Categories: latest news

സുധിച്ചേട്ടനെ പറയുമ്പോള്‍ വേദന തോന്നുന്നു; അലീസ്

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ആലീസ് ക്രിസ്റ്റി. വിവിധ പരമ്പരകളിലൂടെയും, സ്റ്റാര്‍ മാജിക്കിലൂടെയുമാണ് താരം ശ്രദ്ധിക്കപ്പെട്ടത്. യൂട്യൂബ് ചാനലുമായും താരമാണ് അവര്‍. കരിയറിലെയും, ലൈഫിലെയും കാര്യങ്ങളാണ് വ്ളോഗിലൂടെയായി കാണിക്കാറുള്ളത്. താരവിവാഹങ്ങളിലും, ഉദ്ഘാടന ചടങ്ങുകളിലുമെല്ലാം ആക്ടീവായി പങ്കെടുക്കാറുണ്ട് ആലീസ്. സഹതാരങ്ങളുമായും അടുത്ത സൗഹൃദം നിലനിര്‍ത്തുന്നുണ്ട്. കൊല്ലും സുധിയെക്കുറിച്ചും, രേണുവിനെക്കുറിച്ചുമൊക്കെ കഴിഞ്ഞ ദിവസം അവര്‍ സംസാരിച്ചിരുന്നു. രേണു ചേച്ചിയെക്കുറിച്ച് വിവാദങ്ങള്‍ വരുമ്പോള്‍ എനിക്ക് പേഴ്സണലി അങ്ങനെ വിഷമങ്ങള്‍ തോന്നിയിട്ടില്ല. പിന്നെ എല്ലാവരും എല്ലാ വിവാദങ്ങളിലും വെറുതെ സുധിച്ചേട്ടനെ വലിച്ചിഴയ്ക്കുന്നുണ്ട്. എന്തിനാണ് എല്ലാത്തിലും ഇങ്ങനെ സുധിച്ചേട്ടന്റെ പേര്, അതില്‍മാത്രം എനിക്ക് വിഷമം തോന്നിയിട്ടുണ്ട്. ജീവിതം ജീവിച്ച് തീര്‍ത്ത് നമ്മളില്‍ നിന്നും വിട്ടുപോയൊരാളാണ് സുധിച്ചേട്ടന്‍. പോയി കഴിഞ്ഞിട്ടും പിന്നെയും എന്ത് വന്നാലും സുധിച്ചേട്ടന്റെ പേര് വലിച്ചിടുക, അതില്‍ കമന്റ് ചെയ്യുക. അപ്പോള്‍ അതത്ര നല്ല കാര്യമായി എനിക്ക് തോന്നുന്നില്ല. ഈ പറഞ്ഞ പോലെ ചേച്ചി ചേച്ചിയുടെ ജീവിതം ജീവിക്കുന്നു. അവരുടെ ജീവിതസാഹചര്യങ്ങള്‍ കാരണം, അവരുടെ ഇഷ്ടമുള്ള രീതിക്ക് ജീവിക്കുന്നു. എനിക്ക് അതില്‍ പേഴ്സണലി ഒരു ബുദ്ധിമുട്ടുമില്ല. നമ്മളില്‍ നിന്നും വിട്ടുപിരിഞ്ഞുപോയ ആള്‍ക്കാരെ ഇനിയെങ്കിലും വിടുക.

ഇങ്ങനെ തേജോവധം ചെയ്യുന്നത് ഒഴിവാക്കിയാല്‍ നല്ലതായിരിക്കും എന്ന് തോന്നി എന്നായിരുന്നു ആലീസ് പറഞ്ഞത്. സത്യസന്ധമായ അഭിപ്രായം, കൃത്യമായ മറുപടി. ഇനി ആലീസിന് എതിരെയായിരിക്കും വിമര്‍ശനം, തുടങ്ങി നിരവധി പേരായിരുന്നു വീഡിയോയുടെ താഴെയായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. രേണു ഇന്‍ഡസ്ട്രിയിലേക്ക് വന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് അവരുടെ താല്‍പര്യമല്ലേ, എങ്ങനെയാണെന്ന് വെച്ചാല്‍ ജീവിക്കട്ടെ എന്നായിരുന്നു താരങ്ങളെല്ലാം പറഞ്ഞത്. അവരെ വിലയിരുത്താന്‍ നമ്മള്‍ ആരുമല്ലെന്ന് പറഞ്ഞവരുമുണ്ടായിരുന്നു. ഇടയ്ക്ക് സുധിക്കൊപ്പമായി രേണുവും സ്റ്റാര്‍ മാജിക്കില്‍ അതിഥിയായി എത്തിയിരുന്നു. സുധിയെ പരിചയപ്പെട്ടതിനെക്കുറിച്ചും, വിവാഹിതരായതിനെക്കുറിച്ചുമെല്ലാം രേണു അന്ന് സംസാരിച്ചിരുന്നു. പ്രണയവിവാഹമായിരുന്നു ഇവരുടേത്. രേണുവായിരുന്നു ആദ്യം ഇഷ്ടം പറഞ്ഞത്. വിവാഹമോചിതനാണെന്നും, ഒരു മകനുണ്ടെന്നുമായിരുന്നു സുധി പറഞ്ഞത്. ഭാര്യ പിണങ്ങിപ്പോയതിനാല്‍ കൈക്കുഞ്ഞിനെയും വെച്ചായിരുന്നു പരിപാടിക്ക് പോയിരുന്നത്. സുധി സ്റ്റേജില്‍ കയറുമ്പോള്‍ സുഹൃത്തുക്കളായിരുന്നു മകനെ നോക്കിയിരുന്നത്. കിച്ചുവിനെ മകനായി കാണുന്നൊരാളാണ് ജീവിതപങ്കാളിയായി വരേണ്ടതെന്ന് സുധി ആഗ്രഹിച്ചിരുന്നു. കിച്ചുവുമായി പെട്ടെന്ന് തന്നെ കൂട്ടായിരുന്നു രേണു. അങ്ങനെയായിരുന്നു വിവാഹം. വിവാഹ ശേഷം കോട്ടയത്തായിരുന്നു ഇവര്‍. പിന്നീടാണ് കൊല്ലത്തേക്ക് പോയത്.

ജോയൽ മാത്യൂസ്

Recent Posts

മിണ്ടാതിരുന്നതുകൊണ്ട് എനിക്ക് പലതും നേടാന്‍ സാധിച്ചിട്ടുണ്ട്; വിജയ്

നടന്‍ വിജയ് എന്നാല്‍ സഹപ്രവര്‍ത്തകര്‍ക്കെല്ലാം പറയാനുള്ളത് അദ്ദേഹം…

10 hours ago

സിനിമ നിര്‍ത്തിയാലോ എന്ന് തോന്നാറുണ്ട്; ഗായത്രി സുരേഷ്

സിനിമയില്‍ വന്ന സമയം മുതല്‍ ഒരുപാട് ട്രോളുകളും…

10 hours ago

നമ്മളെ ബാധിക്കാത്ത കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് നമ്മുടെ ചോയ്‌സ് ആണ്; തൃഷ

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്യുമായുള്ള വിവാഹമോചന ഹര്‍ജി…

10 hours ago

പ്രസവശേഷം ആദ്യ ഡിന്നർ ഡേറ്റിനെക്കുറിച്ച് തുറന്നുപറഞ്ഞ് റബ ജോൺ

പ്രസവശേഷം ആദ്യമായി പങ്കാളിക്കൊപ്പം ഡിന്നറിന് പോയ അനുഭവം…

1 day ago

വ്യത്യസ്ത ഡ്രസിങ് സ്റ്റൈലുമായി സാറാ ടെണ്ടുൽക്കർ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറാ…

1 day ago

കാഞ്ചീപുരം സാരിയിൽ സ്നേഹ

തമിഴ് ചലച്ചിത്ര താരം സ്നേഹയുടെ പുതിയ ഫോട്ടോഷൂട്ട്…

2 days ago