Categories: latest news

തനിക്ക് ഇപ്പോഴും മലയാളം എഴുതാന്‍ അറിയില്ല; സൈജു കുറുപ്പ്

മോഹിനിയാട്ടത്തിലൂടെ മിന്നും വിജയം നേടിയിരിക്കുകയാണ് സൈജു കുറുപ്പ്. ബോക്സ് ഓഫീസിലെ വിജയത്തിന് പിന്നാലെ ഒടിടിയിലും ചിത്രം കയ്യടികള്‍ നേടുകയാണ്. ഒടിടി റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയിലെങ്ങും ചര്‍ച്ചയായി മാറിയിരിക്കുകയാണ് മോഹിനിയാട്ടം. ചിത്രത്തിലെ റഫറന്‍സുകളും ഡികോഡിങുമൊക്കെ കൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ.

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് സൈജു കുറുപ്പ് കടന്നു വരുന്നതും സ്വന്തമായൊരു ഇടം കണ്ടെത്തുന്നതും. കുട്ടിക്കാലം മുതല്‍ ജീവിച്ചത് മഹാരാഷ്ട്രയിലായിരുന്നു. അതുകൊണ്ട് തന്നെ തനിക്ക് ഇപ്പോഴും മലയാളം എഴുതാന്‍ അറിയില്ലെന്നാണ് സൈജു കുറുപ്പ് പറയുന്നത്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മഹാരാഷ്ട്രയിലെ ജീവിതത്തെക്കുറിച്ചും മലയാളത്തിലുള്ള പരിമിതികളെക്കുറിച്ചും സൈജു കുറുപ്പ് സംസാരിക്കുന്നുണ്ട്.

”എഞ്ചിനീയറിങ് ഫൈനല്‍ ഇയര്‍ റിസള്‍ട്ട് വന്നപ്പോള്‍ അച്ഛന്‍ എന്നെ കെട്ടിപ്പിടിച്ചതാണ് ഓര്‍മയിലെ ബെസ്റ്റ് സീന്‍. അച്ഛന്‍ സ്വതവേ അങ്ങനെ സ്നേഹം പ്രകടിപ്പിക്കുന്ന ആളല്ല. പഠിക്കാന്‍ ഞാന്‍ കുറച്ച് ഉഴപ്പനായിരുന്നു. ഈ ഉഴപ്പിന്റെ പേരിലാണ് അച്ഛന്‍ ആകെ വഴക്കു പറഞ്ഞതും തല്ലിയതും. ഞാന്‍ മൈനിങ് എഞ്ചിനീയറിങ് ആണ് പഠിച്ചത്. നാല് വര്‍ഷത്തെ കോഴ്സ് പാസാകാന്‍ അഞ്ചര വര്‍ഷമെടുത്തു. പേപ്പറില്‍ റോള്‍ നമ്പര്‍ കണ്ട് പാസായെന്നറിഞ്ഞ് അച്ഛനെന്നെ ചേര്‍ത്തു പിടിച്ചു” താരം പറയുന്നു.

”ഡിഫന്‍സ് അക്കൗണ്ട്സിലായിരുന്നു അച്ഛന് ജോലി. അങ്ങനെയാണ് മഹാരാഷ്ട്രയിലെത്തുന്നത്. 22-ാം വയസു വരെ അവിടെ തുടര്‍ന്നു. മൂന്നരവയസ്സുവരെ ചേര്‍ത്തലയിലാണ് വളര്‍ന്നത്. അക്കാലത്ത് മലയാളം അക്ഷരങ്ങള്‍ പഠിച്ചിരുന്നു. അച്ഛന്റെ ജോലി സ്ഥലത്തേക്ക് പോയതോടെ ഹിന്ദിയും ഇംഗ്ലീഷും പഠിക്കേണ്ടി വന്നു. പക്ഷെ മലയാളമായിരുന്നു വീട്ടിലെ സംസാരഭാഷ. മലയാളം എഴുത്തും വായനും ഞാന്‍ മറന്നു പോയി” എന്നാണ് സൈജു പറയുന്നുത്.

ജോയൽ മാത്യൂസ്

Recent Posts

ആഘോഷപ്പൊലിമയിൽ ദിയ കൃഷ്ണ; ഒപ്പം ചർച്ചയായി പുതിയ വെളിപ്പെടുത്തലുകളും

ഇൻഫ്ലുവൻസറും സംരംഭകയുമായ ദിയ കൃഷ്ണ പങ്കുവെച്ച ഏറ്റവും…

46 minutes ago

മോഹൻലാൽ സാറിന്റെ അഭിപ്രായം അറിയണം; ദൃശ്യം ക്ലൈമാക്സിന് മുൻപ് നേരിട്ട് വിളിച്ച് അജയ് ദേവ്ഗൺ

'ദ്രിശ്യം: ദി കൺക്ലൂഷൻ' പുറത്തിറങ്ങാൻ ഒരുങ്ങുമ്പോൾ, ചിത്രം…

1 hour ago

‘കോഫി വിത്ത് കരണ്‍’ ;വികാരനിര്‍ഭരനായി കരണ്‍ ജോഹര്‍

കരണ്‍ ജോഹര്‍ തന്റെ വിഖ്യാതമായ ടോക്ക് ഷോയായ…

7 hours ago

വിവാഹത്തിന് മുമ്പ് അമ്മയാകാന്‍ ശ്രമിച്ചു,സ്വര ഭാസ്‌കര്‍

ഓണ്‍ സ്‌ക്രീനില്‍ മിന്നും പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുള്ള നടിയാണ്…

8 hours ago