Categories: latest news

സ്ത്രീകള്‍ അമ്മായിയമ്മയെ സ്വന്തം അമ്മയെപ്പോലെ കാണില്ല

പണ്ട് മുതലേ കേട്ടു പരിചയമുള്ളതും ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടുശീലിച്ചതുമായ ഒന്നാണ് അമ്മായിയമ്മ- മരുമക്കള്‍ പോര്. ചുരുക്കം ചില കുടുംബങ്ങളില്‍ മാത്രം പ്രകടമാകുന്ന ഇത്തരം പോരുകള്‍ ധാരാളം പൊടിപ്പും തൊങ്ങലും ചേര്‍ത്താണ് പുറം ലോകത്തേക്ക് എത്തുക. സമൂഹം പുരോ?ഗതിയിലേക്ക് എത്തിയിട്ടും ഇന്നും അമ്മായിയമ്മ- മരുമക്കള്‍ പോരിനെക്കുറിച്ച് നമ്മള്‍ കേള്‍ക്കാറുണ്ട്.

അടുത്തിടെ മലപ്പുറത്ത് ചായയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊലപ്പെടുത്തിയതും കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. അമ്മായിയമ്മ- മരുമകള്‍ പോരിനെക്കുറിച്ച് നടന്‍ ബൈജു സന്തോഷ് മുന്‍പ് ഒരഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ശ്രദ്ധേയമാകുന്നത്.

മരുമകളെ അമ്മായിയമ്മ സ്വന്തം മകളെ പോലെ കാണുകയും തിരിച്ച്, വരുന്ന പെണ്ണ് അവരെ അമ്മയെ പോലെ കാണുകയും ചെയ്താല്‍ പ്രശ്‌നം തീര്‍ന്നുവെന്ന് ബൈജു പറയുന്നു. അതോടൊപ്പം ഇതിന്റെ എല്ലാം അടിസ്ഥാനം ചൊറിച്ചില്‍ ആണെന്നും ബൈജു കൂട്ടിച്ചേര്‍ത്തു. ‘നമ്മുടെ ആണുങ്ങളുടെ ഒരു പ്രത്യേകത അറിയാമോ. നമ്മളെപ്പോഴും ഭാര്യയുടെ അമ്മയെ അമ്മയായി തന്നെ കാണും.

പക്ഷേ ഈ ഭാര്യമാര്‍ തിരിച്ചു കാണത്തില്ല. അതെന്താ അങ്ങനെ’.- എന്നാണ് ബൈജു ചോദിച്ചത്. ഇതിന് പിന്നാലെ ‘അമ്മായിയമ്മ മരുമക്കളെ മക്കളായി കാണുന്നില്ലല്ലോ’ എന്ന് നടി അശ്വതി പറഞ്ഞു. ‘അങ്ങനെ കാണുന്നവരും കാണാത്തവരുമുണ്ടെന്നായിരുന്നു’ ബൈജുവിന്റെ മറുപടി. ‘ഒരു വീട്ടില്‍ ഒരു പ്രശ്‌നവും ഇല്ലാതിരിക്കണമെങ്കില്‍, ഒന്ന് വരുന്ന മരുമകളെ അമ്മായിയമ്മ സ്വന്തം മകളെ പോലെ കാണുക.

തിരിച്ച് ഈ വരുന്ന പെണ്ണ് അമ്മയെ പോലെ കണ്ടാല്‍ പ്രശ്‌നം തീര്‍ന്നു. ഒരിക്കലും അവരങ്ങനെ കാണാന്‍ ശ്രമിക്കില്ല എന്നതാണ് കാര്യമെന്നും ബൈജു കൂട്ടിച്ചേര്‍ത്തു. വേറൊരു കാര്യം എന്താണെന്നു വച്ചാല്‍ കുഴപ്പം പിടിച്ച അമ്മായിയമ്മമാരും ഉണ്ട്. കുഴപ്പം പിടിച്ച മരുമക്കളുമുണ്ട്.

എല്ലാമുണ്ട്, പറയുമ്പോള്‍ എല്ലാം പറയണമല്ലോ. ഇതൊരിക്കലും കോംപ്രമൈസ് ആകുന്ന കാര്യമല്ല. അതുകൊണ്ട് നമ്മള്‍ അതേക്കുറിച്ച് ചര്‍ച്ച ചെയ്തിട്ട് കാര്യമില്ല. അമ്മായിയമ്മ വഴക്ക് പറയുമ്പോള്‍, ആ എന്റെ അമ്മയല്ലേ വഴക്കു പറഞ്ഞത് എന്നൊരു സെന്‍സില്‍ എടുത്താല്‍ പ്രശ്‌നം തീര്‍ന്നു.

ഇതിന്റെ എല്ലാം അടിസ്ഥാനം ചൊറിച്ചില്‍ ആണ്. പൂച്ചയ്ക്ക് പട്ടിയെ കണ്ടൂടാ. പട്ടിക്ക് പൂച്ചയെ കണ്ടൂടാ. പട്ടിക്ക് കുരങ്ങനെ കണ്ടൂടാ. കുരങ്ങന് കരടിയെ കണ്ടൂടാ എന്ന് പറയുന്നതു പോലെയെ ഉള്ളൂ’.- കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ ബൈജു സന്തോഷ് പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

മിണ്ടാതിരുന്നതുകൊണ്ട് എനിക്ക് പലതും നേടാന്‍ സാധിച്ചിട്ടുണ്ട്; വിജയ്

നടന്‍ വിജയ് എന്നാല്‍ സഹപ്രവര്‍ത്തകര്‍ക്കെല്ലാം പറയാനുള്ളത് അദ്ദേഹം…

10 hours ago

സിനിമ നിര്‍ത്തിയാലോ എന്ന് തോന്നാറുണ്ട്; ഗായത്രി സുരേഷ്

സിനിമയില്‍ വന്ന സമയം മുതല്‍ ഒരുപാട് ട്രോളുകളും…

10 hours ago

നമ്മളെ ബാധിക്കാത്ത കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് നമ്മുടെ ചോയ്‌സ് ആണ്; തൃഷ

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്യുമായുള്ള വിവാഹമോചന ഹര്‍ജി…

10 hours ago

പ്രസവശേഷം ആദ്യ ഡിന്നർ ഡേറ്റിനെക്കുറിച്ച് തുറന്നുപറഞ്ഞ് റബ ജോൺ

പ്രസവശേഷം ആദ്യമായി പങ്കാളിക്കൊപ്പം ഡിന്നറിന് പോയ അനുഭവം…

1 day ago

വ്യത്യസ്ത ഡ്രസിങ് സ്റ്റൈലുമായി സാറാ ടെണ്ടുൽക്കർ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറാ…

1 day ago

കാഞ്ചീപുരം സാരിയിൽ സ്നേഹ

തമിഴ് ചലച്ചിത്ര താരം സ്നേഹയുടെ പുതിയ ഫോട്ടോഷൂട്ട്…

2 days ago