Categories: latest news

തൃഷയ്ക്കും റാണയ്ക്കുമിടയില്‍ സംഭവിച്ചത് ?

തൃഷ വിജയ് ബന്ധം തമിഴകത്തുണ്ടാക്കുന്ന ചര്‍ച്ചകള്‍ ചെറുതല്ല. കേട്ട ?ഗോസിപ്പുകളൊക്കെ സത്യമായിരുന്നെന്ന് തിരിച്ചറിഞ്ഞ അമ്പരപ്പിലാണ് ആരാധകര്‍ പോലും. സിനിമാ രംഗത്ത് ഈ ബന്ദം പരസ്യമായ രഹസ്യമായിരുന്നു. എന്നാല്‍ സൂചനകളൊന്നും വിജയ് തന്നിരുന്നില്ല. മാത്രവുമല്ല സംഗീതയുടെ ഭര്‍ത്താവും രണ്ട് കുട്ടികളുടെ അച്ഛനുമാണ് വിജയ്. സം?ഗീത വിവാഹമോചന ഹര്‍ജി നല്‍കിയതോടെയാണ് കഥകള്‍ മറനീക്കി പുറത്ത് വന്നത്. 43 കാരിയാണ് തൃഷ. വിവാഹവും കുടുംബ ജീവിതവുമല്ല തന്റെ ജീവിത ലക്ഷ്യമെന്ന് തുറന്ന് പറഞ്ഞയാള്‍. വ്യാപക വിമര്‍ശനം വരുന്നുണ്ടെങ്കിലും വിജയ് തന്റെ പങ്കാളിയാണെന്ന് തൃഷ പറയാതെ പറഞ്ഞ് കൊണ്ടിരിക്കുന്നു.

2004 ല്‍ ഗില്ലി എന്ന സിനിമയിലാണ് ഇരുവരും ആദ്യമായി അഭിനയിക്കുന്നത്. സിനിമയും ഈ താരജോഡിയും ഒരുപോലെ ഹിറ്റായി. പിന്നെ വിജയ്‌ക്കൊത്ത് മൂന്ന് സിനിമകള്‍ കൂടി തൃഷ ചെയ്തു. 2008 ല്‍ കുരുവി എന്ന സിനിമയ്ക്ക് ശേഷം ഈ കൂട്ടുകെട്ട് ഇല്ലാതായി. വിജയുമായി തെറ്റിപ്പിരിഞ്ഞ കാലമായിരുന്നു അതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന സൂചനകള്‍. ആ കാലഘട്ടത്തില്‍ നടന്‍ റാണ ദ?ഗുബതിയുമായി തൃഷ അടുത്തു.

കടുത്ത പ്രണയത്തിലായിരുന്നു ഇവര്‍. ഒരുമിച്ച് പലയിടങ്ങളിലും ഇവരെ കാണാന്‍ തുടങ്ങി. എന്നാല്‍ ബന്ധം അധികകാലം മുന്നോട്ട് പോയില്ല. ബ്രേക്കപ്പിനെക്കുറിച്ച് ഒരിക്കല്‍ റാണ സംസാരിച്ചിട്ടുണ്ട്. തൃഷ ഒരു പതിറ്റാണ്ടിലേറെയായി എന്റെ സുഹൃത്താണ്. ഞങ്ങള്‍ ഡേറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ബന്ധം മുന്നോട്ട് പോയില്ലെന്നാണ് റാണ പറഞ്ഞത്. പിരിഞ്ഞെങ്കിലും റാണയുമായി തനിക്ക് അസ്വാരസ്യമില്ലെന്നും നല്ല വ്യക്തിയാണ് റാണയെന്നുമാണ് തൃഷ ഒരിക്കല്‍ പറഞ്ഞത്.

എന്താണിവര്‍ ബ്രേക്കപ്പായതിന് കാരണം എന്ന് വ്യക്തമല്ല. ഒരിക്കല്‍ ഫിലിം ജേര്‍ണലിസ്റ്റ് ചെയ്യാര്‍ ബാലു ചില വാദങ്ങള്‍ ഉന്നയിച്ചിരുന്നു. റാണയുടെ കുടുംബത്തെയാണ് ഇദ്ദേഹം കുറ്റപ്പെടുത്തിയത്. റാണയും തൃഷയും തമ്മിലുള്ള പ്രണയം കടുത്തു. എന്നാല്‍ കുടുംബത്തിന് താല്‍പര്യം ഉണ്ടായിരുന്നില്ല. വീണ്ടും വീണ്ടും കുടുംബത്തിലേക്ക് നടിമാരാണല്ലോ വരുന്നതെന്ന് കുടുംബത്തിലെ മുതിര്‍ന്നവര്‍ ആശങ്കപ്പെട്ടു. തുടക്കത്തില്‍ തന്നെ ഈ ബന്ധം ഇവര്‍ ഇടപെട്ട് അവസാനിപ്പിച്ചെന്നും ചെയ്യാറു ബാലു പറയുന്നു. തെലുങ്ക് സിനിമാ ലോകത്ത് ആറോളം കുടുംബങ്ങളാണ് പ്രബലര്‍. ആ കുടുംബങ്ങള്‍ക്കിടയില്‍ ഇത് പോലെ എന്തെങ്കിലും വിഷയം വന്നാല്‍ അവര്‍ വെറുതെ വിടില്ല. തെലുങ്ക് മാധ്യമങ്ങളില്‍ തൃഷ-റാണ പ്രണയം വാര്‍ത്തയായി. ടോളിവുഡില്‍ കരിയറിന്റെ പീക്കിലായിരുന്ന തൃഷയെ പിന്നീട് തെലുങ്ക് സിനിമകളില്‍ കാണാതായെന്നും ഇതിന് കാരണം റാണയുടെ കുടുംബത്തിന്റെ സ്വാധീനമാണെന്നും ചെയ്യാറു ബാലു അന്ന് വാദിച്ചു. അതേസമയം ഇതാണോ യാഥാര്‍ഥ്യമെന്ന് വ്യക്തമല്ല. തെലുങ്ക് സിനിമാ രം?ഗത്ത് ഒരു കാലത്ത് തൃഷ സജീവമല്ലാതായിട്ടുണ്ട്. എന്നാല്‍ പുതുമുഖ നടിമാരുടെ കടന്ന് വരവോടെയായിരുന്നു ഇത്. ടോളിവുഡില്‍ ഒട്ടുമിക്ക നായിക നടിമാര്‍ക്കും അധികകാലം മുന്‍നിരയില്‍ തുടരാന്‍ കഴിഞ്ഞിട്ടില്ല.

ജോയൽ മാത്യൂസ്

Recent Posts

ആ പറമ്പും പാടവും എന്നെ ഏല്‍പ്പിച്ച് ആറ് മാസം കഴിഞ്ഞപ്പോള്‍ അദ്ദേഹം പോയി; അച്ഛനെക്കുറിച്ച് ധ്യാന്‍

എന്നും ചിരിക്കുന്ന, ചിരിപ്പിക്കുന്ന ധ്യാന്‍ ശ്രീനിവാസനെയാണ് മലയാളികള്‍…

34 minutes ago

സിനിമയേക്കാള്‍ കൂടുതല്‍ എനിക്ക് പൈസ കിട്ടുന്നത് ഇന്‍സ്റ്റഗ്രാമില്‍ നിന്ന്

മലയാള സിനിമയിലെ യുവനടിമാരില്‍ ഫാഷന്‍ സെന്‍സുകൊണ്ടും നിലപാടുകൊണ്ടും…

35 minutes ago

എത്ര പണമുണ്ടാക്കിയിട്ടെന്താണ്, ഇതൊന്നും ഇവിടെ നിന്ന് കൊണ്ടുപോകുന്നില്ലല്ലോ;

പതിനഞ്ചാം വയസ്സില്‍ അഭിനയ ലോകത്തേക്ക് വന്നതാണ് തമന്ന…

35 minutes ago

തലപൊട്ടി ചോരയൊലിച്ചു ; ശല്യം ചെയ്തവനെ കല്ലുകൊണ്ട് എറിഞ്ഞെന്ന് നടി കയാദു ലോഹര്‍

മലയാളം ഉള്‍പ്പെടെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ്…

2 hours ago

അമ്മയാകാന്‍ ഒരുങ്ങുന്നുവെന്ന് സാമന്ത

ആരാധകരുടെ ചോദ്യങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് നടി സാമന്ത.…

6 days ago

ഗ്ലാമറസ് പോസുമായി നിഖില

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

6 days ago