മോഹന്‍ലാല്‍ നായകനായ ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 3’ ഒടിടി സ്ട്രീമിങ് പ്രഖ്യാപിച്ചു. ചിത്രം ജൂണ്‍ 18-ന് ഒടിടിയിലെത്തും. ആമസോണ്‍ പ്രൈം വീഡിയോയിലാണ് സ്ട്രീമിങ്.
മലയാളത്തിന് പുറമേ, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാവും. മോഹന്‍ലാലിന്റെ ജന്മദിനമായ മേയ് 21-നായിരുന്നു ‘ദൃശ്യം 3’ തിയറ്ററില്‍ എത്തിയത്. നാലാം ആഴ്ച പിന്നിടുമ്പോഴാണ് ഒടിടിയിലെത്തുന്നത്. തിയറ്റര്‍ കളക്ഷന് പുറമേ, ഒടിടി- സാറ്റ്‌ലൈറ്റ് ബിസിനസ് ഉള്‍പ്പെടെ ചിത്രം 300 കോടി നേടിയിരുന്നു.
മലയാളത്തിലെ മികച്ച ത്രില്ലറുകളിലൊന്നായ ദൃശ്യം പുറത്തിറങ്ങിയത് 2013ലാണ്. രണ്ടാഭാഗം കോവിഡ് കാലത്ത് ഒടിടി റിലീസ് ആയാണ് എത്തിയത്. ജീത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മീന, സിദ്ധിഖ്, മുരളി ഗോപി, എസ്തര്‍ അനില്‍, അന്‍സിബ തുടങ്ങിയവരാണ് പ്രധാനവേഷത്തിലെത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മിച്ചത്.
കൊച്ചി: നടി അന്‍സിബ ഹസനുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ…
ബിഗ് ബോസ് മുന്‍താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ…
ജൂണിലെ പ്രാധാന ഒ.ടി.ടി റിലീസുകളുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.…
കൃഷ്ണകുമാറിന്റെ ഇളയ മകളായ ഹന്‍സിക കൃഷ്ണ സോഷ്യല്‍മീഡിയയിലെ…
മലയാളികള്‍ക്ക് സുപരിചിതയും പ്രിയങ്കരിയുമായ ഗായികയാണ് അഞ്ജു ജോസഫ്.…
വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലെ…