Categories: latest news

ഡിവോഴ്‌സ് ഒരു കുറ്റം അല്ല

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന ഷോയിലൂടെ കരിയര്‍ ആരംഭിച്ചതാണ് അഞ്ജു ജോസഫ്. പിന്നീട് പല ടിവി ഷോകളിലും ഗായികയായു അവതാരകയായും എത്തി. സിനിമ പിന്നണി ഗാന ലോകത്ത് മാത്രമല്ല, അഭിനേത്രിയായും അഞ്ജു ജോസഫ് പരിചിതയാണ്. ഡിപ്രഷന്‍ നിറഞ്ഞ ഒരു കാലഘട്ടത്തിനെ അതിജീവിച്ചാണ് അഞ്ചു ഇപ്പോള്‍ എത്തിയിരിക്കുന്നത്. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു അഞ്ജുവിന്റെ ആദ്യ വിവാഹം, പക്ഷേ ആ ബന്ധത്തില്‍ നിന്നുള്ള വേര്‍പിരിയല്‍ അഞ്ജുവിനെ വല്ലാത്ത വിഷാദത്തിലേക്ക് ചെന്നെത്തിച്ചു. ആ ട്രോമയെ കുറിച്ച് നിരവധി അഭിമുഖങ്ങളിലും അഞ്ജു സംസാരിച്ചിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ ഡിവോഴ്സിനെക്കുറിച്ച് തുറന്ന് പറഞ്ഞതിന് ശേഷം ഒരുപാട് പേര്‍ അതില്‍ നിന്ന് റിക്കവര്‍ ആയതിനെക്കുറിച്ച് ചോദിച്ചിരുന്നുവെന്ന് പറയുകയാണ് അഞ്ചു. ഡിവോഴ്‌സ് ഒരു കുറ്റമില്ലെന്നും എല്ലാവര്‍ക്കും എല്ലാത്തിനും ഒരു സെക്കന്റ് ചാന്‍സ് ഉണ്ടെന്നും അഞ്ചു പറഞ്ഞു. ഡിവോഴ്‌സിന് ശേഷം താന്‍ നീണ്ട ഗ്യാപ്പ് എടുത്തിരുന്നുവെന്നും ഒരു റീ ബോണ്ടിങ് ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നുവെന്നും പറയുകയാണ് അഞ്ചു ഇപ്പോള്‍. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

‘എന്റെ ഡിവോഴ്‌സിനെ പറ്റി ഞാന്‍ ഓപ്പണ്‍ അപ്പ് ചെയ്യാനുള്ള കാരണം , ഞാന്‍ അന്ന് തന്നെ പറഞ്ഞിരുന്നു. ഡിവോഴ്‌സ് ഒരു കുറ്റം അല്ല. ഒരാള്‍ ഡിവോഴ്‌സ് ചെയ്തു എന്ന് കരുതി അയാളെ സൊസൈറ്റിയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടേണ്ട കാര്യമോ കാളിയാക്കേണ്ട കാര്യമോ ഇല്ല. കുറെയൊക്കെ ഇത് മാറിയിട്ടുണ്ട്. ഈ ഒരു പ്രോസസില്‍ പോയി കഴിയുമ്പോള്‍ നമുക്ക് ഉണ്ടാവുന്ന കുറെ പ്രശ്‌നങ്ങള്‍ ഉണ്ട്. സെല്‍ഫ് റെസ്പെക്ട്, കോണ്‍ഫിഡന്‍സ് , വിശ്വാസം, നമ്മുടെ പുറത്തു തന്നെയുള്ള ഒരു ബിലീഫ്, ഇങ്ങനത്തെ സാധങ്ങള്‍ എല്ലാം ഇല്ലാതാകും.

അന്ന് ഞാന്‍ എല്ലാം തുറന്ന് സംസാരിച്ചപ്പോള്‍ എനിക്ക് കുറെ പേര്‍ മെസ്സേജ് അയച്ചിരുന്നു. അവരോട് എല്ലാം പറയാന്‍ ഉള്ളത്, എല്ലാത്തിനും ഒരു സെക്കന്റ് ചാന്‍സ് ഉണ്ട്. പതുക്കെ പതുക്കെ സെല്‍ഫ് റെസ്‌പെക്റ്റ് കേറിവരും, ഞാന്‍ എപ്പോഴും ഓര്‍ത്തിട്ടുണ്ട് എന്നെ ഹാപ്പി ആക്കിയത് ഞാന്‍ തന്നെയാണ്, ഒറ്റയ്ക്ക് ആയിരുന്നപ്പോള്‍ ഞാന്‍ ഹാപ്പി ആയിരുന്നു. അതുകൊണ്ടാണ് എനിക്ക് ആദിത്യയെ എടുക്കാന്‍ പറ്റിയത്.
2018 ന് ശേഷം ഞാന്‍ 2022 വരെ കാത്തിരുന്നു, ഞാന്‍ ബ്രേക്ക് എടുത്തു. റീബോണ്ടിലേക്ക് പോകാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഒരെണ്ണം കഴിഞ്ഞിട്ട് നേരെ അടുത്തതിലേക്ക് എടുത്തു ചാടിയാല്‍ നമ്മള്‍ അതേ പാറ്റേണില്‍ തന്നെ ആയിരിക്കും വീണ്ടും വീണ്ടും കേറുന്നത്,’ അഞ്ചു ജോസഫ് പറഞ്ഞു.

ആദിത്യ പരമേശ്വരനാണ് അഞ്ജുവിന്റെ ഭര്‍ത്താവ്. രജിസ്റ്റര്‍ വിവാഹത്തിലൂടെയാണ് ഇരുവരും ഒന്നായത്. വിവാഹത്തിനുശേഷം അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ആയി വിരുന്നും സംഘടിപ്പിച്ചിരുന്നു. വളരെ സ്വകാര്യമായി ആയിരുന്നു അഞ്ജുവിന്റെ വിവാഹം നടന്നിരുന്നത്.

ജോയൽ മാത്യൂസ്

Recent Posts

സാരിയില്‍ മനോഹരിയായി മിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ്…

48 minutes ago

കിടിലന്‍ ചിത്രങ്ങളുമായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

51 minutes ago

സ്‌റ്റൈലിഷ് പോസുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് നമിത പ്രമോദ്.…

54 minutes ago

അമിതാഭിനയം ഒഴിവാക്കൂ; അഹാനയെ ട്രോളി സോഷ്യല്‍ മീഡിയ

അഹാന കൃഷ്ണയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്.…

1 hour ago

അന്‍സിബയ്ക്ക് എതിരെ 10 കോടി രൂപക്ക് മാനനഷ്ടം ഫയല്‍ ചെയ്യും: ലക്ഷ്മി പ്രിയ

നടി അന്‍സിബയുടെ പരാതി പൊലീസ് തള്ളിയ സാഹചര്യത്തില്‍…

1 hour ago

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വിവേകപൂര്‍വം പെരുമാറണം; പിഷാരടി

കൊച്ചി: ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ അനാവശ്യ ഇടപെടലുകളെക്കുറിച്ച് പറഞ്ഞ്…

1 hour ago