Categories: latest news

അന്‍സിബയ്ക്ക് എതിരെ 10 കോടി രൂപക്ക് മാനനഷ്ടം ഫയല്‍ ചെയ്യും: ലക്ഷ്മി പ്രിയ

നടി അന്‍സിബയുടെ പരാതി പൊലീസ് തള്ളിയ സാഹചര്യത്തില്‍ പ്രതികരണവുമായി ലക്ഷ്മി പ്രിയ. ഇത്ര വേഗത്തില്‍ അന്വേഷണം നടത്തി സത്യം കണ്ടെത്തിയ തൃക്കാക്കര എ സി പിക്ക് നന്ദി. അന്‍സിബ വിചാരിച്ചാല്‍ തളരുന്ന ആളല്ല താന്‍. അന്‍സിബയുടെ പിന്നില്‍ മത വര്‍ഗീയ വാദികള്‍ ഉണ്ട് എന്ന് സംശയം. തനിക്ക് എതിരെ അന്‍സിബ നല്‍കിയ പരാതിക്ക് പിന്നില്‍ അജണ്ടയുണ്ട്. ജനുവരിയില്‍ എല്ലാം അവസാനിച്ചതാണ്. അന്‍സിബക്കെതിരെ നാളെ തന്നെ 10 കോടി രൂപക്ക് മാനനഷ്ടം ഫയല്‍ ചെയ്യും എന്നും ലക്ഷ്മി പ്രിയ പറഞ്ഞു.

അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ്

പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി മാനസിക പീഡനത്തിന് ഇരയാക്കിയെന്ന അന്‍സിബ ഹസന്റെ പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ്. തൃപ്പൂണിതുറ പൊലീസ് സ്റ്റേഷനിലെ വനിതാ എസ് ഐക്കെതിരെയും നടി ലക്ഷ്മി പ്രിയക്കെതിരെയും അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി തൃക്കാക്കര എ സി പി കൊച്ചി കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് തുടര്‍ നടപടി എടുക്കുമെന്നും പൊലീസ് അറിയിച്ചു

ഫോണിലേക്ക് അയച്ചൊരു സന്ദേശത്തിന്റെ പേരില്‍ കുടുംബത്തില്‍ വന്‍ പ്രശനമുണ്ടായെന്ന് ചൂണ്ടിക്കാട്ടി ലക്ഷ്മി പ്രിയ പൊലീസിനെ സമീപിച്ചെന്നും യാതൊരു അടിസ്ഥാനവുമില്ലാത്ത പരാതിയില്‍ തൃപൂണിത്തുറ പൊലീസ് മൂന്ന് മണികൂറോളം തന്നെ സ്റ്റേഷനില്‍ പിടിച്ചിരുത്തി മാനസികമായി പീഡിപ്പിച്ചു എന്നും ഒടുവില്‍ മാപ്പ് എഴുതി വാങ്ങിയാണ് വിട്ടയച്ചതെന്നുമായിരുന്നു അന്‍സിബയുടെ പരാതി. ജനുവരിയില്‍ നടന്ന സംഭവത്തില്‍ നാല് മാസത്തിനിപ്പുറം അമ്മയില്‍ നിന്ന് രാജി വച്ച ശേഷമാണ് അന്‍സിബ പൊലീസിനെ സമീപിച്ചത്

തൃക്കാക്കാര എസിപി നേരിട്ട് അന്വേഷിച്ച സംഭവത്തില്‍ ആദ്യം അന്‍സിബയെയും തുടര്‍ന്ന് ലക്ഷ്മി പ്രിയയെയും വിളിച്ച് വരുത്തി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ഒടുവില്‍ എസിപി പരാതിയില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. തൃപ്പൂണിത്തുറ ഹില്‍ പാലസ് സ്റ്റേഷനിലെ വനിത എസ് ഐ രേഷ്മ അന്‍സിബയോട് മോശമായി പെരുമാറിയിട്ടില്ല, വിവരങ്ങള്‍ ചോദിച്ചറിയുകയാണ് ചെയ്തത്. ഒരു മണിക്കൂര്‍ മാത്രമാണ് അന്‍സിബ സ്റ്റേഷനില്‍ ഉണ്ടായിരുന്നത്., എല്ലാത്തിനും തെളിവും ഓഡിയോ റെക്കോര്‍ഡും ഉണ്ട്. ഇതെല്ലാം മുന്‍ നിര്‍ത്തിയാണ് എസിപിയുടെ റിപ്പോര്‍ട്ട്.

ലക്ഷ്മി പ്രിയ അന്‍സിബക്കെതിരെ നല്‍കിയ പരാതിയും പൊലീസ് തള്ളി.

എന്നാല്‍ ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ മൊഴിയെടുപ്പ് പൂര്‍ത്തിയാക്കിയ കടവന്ത്ര പൊലീസ് മൊഴി പകര്‍പ്പ് എസിപിക്ക് അയച്ചു കൊടുത്തു. മേലുദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം മുന്നോട്ട് പോകും എന്ന് വ്യക്തമാക്കി.

ജോയൽ മാത്യൂസ്

Recent Posts

സാരിയില്‍ മനോഹരിയായി മിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ്…

48 minutes ago

കിടിലന്‍ ചിത്രങ്ങളുമായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

51 minutes ago

സ്‌റ്റൈലിഷ് പോസുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് നമിത പ്രമോദ്.…

54 minutes ago

ഡിവോഴ്‌സ് ഒരു കുറ്റം അല്ല

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന ഷോയിലൂടെ കരിയര്‍…

1 hour ago

അമിതാഭിനയം ഒഴിവാക്കൂ; അഹാനയെ ട്രോളി സോഷ്യല്‍ മീഡിയ

അഹാന കൃഷ്ണയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്.…

1 hour ago

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വിവേകപൂര്‍വം പെരുമാറണം; പിഷാരടി

കൊച്ചി: ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ അനാവശ്യ ഇടപെടലുകളെക്കുറിച്ച് പറഞ്ഞ്…

1 hour ago