Categories: latest news

പ്രഗ്‌നന്റാണോ! മറുപടിയുമായി ഡിംപിള്‍ റോസ്

വ്ളോഗിലൂടെയായി തനിക്ക് വരുന്ന ചോദ്യങ്ങള്‍ക്ക് മറുപടിയേകിയിരിക്കുകയാണ് ഡിംപിള്‍ റോസ്. ക്യഉആന്‍ഡ്എ ചെയ്യുന്നുണ്ടെന്നും, ചോദ്യങ്ങള്‍ക്കെല്ലാം മറുപടി തരാമെന്നും നേരത്തെ ഡിംപിള്‍ പറഞ്ഞിരുന്നു. ഞാന്‍ പ്ലാന്‍ ചെയ്തത് പോലെയോ, ആഗ്രഹിച്ചത് പോലെയോ അല്ല കാര്യങ്ങളൊന്നും നടക്കുന്നത്. ഫ്ളാറ്റൊക്കെ സെറ്റായിക്കഴിഞ്ഞാല്‍ അങ്ങോട്ടേക്ക് മാറിയേക്കുമോ എന്ന ചോദ്യത്തിനായിരുന്നു ആദ്യം മറുപടി നല്‍കിയത്. ഇന്‍ഡിപ്പെന്‍ഡന്റായി നില്‍ക്കണമെന്നൊക്കെയാണ് ആഗ്രഹം. രണ്ട് വര്‍ഷമെടുക്കും ഫ്ളാറ്റ് റെഡിയായി വരാന്‍. അപ്പോഴേക്കും പാച്ചു ഒന്നാം ക്ലാസിലാവും. ആരെയും ഡിപ്പെന്‍ഡ് ചെയ്യാതെ നില്‍ക്കണമെന്നൊക്കെയുള്ള ആഗ്രഹമുണ്ട് ഞങ്ങള്‍ക്ക്. ഒറ്റയ്ക്ക് എന്ന തരത്തില്‍ എനിക്കൊരിക്കലും ഒന്നും ചെയ്യാനായിട്ടില്ല. പ്ലാന്‍ ചെയ്ത് ആഗ്രഹിച്ചത് പോലെയല്ല ഒന്നും പോവുന്നത്.

അഭിനയം പാഷനായിട്ടൊന്നും എന്റെ മനസില്‍ ഇല്ല. ഞാന്‍ അങ്ങനെയൊന്നും വന്നതുമല്ല. ഇപ്പോഴും അവസരങ്ങളൊക്കെ വരുന്നുണ്ട്. നല്ലത് വല്ലതും വന്നാല്‍ തിരിച്ചുവന്നേക്കും. നേരത്തെയൊക്കെ കട്ട് ആന്‍ഡ് പേസ്റ്റായി നോ പറയുകയായിരുന്നു പതിവ്. നല്ലതാണ്, ഇതൊരു തരത്തിലും മിസ് ചെയ്യരുത് എന്ന് തോന്നിയാലും, സിറ്റുവേഷന്‍ ഓക്കെയാവുകയും ചെയ്താല്‍ സംഭവിച്ചേക്കാം. അഭിനയിക്കണം എന്നുള്ളത് കൊണ്ട് എന്തെങ്കിലും ചെയ്യില്ല എന്നായിരുന്നു അഭിനയ മേഖലയിലേക്ക് മടങ്ങി വരുന്നതിനെക്കുറിച്ച് ഡിംപിള്‍ പറഞ്ഞത്.

കുട്ടിക്കാലം മുതലേ ക്യാമറയും, ഷൂട്ടുമൊക്കെ പരിചിതമായിരുന്നു. ഏറ്റവും നല്ല അനുഭവങ്ങളാണ് കിട്ടിയിട്ടുള്ളതെല്ലാം. തുടക്കത്തിലെ അതേ ട്രീറ്റ്മെന്റായിരുന്നു അവസാനം വരെ എനിക്ക് കിട്ടിയത്. ഇടയ്ക്ക് അല്‍ഫോണ്‍സാമ്മയുടെ റീജോയിനിംഗിന് പോയപ്പോഴും കുട്ടി എന്ന രീതിയിലാണ് അവര്‍ ട്രീറ്റ് ചെയ്തത്. എല്ലാ ലൊക്കേഷനിലെ അനുഭവങ്ങളും നല്ലതാണ്. അതേക്കുറിച്ച് സെപ്പറേറ്റായി വീഡിയോ ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. ജോയന്റ് ഫാമിലി പോലെയാണെങ്കിലും കണക്കുകളൊന്നും വെച്ചിട്ടില്ല ആരും. ചിലപ്പോള്‍ ഞാനായിരിക്കും എല്ലാം വാങ്ങിക്കുന്നത്. ചിലപ്പോള്‍ ഡിവൈനായിരിക്കും. ഒരു മ്യൂച്വല്‍ അണ്ടര്‍സ്റ്റാന്‍ഡിംഗിലാണ് പോവുന്നത്. ഇതുവരെ ആരും കണക്കൊന്നും പറഞ്ഞിട്ടില്ല. ഇനിയും ഇങ്ങനെ തന്നെ പോവട്ടെ. നമ്മുടെ ലൈഫിലെ നല്ല ഭാഗങ്ങളാണ് വീഡിയോയിലൂടെ കാണിക്കുന്നത്. എന്നുവെച്ച് എപ്പോഴും ഹാപ്പിയാണ് എന്ന് വിചാരിക്കരുത്. നല്ല സ്ട്രസും, മൂഡ് സ്വിംഗ്സുമൊക്കെ തോന്നാറുണ്ട് എനിക്ക്. എപ്പോഴും ചില്‍ ആയിരിക്കാനൊന്നും പറ്റാറില്ല. ഡിപ്രഷനൊക്കെ ലൈഫിന്റെ ഭാഗമായാണ് കാണുന്നത്. ഇതൊക്കെ എങ്ങനെ മാറ്റാമെന്നതിനെക്കുറിച്ച് കാര്യമായി തന്നെ ചിന്തിക്കുന്ന ആളാണ് ഞാന്‍. പാച്ചുവിനെ നല്ലൊരു സ്‌കൂളിലേക്ക് തന്നെ വിടണമെന്നായിരുന്നു ആഗ്രഹിച്ചത്. വലിയൊരു ക്യാംപസായിരുന്നു എന്റെ മനസില്‍. അതിനിടയിലാണ് അവന് സര്‍ജറി വന്നത്. ആദ്യത്തെയൊരു മാസം എന്തായാലും പോവാന്‍ പറ്റില്ല. ഒരു മാസം കഴിഞ്ഞ് ചെല്ലുമ്പോള്‍ അവന്‍ സെറ്റാവുമോയെന്ന ടെന്‍ഷനുമുണ്ട്.

അങ്ങനെയാണ് നേരത്തെ വിട്ടിരുന്ന സ്‌കൂളുലേക്ക് തന്നെ വിടാന്‍ തീരുമാനിച്ചത്. അവിടെയാവുമ്പോള്‍ അവന് എല്ലാം പരിചിതമാണ്. പ്രഗ്‌നന്റാണോ എന്നായിരുന്നു കൂടുതല്‍ പേരും ചോദിച്ചത്. പ്രഗ്‌നന്റല്ല. അതെന്റെ കുടവയറാണ്. അത് കുറയ്ക്കാനുള്ള കാര്യങ്ങള്‍ ചെയ്യുക എന്ന ഓപ്ഷനേയുള്ളൂ. ഡിവൈന്റെ വീഡിയോ കണ്ടപ്പോള്‍ ആറുമാസം ഗര്‍ഭിണിയെപ്പോലെ എന്ന് എനിക്കും തോന്നിയിരുന്നു. നിലവില്‍ പ്ലാനിംഗൊന്നുമില്ല. വേറെന്നും കൊണ്ടല്ല, പ്ലാന്‍ ചെയ്ത് വെക്കുന്ന കാര്യങ്ങളൊക്കെ പോവുകയാണ്. അതുകൊണ്ട് പ്ലാന്‍ ചെയ്യുന്നില്ലെന്നുമായിരുന്നു ഡിംപിള്‍ പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

അതിഗംഭീര ലുക്കുമായി മേഘ്‌ന

വെള്ള നിറത്തിലുള്ള ഡ്രസ്സില്‍ മനോഹരിയായി മേഘ്‌ന രാജ്.…

59 minutes ago

സാരിയില്‍ മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

സ്റ്റൈലിഷ് പോസുമായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

കൂടെ നിന്ന് ചതിക്കുമ്പോഴാണ് വേദനിക്കുക

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ…

1 hour ago

സജ്‌ന ഫിറോസ് പോര് മുറുകുന്നു; ശബ്ദരേഖ പുറത്ത്

സജ്‌ന നൂറിനെതിരെ ആരോപണവുമായി അകന്ന് കഴിയുന്ന ഭര്‍ത്താവ്…

1 hour ago

മലയാളത്തിലെ വലിയ നടി എന്നോട് വളരെ മോശമായി പെരുമാറി; അംബിക

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ രം?ഗത്തെ തിരക്കേറിയ…

1 hour ago