Categories: latest news

വിനയം അഭിനയമാണോ? ഇന്ദ്രന്‍സ് പറയുന്നു

സൂര്യ നായകനായ ‘കറുപ്പി’ലൂടെ തെന്നിന്ത്യയിലും ശ്രദ്ധേയനായി മാറിയിരിക്കുകയാണ് നടന്‍ ഇന്ദ്രന്‍സ്. സൂര്യയെ വരെ സൈഡാക്കിയ അഭിനയമായിരുന്നു ഇന്ദ്രന്‍സിന്റേത് എന്നാണ് സിനിമ കണ്ട ഒന്നടങ്കം പേരും പറഞ്ഞത്. സിനിമയില്‍ ഇത്രയും വലിയ നടനായിട്ടും അം?ഗീകാരങ്ങള്‍ പലതും ലഭിച്ചിട്ടും തന്റെ വിനയപൂര്‍വമുള്ള പെരുമാറ്റം ഇന്ദ്രന്‍സ് ഇതുവരെ കൈവിട്ടിട്ടില്ല.

പലപ്പോഴും വിനയപൂര്‍വമുള്ള ഇന്ദ്രന്‍സിന്റെ ഈ പെരുമാറ്റം അഭിനയമാണെന്ന തരത്തില്‍ വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു. ഇപ്പോഴിതാ ഇത്തരം വിമര്‍ശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ഇന്ദ്രന്‍സ്. കാന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആയിരിക്കും. എനിക്ക് അത് ശീലമായിപ്പോയി. അഭിനയിച്ചതായിരിക്കും, എന്നോ. എന്നെ അറിയാത്ത ഒരാള്‍ക്ക് പെട്ടെന്ന് എന്റെ രീതി കാണുമ്പോള്‍ സ്വാഭാവികമായും അങ്ങനെ ചോദിക്കാന്‍ തോന്നും. അതിന് അവകാശവുമുണ്ട്. അന്നത്തെ എന്റെ കോലത്തിന് സിനിമ പോലെ ഒരു വലിയ സംഭവത്തിന് യോ?ഗ്യമല്ലാത്ത ഒരു രൂപമായിരുന്നു. ഞാന്‍ ഒന്ന് അങ്ങോട്ട് വന്നോട്ടെ എന്ന് ചോദിച്ച് ഒരു വീട്ടിലേക്ക് കയറിച്ചെല്ലുന്നത് പോലെ, നില്‍ക്കാന്‍ പറ്റില്ലായിരുന്നു.

അപ്പോള്‍ അവിടെ കുറച്ച് കൂടുതല്‍ കുനിഞ്ഞ് ആയിരിക്കും ഒരുപക്ഷേ ഈ രീതി വന്നത്. പടിയില്‍ ഇത്തിരിയൊന്ന് കയറി ഇരുന്ന്, ഇത്തിരി അങ്ങോട്ട് നീങ്ങിയിരുന്ന്, അങ്ങനെ അങ്ങനെയാണ് കയറി കൂടിയത് സിനിമയില്‍. അന്ന് ചിലപ്പോള്‍ അത് അഭിനയം തന്നെ ആയിരുന്നിരിക്കും. കള്ളത്തരം ആയിരിക്കും. പക്ഷേ അത് ജീവിതത്തിന്റെ ഭാ?ഗമായി.

മുന്‍പോട്ട് നില്‍ക്കെന്ന് പറഞ്ഞ് കൂട്ടുകാരൊക്കെ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അറിയാതെ കാല് പിറകിലേക്ക് വെക്കുമായിരുന്നു. ഞാന്‍ എത്ര ശ്രദ്ധിച്ചിട്ടും അത് സാധിക്കുന്നില്ല’.- ഇന്ദ്രന്‍സ് പറഞ്ഞു. ചാര്‍ലി ചാപ്ലിനോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ചും ഇന്ദ്രന്‍സ് പങ്കുവച്ചു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

43 minutes ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

8 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

8 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

8 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

8 hours ago