നടി മഞ്ജു പിള്ളയുടേയും സിനിമാറ്റോഗ്രാഫര്‍ സുജിത്ത് വാസുദേവിന്റെയും മകള്‍ ദയയ്ക്ക് എതിരായ വിമര്‍ശനങ്ങളുടെ പ്രതികരണമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ എങ്ങും. ഷെഫീന ബീവി എന്ന വ്‌ലോഗര്‍ ദയയുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്ത് വളരെ മോശം രീതിയില്‍ സംസാരിച്ചതാണ് വിവാദങ്ങള്‍ വഴിവച്ചത്. ഈ വിവാദങ്ങളെക്കുറിച്ചെല്ലാം പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദയയും മഞ്ജു പിള്ളയും.
ഒരുപാട് ജോലികള്‍ ചെയ്തുതീര്‍ക്കാനുണ്ട്, ഇതിനെക്കുറിച്ച് സംസാരിക്കാന്‍ പോലും താത്പര്യമില്ല. കുട്ടികളാണെങ്കിലും ആരാണെങ്കിലും ആത്മവിശ്വാസവും ധൈര്യവും ഉണ്ടെങ്കില്‍ അവരവരുടെ പാഷന്‍ ഫോളോ ചെയ്യുക. നിങ്ങളുടെ ജീവിതം ജീവിക്കുക, ഇഷ്ടമുള്ളതെല്ലാം ചെയ്യുക. ഒരു ജീവിതമേ ഉള്ളൂ. ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ, ആരെയും ഉപദ്രവിക്കാതെ ജീവിക്കുക. നിങ്ങളുടെ മക്കളെ പിന്തുണയ്ക്കുക”, മഞ്ജു പിള്ള വീഡിയോയില്‍ പറഞ്ഞു.
”ഇതൊന്നും ഒരു തരത്തിലും എന്നെ ബാധിക്കാന്‍ പോകുന്നില്ല. പക്ഷേ, നമ്മുടെ കുഞ്ഞുങ്ങളെ പറയുമ്പോള്‍ ഒരമ്മ എന്ന രീതിയില്‍ നമുക്കൊരു വേദന ഉണ്ടാകുമല്ലോ. ആ വേദന ഉണ്ട്. പേടിയോ മറ്റെന്തെങ്കിലുമോ അല്ല. എന്റെ കുഞ്ഞിനെ പറഞ്ഞപ്പോള്‍ ഉണ്ടായ വലിയ വേദന ഉണ്ട്. പിന്നെ ഇക്കാര്യത്തില്‍ എന്റെ പ്രതികരണം എന്നു പറഞ്ഞ് മുന്‍പത്തെ പല വീഡിയോകളും കട്ട് ചെയ്ത് പ്രചരിപ്പിക്കുന്നുണ്ട്. ഇപ്പോഴല്ലാതെ ഇക്കാര്യത്തില്‍ ആരോടും ഒന്നും ഞാന്‍ സംസാരിച്ചിട്ടില്ല”, എന്നും മഞ്ജു പിള്ള കൂട്ടിച്ചേര്‍ത്തു.
ഒരുപാടു പേര്‍ എനിക്ക് മെസേജ് അയക്കുന്നുണ്ട്. അതില്‍ രണ്ട് ടീനേജ് പെണ്‍കുട്ടികളുടെ അമ്മയായ ഒരാളുടെ മെസേജ് ഉണ്ടായിരുന്നു. മോള്‍ ആ ഫോട്ടോഷൂട്ടില്‍ ഇട്ട ഡ്രസ് എനിക്ക് ഇഷ്ടപ്പെട്ടില്ല. എന്റെ കുട്ടികള്‍ ഇട്ടാലും ഇഷ്ടപ്പെടില്ല. പക്ഷേ, ഒരമ്മ എന്ന രീതിയില്‍ ഞാന്‍ മോള്‍ക്ക് എന്റെ അനുഗ്രഹം നല്‍കുന്നു എന്നാണ് പറഞ്ഞത്. എന്തു മനോഹരമായിട്ട്, എത്ര ബഹുമാനത്തോടെയാണ് അവര്‍ പറഞ്ഞത്. ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ മൂലം മറ്റാര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ല. പിന്നെന്തിന് അതില്‍ നിന്നും പിന്‍മാറണം?”, എന്നായിരുന്നു ദയയുടെ ചോദ്യം.
മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായ പാർവതി ആർ.…
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നടിയാണ് അന്ന…
കൊച്ചി: താരസംഘടന 'അമ്മ'യിലെ വിവാദങ്ങളില്‍ വീണ്ടും പ്രതികരണവുമായി…
1990 കളിൽ സിനിമയിൽ നിറഞ്ഞു നിന്ന സൂപ്പർ…