Categories: latest news

ശരീരഭാരം കുറച്ചത് എങ്ങനെയെന്ന് പറഞ്ഞ് ഗ്രേസ് ആന്റണി

ആരോ?ഗ്യത്തോടെ ഫിറ്റായി ഇരിക്കാന്‍ കുറുക്കു വഴികളൊന്നുമില്ലെന്നും അതിന് കഠിനാധ്വാനവും അര്‍പ്പണബോധവുമുണ്ടാകണമെന്ന് അടിവരയിട്ട് പറയുകയാണ് നടി ?ഗ്രേസ് ആന്റണി ഇപ്പോള്‍. മാസങ്ങള്‍ നീണ്ട തന്റെ ശാരീരിക മാറ്റത്തിന്റെ കഠിനമായ യാത്ര ചുരുങ്ങിയ സെക്കന്‍ഡുകള്‍ക്കുള്ളില്‍ കോര്‍ത്തിണക്കിയ ഒരു വിഡിയോയിലൂടെയാണ് ?ഗ്രേസ് ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

‘മാസങ്ങളുടെ കഠിനാധ്വാനം ചില സെക്കന്‍ഡുകളില്‍’ എന്ന അടിക്കുറിപ്പോടെയാണ് താരം ജിമ്മിലെ വര്‍ക്കൗട്ട് ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗ്രേസ് പങ്കുവച്ച വിഡിയോയില്‍ ഏറെ ശ്രദ്ധേയമായത് താരം നല്‍കിയ ഒരു ചോദ്യവും അതിനുള്ള മറുപടിയുമാണ്. ‘ആരാണ് നിങ്ങളുടെ പ്രചോദനം ?’ എന്ന ചോദ്യത്തിന് ‘ഞാന്‍ തന്നെ!’ എന്നാണ് ഗ്രേസ് നല്‍കിയ ഉത്തരം.

ആരോഗ്യപ്രശ്‌നങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും നേരിട്ട ഒരു ഘട്ടത്തില്‍ നിന്നാണ് തന്റെ മനക്കരുത്ത് കൊണ്ട് നൃത്തത്തിലേക്കും പൂര്‍ണ ഫിറ്റ്‌നസിലേക്കും തിരിച്ചെത്തിയത് എന്ന് ഗ്രേസ് ആന്റണി പറഞ്ഞിരുന്നു. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് ?ഗ്രേസിന്റെ ഈ ട്രാന്‍സ്ഫര്‍മേഷന്‍ വിഡിയോയ്ക്ക് താഴെ കമന്റുമായെത്തിയിരിക്കുന്നത്.

ഇപ്പോള്‍ നിങ്ങള്‍ ഒരുപാട് പേര്‍ക്ക് പ്രചോദനമാണെന്നാണ് പലരും കുറിച്ചിരിക്കുന്നത്. അതേസമയം ?ഗ്രേസിന്റെ ഈ മാറ്റത്തിന് പിന്നില്‍ വ്യക്തിഗത ട്രെയിനര്‍ അലി ഷിഫാസിന്റെ കര്‍ശനമായ മാര്‍ഗ നിര്‍ദ്ദേശവുമുണ്ടായിരുന്നു. 80 കിലോ ആയിരുന്ന തന്റെ ശരീരഭാരം 65 കിലോയായി കുറഞ്ഞുവെന്നാണ് ?ഗ്രേസ് ആരാധകരുമായി പങ്കുവച്ചത്.

ജോയൽ മാത്യൂസ്

Recent Posts

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

2 hours ago

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

10 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

10 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

10 hours ago