നടി എന്നതിന് പുറമെ എഴുത്തുകാരിയുമാണ് ഇന്ന് ലെന. ആത്മീയ പാതയില്‍ വര്‍ഷങ്ങളോളം സഞ്ചരിച്ച ലെനയുടെ വാക്കുകള്‍ക്ക് എപ്പോഴും ജനശ്രദ്ധ ലഭിക്കാറുണ്ട്. തന്റെ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുന്ന നടിയാണ് ലെന. ബന്ധങ്ങള്‍ അവസാനിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ലെന പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ ആദ്യ വിവാഹബന്ധം വേര്‍പിരിഞ്ഞതിനെക്കുറിച്ചും ഇതിന് പിന്നിലെ കാരണത്തെക്കുറിച്ചും ലെന പരാമര്‍ശിച്ചു. മാതൃഭൂമി ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് ലെറ്റേര്‍സില്‍ സംസാരിക്കുകയായിരുന്നു നടി.
ഞാന്‍ വളരെ ഫ്രണ്ട്‌ലിയായി എന്റെ ആദ്യ ഭര്‍ത്താവില്‍ നിന്ന് ഡിവോഴ്‌സ് വാങ്ങിയതാണ്. ഒരു ഫങ്ഷനില്‍ വെച്ച് ഇന്നലെ ഞാന്‍ അദ്ദേഹത്തെ മീറ്റ് ചെയ്തു. ഇപ്പോഴത്തെ ഭര്‍ത്താവ് പ്രശാന്ത് നായര്‍ക്ക് ഞാനദ്ദേഹത്തെ പരിചയപ്പെടുത്തി. അത് മനോഹരമായ നിമിഷമായിരുന്നു. പാരഡോക്‌സ് ഓഫ് പേസ് ആണ് നമ്മളെ അലോസരപ്പെടുത്തുന്നത്. എല്ലാം വേ?ഗതയിലാകണം. പണ്ട് മുതലേ റിലേഷന്‍ഷിപ്പുകളായിരുന്നു എപ്പോഴും എന്റെ ടെന്‍ഷന്‍. വീട്ടിലെ റിലേഷന്‍ഷിപ്പുകളിലെ സ്‌ട്രെയിന്‍ കാരണം അതൊരു തീം ആക്കി വെച്ച് ഞാനെല്ലാം പഠിച്ചു. സൈക്കോളജി പഠിച്ചത്, സ്പിരിച്വാലിറ്റിയിലേക്ക് പോയത് എല്ലാം അതിന്റെ പേരിലാണ്.
ഒരു ലാബിലെ സയന്റിസ്റ്റ് റിലേഷന്‍ഷിപ്പിനെ നിരീക്ഷിക്കുന്നത് പോലെയാണ് ഞാന്‍ റിലേഷന്‍ഷിപ്പിനെ വാച്ച് ചെയ്തത്. എടുത്ത് ചാടിയുള്ള തീരുമാനം ആയിരുന്നില്ല വിവാഹമോചനം. ഞങ്ങള്‍ ക്രമേണ വ്യത്യസ്ത പാതകളിലേക്ക് വളര്‍ന്ന് പോയ ആള്‍ക്കാരാണ്. ഒരു ഘട്ടമെത്തുമ്പോള്‍ സ്വാഭാവികമായി പറയാന്‍ തോന്നി. ഇനി നമ്മളിങ്ങനെ മുന്നോട്ട് പോയിട്ട് കാര്യമില്ല. ഞങ്ങള്‍ വലത്തോട്ടും ഇടത്തോട്ടും തിരിയുന്നു. നല്ലത് നേരുന്ന് എന്ന് പറഞ്ഞ് പോകാന്‍ പറ്റും. എല്ലാ റിലേഷന്‍ഷിപ്പുകളും നമുക്ക് നമ്മളെക്കുറിച്ച് പഠിക്കാന്‍ വേണ്ടിയാണ്.
നമ്മളുടെ കണ്ണാടിയാണ് റിലേഷന്‍ഷിപ്പുകള്‍. നമ്മുടെ അച്ഛന്‍ അമ്മ മുതല്‍ നമ്മള്‍ നമ്മളെ തന്നെ മിറര്‍ ചെയ്ത് കൊണ്ടിരിക്കുകയാണ്. നമ്മുടെ മുന്നില്‍ നമുക്കിഷ്ടമുള്ളത് കാണിക്കുന്ന ആള്‍ക്കാരെ കാണിക്കുമ്പോള്‍ അതെന്റെ ഫ്രണ്ട് ആണ്, എനിക്കവരെ ഇഷ്ടമാണെന്ന്. നമ്മളുടെ ഇഷ്ടങ്ങളാണ് നമ്മള്‍ സു?ഹൃത്തുക്കളാക്കുന്നത്. നമ്മള്‍ക്ക് യോജിക്കാന്‍ പറ്റാത്തവരെ നമ്മള്‍ ഇഷ്ടമല്ലെന്ന് പറയും. കാരണം അവര്‍ നമ്മുടെ ഷാഡോ സെല്‍ഫിലെ എന്തെങ്കിലും പ്രതിനിധീകരിക്കുന്നുണ്ടാകും. എല്ലാ റിലേഷന്‍ഷിപ്പും നമ്മളുടെ ഷാഡോ സെല്‍ഫിനെ കാണിക്കും. നിങ്ങള്‍ക്കിഷ്ടമില്ലാത്ത എല്ലാ ബന്ധങ്ങളും നിങ്ങള്‍ക്ക് നിങ്ങളില്‍ ഇഷ്ടമില്ലാത്ത എന്തെങ്കിലുമൊന്നിനെ കാണിക്കും. റിലേഷന്‍ഷിപ്പിലോ ആ വ്യക്തിയിലോ ശ്രദ്ധ കൊടുക്കുന്നത് നിര്‍ത്തുക. അവര്‍ കണ്ണാടിയാണ്. ആ കണ്ണാടിയില്‍ നിങ്ങളിലെ എന്താണ് കാണുന്നതെന്ന് നോക്കുക. അതാണ് പെട്ടെന്ന് വളരാനുള്ള മികച്ച വഴി. ആ വളര്‍ച്ചയുണ്ടാകുമ്പോള്‍ ആ വ്യക്തിയോട് നന്ദിയുണ്ടാകും. കണ്ണാടിയെ പൊട്ടിക്കുകയല്ല വേണ്ടതെന്നും അത് കാണിച്ച് തരുന്നത് മനസിലാക്കുകയാണ് വേണ്ടതെന്നും ലെന പറഞ്ഞു.
സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളില്‍ പ്രിതികരിച്ച് നടി…
മലയാളഭാഷ കൈകാര്യം ചെയ്യാന്‍ ഏറെ പ്രയാസമാണെന്ന് നടി…
കാന്‍സറാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിട്ടും അതിന്റെ സത്യാവസ്ഥ…
സൂര്യ നായകനായ 'കറുപ്പി'ലൂടെ തെന്നിന്ത്യയിലും ശ്രദ്ധേയനായി മാറിയിരിക്കുകയാണ്…
ബാലതാരമായി സിനിമയിലെത്തിയ നടിയാണ് ശാലിന്‍ സോയ. ടെലിവിഷനിലൂടെയാണ്…
തന്റെ അമ്മയും നടിയുമായ ശ്രീദേവിയുടെ ഓര്‍മകള്‍ പങ്കുവച്ച്…