Categories: latest news

അല്ലു അര്‍ജുനെ നായകനാക്കി സിനിമയോ; ബേസില്‍ പറയുന്നു

അല്ലു അര്‍ജുനെ നായകനാക്കി ബേസില്‍ ജോസഫ് സിനിമയൊരുക്കുന്നുവെന്ന് വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരിഷിന്റെ വിവാഹ ചടങ്ങില്‍ ബേസില്‍ അതിഥിയായി എത്തിയതോടെ ഇത്തരം ചര്‍ച്ചകള്‍ക്ക് കൂടുതല്‍ ബലമായി.

ഇപ്പോഴിതാ ആരാധകരുടെ ഈ ചോദ്യത്തിന് കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ബേസില്‍. അതിരടി എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ?ഗമായി ചാറ്റ് വിത്ത് ഭക്തന്‍ എന്ന ചാറ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു ബേസില്‍.

‘അല്ലു അര്‍ജുനെ വച്ച് സിനിമയെടുക്കാന്‍ പോകുവാണോ ?’. എന്നായിരുന്നു ബേസിലിനോടുള്ള അവതാരകന്റെ ചോദ്യം. ‘അതിന്റെ കാര്യങ്ങള്‍ ഒന്നും ആയിട്ടില്ല. എന്തെങ്കിലും നടക്കുമ്പോള്‍ ഞാന്‍ പറയാം. നടന്നിട്ടേ ഞാന്‍ പറയുകയുള്ളൂ. അല്ലാതെ ഒന്നും പറയാന്‍ പറ്റില്ല.

മുന്‍പ് ഹിന്ദിയിലൊക്കെ ചെയ്യാന്‍ പോയതാ. ഒന്നും നടന്നിട്ടില്ലല്ലോ. നടക്കുമ്പോഴേ ഇതൊക്കെ നടന്നു എന്ന് പറയാന്‍ പറ്റുകയുള്ളൂ. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ തന്നെ. അല്ലു അര്‍ജുനോ രണ്‍വീര്‍ സിങ്ങോ രജനികാന്തോ കമല്‍ ഹാസനോ ആരാണെങ്കിലും’. – ബേസില്‍ പറഞ്ഞു.

അതേസമയം അല്ലു അര്‍ജുന്റെ ബാനറായ ഗീത ആര്‍ട്സ് ആയിരിക്കും ഈ ചിത്രം നിര്‍മിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതൊരു സൂപ്പര്‍ ഹീറോ ചിത്രമായിരിക്കുമെന്നും മിത്തളോജിയുമായി ബന്ധപ്പെടുത്തിയാകും കഥ പറയുകയുമെന്നുമാണ് അറിയാന്‍ കഴിയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ലുക്കിൽ മാറ്റം വരുത്തി അഥുല്യ ചന്ദ്ര

നടി അഥുല്യ ചന്ദ്രയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ…

6 hours ago

‘തുടക്കം’ പുതിയ ടീസർ എത്തി

വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിച്ച ‘തുടക്കം’…

6 hours ago

വീണുപോയപ്പോഴാണ് ഞാന്‍ മദ്യപാനത്തിലേക്ക് പോയത്; ഭഗത്

കരിയറിലും ജീവിതത്തിലും പതിയെ വീണും എഴുന്നേറ്റും മുന്നോട്ടുപോകുന്ന…

13 hours ago

കരിയറിന്റെ തുടക്കകാലത്തേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അഭിമാനം മാത്രം; മമിത

ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികയാണ് മമിത…

13 hours ago

വിജയിയുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ തിളങ്ങി തൃഷ

ചെന്നൈ: സിനിമാ താരവും ടിവികെ നേതാവുമായ വിജയി…

13 hours ago

അദ്ദേഹമാണ് തന്റെ അടുത്ത സുഹൃത്ത്; ദുല്‍ഖറിനെക്കുറിച്ച് അനുപമ

സിനിമാ ഇന്‍ഡസ്ട്രിയിലെ തന്റെ സൗഹൃദത്തെക്കുറിച്ച് വെളിപ്പെടുത്തി നടി…

13 hours ago