Categories: latest news

ടിനി ടോമിനോട് ഒരിക്കലും ക്ഷമിക്കില്ല

കൊച്ചി: ടിനി ടോമിനെതിരെ നല്‍കിയ പരാതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് നടി അന്‍സിബ ഹസന്‍. തന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടില്ലെങ്കില്‍ താന്‍ ഉറപ്പായും കോടതിയില്‍ പോകുമെന്നും നിയമപോരാട്ടത്തിലൂടെ ജയിക്കുമെന്ന് ഉത്തമ ബോധ്യമുണ്ടെന്നും അന്‍സിബ മാധ്യമങ്ങളോട് പറഞ്ഞു. താന്‍ സത്യത്തിന്റെ കൂടെയാണ് നില്‍ക്കുന്നതെന്നും നടി പറഞ്ഞു.

‘മതസ്പര്‍ദ്ധ ഉണ്ടാക്കി എന്നൊക്കെ എന്നെക്കുറിച്ച് പറയുന്നത് വേദനയുണ്ടാക്കുന്ന കാര്യമാണ്. എന്റെ വീട്ടിലുള്ളവരുമായിട്ട് പോലും അവിഹിതമുണ്ടെന്ന് വരെ പറഞ്ഞു. ആ പറഞ്ഞതൊക്കെ ഞാന്‍ എങ്ങനെയാണ് ക്ഷമിക്കണം എന്ന് പറയുന്നത്. അത് എനിക്ക് ഒരിക്കലും ക്ഷമിക്കാന്‍ പറ്റില്ല. ഒരിക്കലും ക്ഷമിക്കുകയുമില്ല, മറക്കുകയുമില്ല. ഒരാളോടും പറയാന്‍ പറ്റാത്ത കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

ഞാന്‍ സത്യത്തിന്റെ കൂടെയാണ് നില്‍ക്കുന്നത്. ടിനി ടോമിന് ഒരുപാട് ഇന്‍ഫ്‌ലുവന്‍സ് ഉണ്ടായേക്കാം. രാഷ്ട്രീയ പാര്‍ട്ടികളുമൊക്കെയായിട്ട് ബന്ധമുള്ള ആളായിരിക്കാം. എന്ത് തന്നെയുണ്ടെങ്കിലും ഇന്നത്തെ കേരള സര്‍ക്കാര്‍ എന്റെ കൂടെ നില്‍ക്കുമെന്ന് ഞാന്‍ വിശ്വസിക്കുകയാണ്. ഏത് മന്ത്രിമാരുടെ കൂടെയും നിന്ന് അദ്ദേഹം ഫോട്ടോ എടുക്കുന്നത് കാണുന്നുണ്ട്. എന്റെ ഉള്ളില്‍ ഒരു ഭയപ്പാടുണ്ട്.

ഒരിക്കലും തെറ്റിന്റെ കൂടെ ?ഗവണ്‍മെന്റ് നില്‍ക്കില്ല എന്ന് എനിക്കുറപ്പുണ്ട്. ന്യായത്തിന്റെ കൂടെയേ നില്‍ക്കുകയുള്ളൂ. അതുകൊണ്ട് എന്തായാലും സര്‍ക്കാര്‍ എന്റെ കൂടെ നില്‍ക്കുമെന്ന് ഉറപ്പുണ്ട്. അമ്മ സംഘടനയുടെ ഇസി വാട്‌സാപ്പ് ?ഗ്രൂപ്പില്‍ തന്നെ എനിക്കെതിരെ ടിനി ടോം ഡബിള്‍ ഡാഡി സിന്‍ഡ്രോം എന്ന് അയച്ച മെസേജുണ്ട്. താങ്കള്‍ താങ്കളുടെ സംസ്‌കാരമാണ് ഇവിടെ കാണിക്കുന്നത്.

ഇങ്ങനെ പറയാന്‍ പാടില്ല. ഇത് അണ്‍പാര്‍ലമെന്ററിയാണെന്ന് ഞാന്‍ അദ്ദേഹത്തിന് മറുപടിയിട്ടപ്പോള്‍ അദ്ദേഹം എന്നോട് മറുപടിയായി പറഞ്ഞത്. ഇത് പാര്‍ലമെന്റില്‍ പോലും ഉപയോ?ഗിക്കുന്ന വാക്കാണ്. തെറ്റായ വാക്ക് അല്ല എന്നാണ്. ഡബിള്‍ ഡാഡി സിന്‍ഡ്രത്തിന് എനിക്കറിയാവുന്ന ഒരര്‍ഥമേയുള്ളൂ. അതിന് നല്ലൊരു അര്‍ഥമുണ്ടെന്ന കാര്യം എനിക്കറിയില്ല. 17 പേരുള്ള ഇസി ?ഗ്രൂപ്പിലാണ് അദ്ദേഹം ഇങ്ങനെയൊരു മെസേജ് എനിക്കിട്ടത്.

അത് പോലും ചോദ്യം ചെയ്യാന്‍ ആ ?ഗ്രൂപ്പില്‍ ആരുമുണ്ടായില്ല. പൊതുസമൂഹത്തില്‍ വന്ന് എനിക്ക് പറയേണ്ടി വന്ന അവസ്ഥയാണ്. മാധ്യമങ്ങളുടെ സമ്മര്‍ദ്ദം കാരണമാണ് ഒരു സമിതി രൂപീകരിക്കാമെന്ന് അമ്മയില്‍ നിന്ന് മെയില്‍ വരുന്നത്. പിന്നീട് എനിക്ക് ഒരു മെയില്‍ വന്നിട്ടില്ല. ആ സമിതിയില്‍ ആരൊക്കെയാണ് ഉള്ളത് എന്ന് പറഞ്ഞിട്ട്. ഇന്ന ആളുകളാണ് സമിതിയിലുള്ളതെന്ന് ചാനലുകളിലൂടെയാണ് ഞാന്‍ അറിയുന്നത്.

ഔ?ദ്യോ?ഗികമായി സമിതിയിലുള്ളത് ആരാണെന്ന് എനിക്കൊരു വിവരവും കിട്ടിയിട്ടില്ല. പ്രസിഡന്റും സെക്രട്ടറിയും സമിതിയിലുണ്ടാകുമെന്ന് ഞാന്‍ കേട്ടു. ഞാന്‍ ആരോപണം ഉയര്‍ത്തിയതില്‍, പ്രസിഡന്റ് ഉള്‍പ്പെടെ ആരോപണവിധേയ ആണ്. അങ്ങനെയിരിക്കെ പ്രസിഡന്റിന് അങ്ങനെയൊരു കമ്മിറ്റിയില്‍ ഇരിക്കാന്‍ യോ?ഗ്യതയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

അങ്ങനെയാണെങ്കില്‍ ഞാന്‍ പോകില്ല. ഇതിന് മുന്‍പ് ഞാന്‍ പരാതി പറഞ്ഞപ്പോള്‍ അമ്മയില്‍ ഒന്നും ചെയ്യാനാകില്ല എന്ന് പറഞ്ഞ പ്രസിഡന്റാണ്. അങ്ങനെയുള്ള പ്രസിഡന്റിനരികെ വീണ്ടും ഞാനെന്തിന് പരാതിയുമായി പോകണം’.- അന്‍സിബ പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

സാരിയില്‍ മനോഹരിയായി മിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ്…

48 minutes ago

കിടിലന്‍ ചിത്രങ്ങളുമായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

51 minutes ago

സ്‌റ്റൈലിഷ് പോസുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് നമിത പ്രമോദ്.…

54 minutes ago

ഡിവോഴ്‌സ് ഒരു കുറ്റം അല്ല

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന ഷോയിലൂടെ കരിയര്‍…

1 hour ago

അമിതാഭിനയം ഒഴിവാക്കൂ; അഹാനയെ ട്രോളി സോഷ്യല്‍ മീഡിയ

അഹാന കൃഷ്ണയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്.…

1 hour ago

അന്‍സിബയ്ക്ക് എതിരെ 10 കോടി രൂപക്ക് മാനനഷ്ടം ഫയല്‍ ചെയ്യും: ലക്ഷ്മി പ്രിയ

നടി അന്‍സിബയുടെ പരാതി പൊലീസ് തള്ളിയ സാഹചര്യത്തില്‍…

1 hour ago