Categories: latest news

കൂടെ നിന്നയാള്‍ പണി തന്നു; തുറന്ന് പറഞ്ഞ് ഹന്ന

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി ശ്രദ്ധ നേടിയ താരമാണ് ഹന്ന റെജി കോശി. മോഡലിംഗിലൂടെയായിരുന്നു അഭിനയ മേഖലയിലേക്ക് കടന്നുവരുന്നത്. കുടുംബത്തിലുള്ളവര്‍ക്ക് അത്ര താല്‍പര്യമില്ലായിരുന്നു ഈ മേഖലയിലേക്കുള്ള വരവില്‍. മകളുടെ ഇഷ്ടം മനസിലാക്കി പിന്തുണയ്ക്കുകയായിരുന്നു മാതാപിതാക്കള്‍. സിനിമയിലെത്തിയ കാലത്തൊക്കെ എല്ലാവരോടും നന്നായി സംസാരിക്കുകയും, എല്ലാം തുറന്ന് പറയുകയുമൊക്കെ ചെയ്യുമായിരുന്നു. ഇടയ്ക്ക് ചില പണികളൊക്കെ കിട്ടിയതോടെയാണ് ആ സ്വഭാവം മാറ്റിയതെന്ന് ഹന്ന പറയുന്നു. മൂവി വേള്‍ഡ് മീഡിയ അഭിമുഖത്തിലായിരുന്നു നടി മനസുതുറന്നത്. എന്റെ സംസാരവും ഇടപെടലുമൊക്കെ കണ്ട് എന്തോ കിളി പോയിട്ടുണ്ട് എന്ന് പറയാറുണ്ട്. ജനുവിനിറ്റിയുണ്ടെന്ന് തോന്നിയാല്‍ ഞാന്‍ എന്റെ ബാരിയര്‍ ബ്രേക്ക് ചെയ്യും. അങ്ങനെ ചെയ്താല്‍ ഫ്രീയായി ഇടപെടും. മനസില്‍ തോന്നുന്നതെല്ലാം പറയും. പുറമെയുള്ളവരോട് ജാഡ കാണിച്ചിരിക്കുകയാണെങ്കിലും, അറിയാവുന്നവരോട് വളരെ കൂളായി ഇടപെടും. ഇന്‍ഡസ്ട്രിയിലുള്ളവര്‍ക്കെല്ലാം അറിയാം ഈ സ്വഭാവം. ആദ്യമൊക്കെ കാണുന്നവരോടെല്ലാം നന്നായി സംസാരിക്കുമായിരുന്നു. അങ്ങനെ കുറേ പണി കിട്ടിയിട്ടുണ്ട്. എന്റെ വീക്ക്നെസും, സീക്രട്ടുമൊക്കെ മനസിലാക്കി അത് തന്നെ എന്നില്‍ അപ്ലൈ ചെയ്യാന്‍ തുടങ്ങിയപ്പോളാണ് എല്ലാവരോടും ഒരുപോലെ ഇടപെടുന്നത് നിര്‍ത്തിയത്.

ഇങ്ങനെ വായില്‍വരുന്നതെല്ലാം പറയല്ലേ. നിനക്ക് എന്തൊക്കെ ആവണമോ, അതിന് പരിശ്രമിച്ച്, അതൊക്കെ എത്തിപ്പിടിച്ചിട്ട് സംസാരിക്കൂ. അതാണ് നല്ലതെന്ന് ചിലരൊക്കെ എന്നെ ഉപദേശിച്ചിരുന്നു. എന്റെ പേഴ്സണല്‍ കാര്യം വരെ കൂടെ വര്‍ക്ക് ചെയ്യുന്നൊരാളോട് ഷെയര്‍ ചെയ്തിരുന്നു. അദ്ദേഹം അതൊക്കെ കുറേപേരോട് പറഞ്ഞ് നടക്കുന്നതായി ഞാന്‍ അറിഞ്ഞു. എന്റെ പേഴ്സണല്‍ ഇമോഷന്‍സൊക്കെയായിരുന്നു ഞാന്‍ പറഞ്ഞത്. അയാള്‍ അത് എട്ടുപേരോട് പറഞ്ഞു. അവരെല്ലാം എന്റെ സുഹൃത്തുക്കളായിരുന്നു. നിന്നെക്കുറിച്ച് ഇങ്ങനെ അദ്ദേഹം പറഞ്ഞല്ലോ എന്നായിരുന്നു സുഹൃത്തുക്കള്‍ പറഞ്ഞത്. അയാളോട് ചോദിക്കാനൊന്നും പോയില്ല. കാരണം, അയാളുടെ സ്വഭാവം അതായിരുന്നു. പിന്നെന്തിന് ചോദിക്കാന്‍ പോവണം. ഇനിയൊന്നും പറയുന്നില്ലെന്ന് തീരുമാനിച്ചു. നേരത്തെയൊക്കെ എല്ലാം എല്ലാവരോടും പറയുമായിരുന്നു. അഭിമുഖങ്ങളിലെല്ലാം എല്ലാം തുറന്നുപറയും. ഇപ്പോള്‍ അങ്ങനെയല്ല, ഫില്‍ട്ടര്‍ ചെയ്യാന്‍ പഠിച്ചു. വിവാദങ്ങളൊക്കെ വന്നപ്പോള്‍ ഇങ്ങനെയാണെങ്കില്‍ ഇനി സിനിമ ചെയ്യേണ്ടെന്നായിരുന്നു വീട്ടുകാര്‍ പറഞ്ഞത്. എന്നാല്‍ കുറച്ചുകഴിഞ്ഞ്, പിന്നെയും അവര്‍ എന്നെ എന്റെ ഇഷ്ടത്തിന് വിട്ടു. പേരന്‍സിന് ഇഷ്ടമില്ലാത്ത ലവ് അഫക്ഷന്‍സും, ഇമോഷന്‍സുമൊക്കെയുണ്ടായിട്ടുണ്ട്. അതെല്ലാം ഉള്‍ക്കൊണ്ടാണ് അവര്‍ എന്നെ സപ്പോര്‍ട്ട് ചെയ്യുന്നത്. അങ്ങനെ അവര്‍ സപ്പോര്‍ട്ട് ചെയ്യുമ്പോള്‍ എന്റെ മനസിലൊരു ഗില്‍റ്റി ഫീലിംഗുണ്ട്. അതെനിക്ക് മാറ്റിയെടുക്കണം. എനിക്ക് പണി തന്നവരെ പിന്നെ ഞാന്‍ മീറ്റ് ചെയ്യാറില്ല. അവരെ അവഗണിക്കും.

ഇന്‍ഡസ്ട്രിയില്‍ നിന്നും എനിക്ക് നെഗറ്റീവ് അനുഭവങ്ങളുണ്ടായിട്ടുണ്ട്. അവരുടെ കൂടെ പിന്നെ ഞാന്‍ വര്‍ക്ക് ചെയ്തിട്ടില്ല. ചെയ്യത്തുമില്ല. നല്ല അവസരങ്ങളുമായി വന്നപ്പോഴും അവരോട് നോ പറഞ്ഞിട്ടുണ്ട്. എനിക്ക് കംഫര്‍ട്ടല്ലാത്ത സ്പേസില്‍ ഞാന്‍ നില്‍ക്കാറില്ല. റെസ്പെക്ട് എന്ന് പറയുന്നത് ഗിവ് ആന്‍ഡ് ടേക്കാണല്ലോ. അതിനാല്‍ അവരോട് പിന്നെ ഇടപെടാറില്ല. എത്ര നല്ലതെന്ന് പറഞ്ഞാലും ഞാന്‍ പോവില്ല, അതാണ് എന്റെ സ്വഭാവം. മോഡേണ്‍ വേഷങ്ങളാണ് ഞാനെപ്പോഴും തിരഞ്ഞെടുക്കാറുള്ളത്. ട്രെഡീഷണല്‍ ഞാനങ്ങനെ പ്രിഫര്‍ ചെയ്യാറില്ല.

ജോയൽ മാത്യൂസ്

Recent Posts

വിവാദങ്ങളെ അതിജീവിച്ച് അഭിനയലോകത്ത് സജീവമായി ശ്രുതി നാരായണൻ!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൂടെ ശ്രദ്ധേയയായ…

3 hours ago

ഐറ്റം ഡാന്‍സ് ചെയ്യില്ലെന്ന നിലപാട് മാറ്റാന്‍ കാരണം; തുറന്ന് പറഞ്ഞ് രജിഷ വിജയന്‍

മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച്, തമിഴിലടക്കം സ്വന്തമായൊരു ഇടം…

11 hours ago

എപ്പോഴാണ് കല്യാണം തുറന്ന് പറഞ്ഞ് ശ്രുതി ഹാസന്‍

തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന ശീലക്കാരിയാണ് ശ്രുതി…

11 hours ago

മകളുടെ മരണം തളര്‍ത്തി; തുറന്ന് പറഞ്ഞ് വിജയ് ആന്റണിയും ഭാര്യയും

സംഗീത സംവിധായകനും നടനുമായ വിജയ് ആന്റണിയുടെ മകളുടെ…

11 hours ago