കാന്‍സറാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിട്ടും അതിന്റെ സത്യാവസ്ഥ എന്താണെന്നോ തന്റെ അവസ്ഥ എന്താണെന്നോ അറിയാന്‍ കിച്ചുവോ സുധിയുടെ ബന്ധുക്കളോ വിളിച്ചില്ലെന്ന് രേണു സുധി. തന്നെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവരോട് നന്ദിയുള്ളത് ഒരു കാര്യത്തില്‍ മാത്രമാണെന്നും മെയിന്‍ സ്ട്രീം വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ കിച്ചു പറഞ്ഞു. കാന്‍സറാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ കിച്ചുവും സോഷ്യല്‍മീഡിയ വഴി അറിഞ്ഞ് കാണും. പക്ഷെ എന്നെ വിളിച്ചിട്ടില്ല. അവസാനം വിളിച്ചത് റിതപ്പനേയും കൊണ്ട് പുറത്ത് പോകാന്‍ അനുവാദം ചോദിക്കാന്‍ വേണ്ടിയാണ്. വ്‌ലോ?ഗ് എടുക്കാന്‍ വേണ്ടി വന്നതാണെന്ന് പറഞ്ഞാല്‍ തെറ്റാകും. കുട്ടിയെ കാണാന്‍ വേണ്ടി വന്നപ്പോള്‍ അവന്‍ വ്‌ലോ?ഗ് എടുത്തു. നിന്റെ അനിയനല്ല കൊണ്ടുപോയിട്ട് സുരക്ഷിതമായി തിരിച്ച് വീട്ടില്‍ കൊണ്ടുവിടണമെന്ന് പറഞ്ഞു. അത് പറയേണ്ട ഉത്തരവാദിത്വം എനിക്കുണ്ട്. പിന്നീട് കിച്ചുവോ സുധി ചേട്ടന്റെ വീട്ടുകാരോ എന്നെ വിളിച്ചിട്ടില്ല. അതാണ് ഞാന്‍ പറഞ്ഞത് എന്നെ യഥാര്‍ത്ഥമായി സ്‌നേഹിക്കുന്നവരെ മനസിലായിയെന്ന്.
എനിക്ക് കാന്‍സറാണെന്ന് പറഞ്ഞ് പരത്തിയവരോട് എനിക്ക് ഒരു കാര്യത്തില്‍ നന്ദിയുണ്ട്. എന്നെ സ്‌നേഹിക്കുന്നവരെ തിരിച്ചറിയാന്‍ ഈ സംഭവത്തിലൂടെ സാധിച്ചു. ആരൊക്കെ കൂടെ നില്‍ക്കുമെന്ന് മനസിലായി. കിച്ചുവിന്റെ ഉദ്ഘാടനത്തെ കുറിച്ച് ചോ?ദിച്ചപ്പോള്‍ ഞാന്‍ കൈകൂപ്പിയാണ് പ്രതികരിച്ചത്. എന്നോട് അവന്‍ എന്ത് ചെയ്‌തോ അത് ഞാന്‍ തിരിച്ച് ചെയ്തു. എനിക്ക് എന്താ അത് പറ്റില്ലേ?. സൂപ്പറാണ് നന്നായി വരട്ടേ എന്നല്ലേ ഞാന്‍ കൈകൂപ്പി പറഞ്ഞുള്ളു. കിച്ചു അഴുക്കാണെന്നോ മോശം പ്രവൃത്തികളാണ് ചെയ്യുന്നതെന്നോ പറഞ്ഞില്ലല്ലോ. എന്നോട് ചെയ്യുന്നതെ എനിക്കും ചെയ്യാന്‍ പറ്റുകയുള്ളു. ഞങ്ങള്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. റാസല്‍ഖൈമയില്‍ വെച്ച് എന്നെ ഒരിക്കല്‍ ഫോണ്‍ വിളിച്ചു. അന്ന് ഞാന്‍ കിച്ചുവിന് പൈസയും ഇട്ടുകൊടുത്തു. ആരും മാനിപ്പുലേറ്റ് ചെയ്തത് അല്ലെന്നാണല്ലോ കിച്ചു പറയുന്നത്. എല്ലാവരും വരണമെന്ന് പറഞ്ഞ് കഴിഞ്ഞ വര്‍ഷം ക്ഷണിച്ചതിന് ഞാന്‍ കേട്ടു. അതുകൊണ്ട് ഇത്തവണ ക്ഷണിക്കുന്നില്ല ഒരു പരിപാടിയും നടത്തുന്നുമില്ല. പ്രാര്‍ത്ഥിക്കേണ്ടവര്‍ പ്രാര്‍ത്ഥിക്കുക. എവിടെയായിരുന്നാലും സുധി ചേട്ടന്റെ ആത്മാവിന് നിത്യശാന്തി കൊടുക്കട്ടേയെന്നാണ് എന്റെ പ്രാര്‍ത്ഥന. നാട്ടില്‍ ഉണ്ടാവുമോയെന്ന് അറിയില്ല. എവിടെയായിരുന്നാലും ഞാന്‍ പ്രാര്‍ത്ഥിക്കും. മൂന്നാമത്തെ വര്‍ഷമായതുകൊണ്ടാണ് ചടങ്ങുകള്‍ വേണ്ടെന്ന് വെച്ചത്. അത്തരം ചടങ്ങുകള്‍ രണ്ട് വര്‍ഷം കൊണ്ട് കഴിഞ്ഞു. പിന്നെ ഒരു ആ?ഗ്രഹമുള്ളത് ഇവിടെ അടുത്തൊരു അനാഥാലയമുണ്ട്. അവിടെ ഭക്ഷണം കൊടുക്കണം റിതപ്പനേയും അതില്‍ പങ്കെടുപ്പിക്കണം എന്നാണ്. ഞാന്‍ നാട്ടില്‍ ഇല്ലെങ്കില്‍ വീട്ടുകാരെ പറഞ്ഞ് ഏല്‍പ്പിക്കും. പ്രാര്‍ത്ഥിക്കാനേ എനിക്ക് പറ്റു. അല്ലാതെ ഇവരൊക്കെ പറയുന്നതുപോലെ സുധി ചേട്ടനെ കുഴിയില്‍ നിന്നും എടുത്തുകൊണ്ട് വരാനൊന്നും കഴിയില്ല. ഞാന്‍ സുധി ചേട്ടന്റെ കുഴിയില്‍ പോയി ചാടണമെന്നാണ് ചിലര്‍ പറയുന്നത്. എനിക്ക് അതിന് പറ്റില്ല. കുഞ്ഞ് കൊച്ചുള്ളതാണ്. മക്കള്‍ ഉള്ളവര്‍ക്ക് സതി ചെയ്യാന്‍ പറ്റില്ലല്ലോ എന്നും രേണു പറഞ്ഞു
സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളില്‍ പ്രിതികരിച്ച് നടി…
മലയാളഭാഷ കൈകാര്യം ചെയ്യാന്‍ ഏറെ പ്രയാസമാണെന്ന് നടി…
നടി എന്നതിന് പുറമെ എഴുത്തുകാരിയുമാണ് ഇന്ന് ലെന.…
സൂര്യ നായകനായ 'കറുപ്പി'ലൂടെ തെന്നിന്ത്യയിലും ശ്രദ്ധേയനായി മാറിയിരിക്കുകയാണ്…
ബാലതാരമായി സിനിമയിലെത്തിയ നടിയാണ് ശാലിന്‍ സോയ. ടെലിവിഷനിലൂടെയാണ്…
തന്റെ അമ്മയും നടിയുമായ ശ്രീദേവിയുടെ ഓര്‍മകള്‍ പങ്കുവച്ച്…