അഹാന കൃഷ്ണയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. അഹാനയും കുടുംബവും ചര്‍ച്ചയാകാത്ത ദിവസങ്ങള്‍ കുറവാണ്. അടുത്ത കാലത്തായി കെകെ കുടുംബത്തിന് നേരെയുള്ള ഹേറ്റ് കമന്റുകള്‍ കൂടിയിട്ടുണ്ട്. ദിയ കൃഷ്ണയുടെയും ഹന്‍സിക കൃഷ്ണയുടെയും വിവാദങ്ങളാണ് ഇതിന് കാരണമായത്. ?സബ്‌സ്‌ക്രിപ്ഷന്‍ വീഡിയോ വിവാദത്തില്‍ മാപ്പ് പറഞ്ഞ് പ്രസ്താവന പുറത്ത് വിട്ടിട്ടും ഹന്‍സിക കൃഷ്ണയെ ആളുകള്‍ കുറ്റപ്പെടുന്നു. മറുവശത്ത് ദിയ കൃഷ്ണയ്ക്ക് ഇതിന്റെ ഇരട്ടി ഹേറ്റ് കമന്റ്‌സ് ആണ്. അമ്മായിയമ്മയെ അമ്മയെന്ന് വിളിക്കില്ലെന്നും വഴിയില്‍ നില്‍ക്കുന്നവരെയാെന്നും അമ്മയെന്ന് വിളിക്കേണ്ട ആവശ്യം തനിക്കില്ലെന്നും പറഞ്ഞതാണ് ദിയയെ വിവാ?ദത്തിലാക്കിയത്.
ഇപ്പോള്‍ അഹാന കൃഷ്ണയ്ക്ക് നേരെയും പരിഹാസ കമന്റുകള്‍ വരുന്നു. വീട്ടില്‍ റമ്പൂട്ടാന്‍ പഴങ്ങല്‍ കായ്ച്ചതിന്റെ വീഡിയോ പങ്കുവെച്ചതായിരുന്നു അഹാന. ഒരു റംബൂട്ടന്‍ അഹാന കഴിക്കുന്നുമുണ്ട്. ഒരു ചെറിയ വീഡിയോയില്‍ എത്ര മാത്രം അനാവശ്യ ഭാവങ്ങളാണ് അഹാന കൃഷ്ണ വാരിക്കോരിയിട്ടതെന്ന് നെറ്റിസണ്‍സ് ചോദിക്കുന്നു.
ഒരു ചെറിയ പഴം കഴിക്കുന്നതിന് ഇത്രയും ഭാവം വേണോ, ആദ്യമായി കഴിക്കുന്നതല്ലല്ലോ, സിനിമകളില്‍ അവസരം ഇല്ലാത്തത് ഇത്രയധികം ഭാവങ്ങള്‍ കാണിക്കുന്നത് കൊണ്ടാണ് എന്നൊക്കെ കമന്റുകള്‍ വരുന്നുണ്ട്. അതേസമയം അഹാനയെ അനുകൂലിച്ചും കമന്റുകള്‍ വരുന്നുണ്ട്. ആളുകള്‍ക്കെന്താണ് പ്രശ്‌നം. ഒരാള്‍ സന്തോഷിക്കുന്നത് സഹിക്കാന്‍ പറ്റുന്നില്ലേ. ഇത് അഹാന ഇമോഷനുകള്‍ പ്രകടിപ്പിക്കുന്ന രീതിയാണ്. വര്‍ഷങ്ങളായി അഹാനയെ കാണുന്നതാണെന്നാണ് ഒരാളുടെ കമന്റ്. അതേസമയം അമിതമായി ഭാവങ്ങള്‍ എന്ന കമന്റുകളാണ് കൂടുതലും. നേരത്തെ നാന്‍സി റാണി എന്ന സിനിമയിലെ അഹാനയുടെ ആക്ടിം?ഗും ട്രോളുകള്‍ നേരിട്ടിരുന്നു. വര്‍ഷങ്ങളായി സിനിമാ രം?ഗത്തുണ്ടെങ്കിലും വളരെ കുറച്ച് സിനിമകളേ അഹാന ചെയ്തിട്ടുള്ളൂ. അവസരങ്ങള്‍ കുറവാണെന്ന് അഹാന തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ പേരിന് ഏതെങ്കിലും സിനിമകള്‍ ചെയ്യാന്‍ അഹാന തയ്യാറല്ല. അടി എന്ന സിനിമയിലാണ് അഹാന അവസാനമായി ശ്രദ്ധേയ വേഷം ചെയ്തത്. ഷൈന്‍ ടോം ചാക്കോയാണ് ചിത്രത്തില്‍ നായകനായെത്തിയത്.
സോഷ്യല്‍ മീഡിയ വഴിയാണ് അ?ഹാന പ്രശസ്തിയും പണവും നേടുന്നത്. എന്നാല്‍ ഇന്‍ഫ്‌ലുവന്‍സര്‍ എന്ന പേരില്‍ മാത്രം അറിയപ്പെടാന്‍ അഹാന ഇഷ്ടപ്പെടുന്നില്ല. ഈയടുത്ത് അഹാന നടിയില്‍ നിന്നും ഇന്‍ഫ്‌ലുവന്‍സറായി കരിയര്‍ സ്വിച്ച് എന്ന് പറഞ്ഞ് ഒരു വീഡിയോ വന്നപ്പോള്‍ അഹാന ഇതിന് മറുപടി നല്‍കി. നന്ദി, പക്ഷെ ഞാനൊരിക്കലും കരിയര്‍ സ്വിച്ച് നടത്തിയിട്ടില്ല. എന്റെ കഴിവുകള്‍ എക്‌സ്‌പ്ലോര്‍ ചെയ്യുകയും ഞാനാസ്വദിക്കുന്ന കാര്യങ്ങളിലേക്ക് കഴിവ് കാണിച്ചു. ഞാന്‍ ചെയ്യുന്ന എല്ലാത്തിലും ഉപരിയായി ഒരു ആക്ടര്‍ എന്നാണ് ഞാന്‍ എന്നെ വിളിക്കുന്നത് എന്നാണ് അഹാന കൃഷ്ണ നല്‍കിയ മറുപടി.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…
നടി അന്‍സിബയുടെ പരാതി പൊലീസ് തള്ളിയ സാഹചര്യത്തില്‍…
കൊച്ചി: ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ അനാവശ്യ ഇടപെടലുകളെക്കുറിച്ച് പറഞ്ഞ്…