Categories: latest news

ആരാധകരോട് ദേഷ്യപ്പെട്ട് ആലിയ ഭട്ട്

കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ നിന്നുള്ള ആലിയ ഭട്ടിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. കഴിഞ്ഞ ദിവസം പീച്ച് നിറമുള്ള വസ്ത്രത്തിലെത്തി ആലിയ കയ്യടി നേടിയിരുന്നു. ഇതിനിടെ ആലിയയുടെ മറ്റൊരു വിഡിയോയും വൈറലാവുകയാണ്. പക്ഷെ ഈ വിഡിയോയില്‍ കാണുന്നത് ആരാധകരാല്‍ അസ്വസ്ഥയാകുന്ന ആലിയയെയാണ്.

കാന്‍സിലെ ഇന്ത്യന്‍ പവലിയന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു ആലിയ ഭട്ട്. ആലിയയ്ക്കൊപ്പം ഇന്ത്യന്‍ സിനിമയിലെ മറ്റ് താരങ്ങളും അണിയറ പ്രവര്‍ത്തകരുമുണ്ടായിരുന്നു. ഐവറി സില്‍ക്ക് സാരി-ഗൗണ്‍ ആയിരുന്നു ആലിയ ധരിച്ചിരുന്നത്.

പരിപാടിക്കിടെ ആരാധകരും ഫോട്ടോഗ്രാഫര്‍മാരും ആലിയയെ വളയുകയായിരുന്നു. താരത്തോടൊപ്പം നിന്നും സെല്‍ഫിയെടുക്കാനും ഫോട്ടോയെടുക്കാനും ആരാധകര്‍ ബഹളം വച്ചതോടെ ആലിയ അസ്വസ്ഥയാവുകയായിരുന്നു. തിരക്കുകാരണം ആലിയയ്ക്ക് മുന്നോട്ട് പോകാന്‍ സാധിക്കാതായി. ഇതോടെ ആലിയയുടെ ഭാവവും മാറുന്നതായി വിഡിയോയില്‍ കാണാം.

”കഴിഞ്ഞില്ലേ’ എന്ന് തനിക്കൊപ്പം സെല്‍ഫിയെടുക്കാനും ഫോട്ടോയെടുക്കാനും അല്‍പ്പം രോഷത്തോടെ ചോദിക്കുന്ന ആലിയയുടെ വിഡിയോ വൈറലാവുകയാണ്. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുകയും താരത്തെ കാറിലേക്ക് നയിക്കുകയും ചെയ്യുകയായിരുന്നു. വിഡിയോ വൈറലായതോടെ ആലിയയെ എതിര്‍ത്തും അനുകൂലിച്ചുമെല്ലാം നിരവധി പേരാണ് എത്തുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ആ പറമ്പും പാടവും എന്നെ ഏല്‍പ്പിച്ച് ആറ് മാസം കഴിഞ്ഞപ്പോള്‍ അദ്ദേഹം പോയി; അച്ഛനെക്കുറിച്ച് ധ്യാന്‍

എന്നും ചിരിക്കുന്ന, ചിരിപ്പിക്കുന്ന ധ്യാന്‍ ശ്രീനിവാസനെയാണ് മലയാളികള്‍…

35 minutes ago

സിനിമയേക്കാള്‍ കൂടുതല്‍ എനിക്ക് പൈസ കിട്ടുന്നത് ഇന്‍സ്റ്റഗ്രാമില്‍ നിന്ന്

മലയാള സിനിമയിലെ യുവനടിമാരില്‍ ഫാഷന്‍ സെന്‍സുകൊണ്ടും നിലപാടുകൊണ്ടും…

35 minutes ago

എത്ര പണമുണ്ടാക്കിയിട്ടെന്താണ്, ഇതൊന്നും ഇവിടെ നിന്ന് കൊണ്ടുപോകുന്നില്ലല്ലോ;

പതിനഞ്ചാം വയസ്സില്‍ അഭിനയ ലോകത്തേക്ക് വന്നതാണ് തമന്ന…

36 minutes ago

തലപൊട്ടി ചോരയൊലിച്ചു ; ശല്യം ചെയ്തവനെ കല്ലുകൊണ്ട് എറിഞ്ഞെന്ന് നടി കയാദു ലോഹര്‍

മലയാളം ഉള്‍പ്പെടെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ്…

2 hours ago

അമ്മയാകാന്‍ ഒരുങ്ങുന്നുവെന്ന് സാമന്ത

ആരാധകരുടെ ചോദ്യങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് നടി സാമന്ത.…

6 days ago

ഗ്ലാമറസ് പോസുമായി നിഖില

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

6 days ago