ്യത്യസ്ത ഡ്രസിങ് സ്റ്റൈലുമായി സാറാ ടെണ്ടുൽക്കർ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറാ…

1 day ago

കാഞ്ചീപുരം സാരിയിൽ സ്നേഹ

തമിഴ് ചലച്ചിത്ര താരം സ്നേഹയുടെ പുതിയ ഫോട്ടോഷൂട്ട്…

2 days ago