Categories: latest news

രാവിലെ എഴുന്നേറ്റ ഉടന്‍ ചെയ്യുന്ന കാര്യം ഇതാണ്; സാമന്ത

ജേര്‍ണലിങ് ജീവിതത്തിന്റെ ഭാ?ഗമാക്കിയ ഒരുപാട് പേരുണ്ട് നമുക്ക് ചുറ്റും. ജേര്‍ണലിങ്ങില്‍ ആത്മസംതൃപ്തി കണ്ടെത്തുന്ന നിരവധിയാളുകളുമുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് നടി സാമന്ത. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി താന്‍ ജേര്‍ണലിങ് ചെയ്യുന്നുണ്ടെന്നും തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ നിമിഷങ്ങളില്‍ നിന്ന് പുറത്തു കടക്കാന്‍ തന്നെ സഹായിച്ചത് ജേര്‍ണലിങ് ആണെന്നും സാമന്ത മുന്‍പ് പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് കഴിഞ്ഞാല്‍ താന്‍ ആദ്യം ചെയ്യുന്നത് ജേര്‍ണലിങ് ആണെന്ന് പറയുകയാണ് സാമന്ത. ‘ഞാന്‍ ജേര്‍ണലിങ് ചെയ്യാറുണ്ട്. എല്ലാ ദിവസവും രാവിലെ എഴുന്നേറ്റയുടന്‍ ഞാനെന്റെ ഡയറി എടുക്കും, എഴുതും.

എനിക്ക് എന്താണ് തോന്നുന്നത്, ഞാനെങ്ങോട്ടാണ് പോകുന്നത്, എങ്ങനെ ഇംപ്രൂവ് ചെയ്യാം അങ്ങനെ എല്ലാം… എനിക്ക് എന്താണോ തോന്നുന്നത് അതെല്ലാം എഴുതും. അത് എന്നെ വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നു. ഞാന്‍ ശരിക്കും എനിക്ക് വേണ്ടി ദിവസം ഒരുക്കുന്നു. ഞാന്‍ വളരെയധികം ഫോക്കസ് ചെയ്യുന്ന ആളാണ്.

ഒരു ദിവസം എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് എനിക്ക് കൃത്യമായ ധാരണയുണ്ട്. ജേര്‍ണലിങ് നിങ്ങളെ ഒരുതരത്തില്‍ സ്ഥിരപ്പെടുത്തുന്ന കാര്യമാണ്. ചിലപ്പോള്‍ നിങ്ങള്‍ക്ക് ചില ലക്ഷ്യങ്ങള്‍ ഉണ്ടാകും, വലിയ ലക്ഷ്യങ്ങള്‍. നിങ്ങള്‍ അവ വീണ്ടും ഉറപ്പിച്ചുകൊണ്ടേയിരിക്കും. അത് ചെയ്യുന്നു. എന്റെ വലിയ ലക്ഷ്യമെന്താണ് എന്ന കാര്യം എനിക്ക് പറയാന്‍ പറ്റില്ല’. – ?ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സാമന്ത പറഞ്ഞു.

ജേര്‍ണലിങ് പരിശീലനം ആദ്യം സൂക്ഷ്മവും ലളിതവുമായി തോന്നിയേക്കാം, പക്ഷേ നിങ്ങള്‍ എല്ലാത്തിനെയും കാണുന്ന രീതി മാറ്റാന്‍ ഇതിന് ശക്തിയുണ്ട്. ഒന്ന് ശ്രമിച്ചു നോക്കൂ – ഇത് എനിക്ക് ഒരു ഗെയിം ചേഞ്ചര്‍ ആയിരുന്നുവെന്നാണ് സാമന്ത ജേര്‍ണലിങ്ങിനെക്കുറിച്ച് ഒരിക്കല്‍ ഇന്‍സ്റ്റ?ഗ്രാമില്‍ കുറിച്ചത്. മാ ഇന്‍ടി ബം?ഗാരം ആണ് സാമന്തയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ജൂണ്‍ 19 നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.

ജോയൽ മാത്യൂസ്

Recent Posts

മിണ്ടാതിരുന്നതുകൊണ്ട് എനിക്ക് പലതും നേടാന്‍ സാധിച്ചിട്ടുണ്ട്; വിജയ്

നടന്‍ വിജയ് എന്നാല്‍ സഹപ്രവര്‍ത്തകര്‍ക്കെല്ലാം പറയാനുള്ളത് അദ്ദേഹം…

9 hours ago

സിനിമ നിര്‍ത്തിയാലോ എന്ന് തോന്നാറുണ്ട്; ഗായത്രി സുരേഷ്

സിനിമയില്‍ വന്ന സമയം മുതല്‍ ഒരുപാട് ട്രോളുകളും…

9 hours ago

നമ്മളെ ബാധിക്കാത്ത കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് നമ്മുടെ ചോയ്‌സ് ആണ്; തൃഷ

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്യുമായുള്ള വിവാഹമോചന ഹര്‍ജി…

9 hours ago

പ്രസവശേഷം ആദ്യ ഡിന്നർ ഡേറ്റിനെക്കുറിച്ച് തുറന്നുപറഞ്ഞ് റബ ജോൺ

പ്രസവശേഷം ആദ്യമായി പങ്കാളിക്കൊപ്പം ഡിന്നറിന് പോയ അനുഭവം…

1 day ago

വ്യത്യസ്ത ഡ്രസിങ് സ്റ്റൈലുമായി സാറാ ടെണ്ടുൽക്കർ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറാ…

1 day ago

കാഞ്ചീപുരം സാരിയിൽ സ്നേഹ

തമിഴ് ചലച്ചിത്ര താരം സ്നേഹയുടെ പുതിയ ഫോട്ടോഷൂട്ട്…

2 days ago