Categories: latest news

താല്പര്യമില്ലാഞ്ഞിട്ടും ചില കാര്യങ്ങള്‍ക്ക് നിന്നു കൊടുക്കാറുണ്ട്

ആരാധകര്‍ ഉണ്ടാകാന്‍ വേണ്ടിയാണ് സിനിമയില്‍ അഭിനയിക്കുന്നതെന്നും അവരെ ബഹുമാനിക്കണമെന്നും നടന്‍ സൈജു കുറുപ്പ്. ഫോട്ടോ എടുക്കാന്‍ തനിക്ക് അങ്ങനെ താല്പര്യം ഇല്ലെന്നും എന്നാല്‍ സിനിമയില്‍ അത് പ്രധാനപ്പെട്ട ഘടകമാണെന്നും സൈജു പറഞ്ഞു. ‘ഫാന്‍സ് ഉണ്ടാകാന്‍ വേണ്ടിയാണല്ലോ നമ്മള്‍ കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്.

വ്യക്തിപരമായി ഫോട്ടോ എടുക്കാന്‍ എനിക്ക് ഭയങ്കര മടിയുള്ള ആളാണ്. അങ്ങനെ നോക്കുകയാണെങ്കില്‍ ഞാനൊരു തെറ്റായ പ്രൊഷനാണ് എടുത്തിരിക്കുന്നത്. ഇവിടെ ഫോട്ടോ എന്ന് പറയുന്നത് പ്രധാനപ്പെട്ട ഒരു ഘടകമാണ്. സെല്‍ഫി മാത്രമല്ല, സിനിമയില്‍ ഫോട്ടോ എടുക്കണം. ഫോട്ടോ സെഷന്‍സ് കാണും. മാ?ഗസിന് വേണ്ടിയോ ഒക്കെ നമുക്ക് ഫോട്ടോസ് വേണ്ടി വരും. ഇന്‍സ്റ്റയില്‍ ഫോട്ടോസ് ഇടണം.

എന്നാലേ ഫോളോവേഴ്‌സ് കൂടുകയുള്ളൂ. ഫോട്ടോ എടുക്കാന്‍ വേണ്ടി ഒരുപാട് സമയം ചെലവാക്കുമ്പോള്‍ എന്റെ ക്ഷമ നശിക്കും. കാരണം അതെനിക്ക് ഒട്ടും താല്പര്യമില്ലാത്ത കാര്യമാണ്. പക്ഷേ, ഒരു രണ്ട് വര്‍ഷമൊക്കെ കഴിഞ്ഞ് ആ ഫോട്ടോ അന്ന് എടുത്തത് നന്നായി എന്ന് ഫീലും ചെയ്യാറുണ്ട്. പക്ഷേ ആ സമയത്ത് ഫോട്ടോ എടുക്കുന്നത് എനിക്കൊട്ടും താല്പര്യമില്ലാത്ത കാര്യമാണ്.

താല്പര്യമില്ലാഞ്ഞിട്ടും നമ്മളിത് ചിലപ്പോള്‍ എടുക്കുന്നുണ്ട്. നമ്മള്‍ ചിലപ്പോള്‍ എന്തെങ്കിലും ഒരു കാര്യം ആലോചിച്ച് ഭയങ്കര ടെന്‍ഷനില്‍ ആയിരിക്കും. ആ സമയത്ത് നമുക്ക് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ല. അങ്ങനെയുള്ള സമയങ്ങളില്‍ സെല്‍ഫി എടുക്കാന്‍ പറയുമ്പോള്‍ ഞാന്‍ നിന്നു കൊടുക്കും. പക്ഷേ എന്റെ മുഖത്ത് ചിരി കാണില്ല.

ഒന്ന് ചിരിക്ക് എന്നൊക്കെ അപ്പോള്‍ ചിലര്‍ പറയും. നമ്മളെന്ത് ടെന്‍ഷനിലാണ് കടന്നു പോകുന്നതെന്ന് നമുക്കവരോട് വിശദീകരിച്ചു കൊടുക്കാന്‍ പറ്റില്ല. പിന്നെ ആര്‍ട്ടിഫിഷ്യല്‍ ചിരി നമ്മള്‍ ഉണ്ടാക്കി ചെയ്യണം. സിനിമയില്‍ നമ്മള്‍ അഭിനയിക്കുന്നത് ആരാധകര്‍ ഉണ്ടാകാന്‍ വേണ്ടിയാണ്. അവരെ നമ്മള്‍ തീര്‍ച്ചയായും ബഹുമാനിക്കണം. ജോലിക്ക് വേണ്ടി നമ്മള്‍ തിരഞ്ഞു കൊണ്ടേയിരിക്കുക.

ആള്‍ക്കാരോട് സംസാരിച്ചു കൊണ്ടേയിരിക്കുക. നമുക്ക് സ്വന്തമായിട്ട് ഒരു ജോലി ഉണ്ടാക്കാന്‍ പറ്റുന്നില്ല. ഒരു ബിസിനസ് തുടങ്ങണമെങ്കില്‍ പോലും ബാക്കിയുള്ളവരുടെ സഹായമില്ലാതെ നടക്കില്ല.

ആ ഒരു സപ്പോര്‍ട്ട് അഭിനേതാക്കളോടും സംവിധായകരോടും നിര്‍മാതാക്കളോടുമൊക്കെ നമ്മള്‍ ചോദിച്ചു കൊണ്ടേയിരിക്കുക. ചാന്‍സ് ചോദിക്കുക എന്നാണ് എനിക്ക് സിനിമയിലേക്ക് വരാന്‍ ആ?ഗ്രഹിക്കുന്നവരോട് പറയാനുള്ളത്’.- സൈജു കുറുപ്പ് ഷെഫ് നളന്റെ പോഡ്കാസ്റ്റില്‍ പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

3 hours ago

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

11 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

11 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

11 hours ago