Categories: latest news

ഇപ്പോഴും മുറിപ്പാടുകള്‍ പേറുന്നു; തുറന്ന് പറഞ്ഞ് അന്ന രാജന്‍

സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് അന്ന രാജന്‍. താരം പങ്കുവെക്കുന്ന ചിത്രങ്ങളും റീലുകളുമൊക്കെ വൈറലായി മാറാറുണ്ട്. ഉദ്ഘാടന വേദികളിലേയും താരമാണ് അന്ന. അങ്കമാലി ഡയറീസിലൂടെ കരിയര്‍ ആരംഭിച്ച നടിയാണ് അന്ന രാജന്‍. അങ്കമാലി ഡയറീസിലൂടെ മലയാളികളുടെ മൊത്തം ലിച്ചിയായി മാറുകയായിരുന്നു അന്ന രാജന്‍.

സോഷ്യല്‍ മീഡിയില്‍ സജീവമായ അന്ന കഴിഞ്ഞ ദിവസം പങ്കുവച്ച കുറിപ്പ് ചര്‍ച്ചയായി മാറുകയാണ്. തന്റെ മനോഹരമായ ചിത്രങ്ങള്‍ക്കൊപ്പം അന്ന പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ”എഴ് വര്‍ഷത്തെ മുറിപ്പാടുകള്‍ പേറുന്നുണ്ട്. എങ്കിലും അവ മനോഹരമായി ഉണങ്ങിക്കൊണ്ടിരിക്കുന്നു” എന്നാണ് അന്ന കുറിച്ചത്.

കുറിപ്പിനൊപ്പം പച്ചപ്പ്, ജീവിതം, ഹീലിംഗ്, വളര്‍ച്ച, സമാധാനം, സെല്‍ഫ് ലവ് തുടങ്ങിയ ഹാഷ്ടാഗുകളും പങ്കുവെക്കുന്നുണ്ട് അന്ന രാജന്‍. സോഷ്യല്‍ മീഡിയയുടെ നിരന്തരമായ ബോഡി ഷെയ്മിങ് നേരിടേണ്ടി വന്ന താരമാണ് അന്ന രാജന്‍. എന്നാല്‍ അതിലൊന്നും തളരാതെ മുന്നോട്ട് പോവുകയാണ് താരം. നേരത്തെ തനിക്ക് ഹാഷിമോട്ടോ തൈറോയിസൈഡിസ് എന്ന അസുഖമാണെന്ന് അന്ന തുറന്ന് പറഞ്ഞിരുന്നു.

‘ഓട്ടോ ഇമ്മ്യൂണ്‍ തൈറോയ്ഡ് എന്ന അസുഖബാധിതയാണ് താന്‍. ഇതിന്റെ ഫലമായി ശരീരം ചിലപ്പോള്‍ തടിച്ചും ചിലപ്പോള്‍ മെലിഞ്ഞും ഇരിക്കും. മുഖത്തിന്റെ രൂപം മാറുന്നതും സന്ധികളിലെ വീക്കവും വേദനയും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. എന്നാല്‍ താന്‍ രോഗബാധിതയെന്ന് കരുതി ഒന്നും ചെയ്യാതിരിക്കുന്നില്ല. തന്റെ വീഡിയോ കാണാന്‍ താല്‍പ്പര്യമില്ലാത്തവര്‍ കാണേണ്ട,’ എന്നായിരുന്നു അന്ന പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

ലുക്കിൽ മാറ്റം വരുത്തി അഥുല്യ ചന്ദ്ര

നടി അഥുല്യ ചന്ദ്രയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ…

6 hours ago

‘തുടക്കം’ പുതിയ ടീസർ എത്തി

വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിച്ച ‘തുടക്കം’…

6 hours ago

വീണുപോയപ്പോഴാണ് ഞാന്‍ മദ്യപാനത്തിലേക്ക് പോയത്; ഭഗത്

കരിയറിലും ജീവിതത്തിലും പതിയെ വീണും എഴുന്നേറ്റും മുന്നോട്ടുപോകുന്ന…

13 hours ago

കരിയറിന്റെ തുടക്കകാലത്തേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അഭിമാനം മാത്രം; മമിത

ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികയാണ് മമിത…

13 hours ago

വിജയിയുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ തിളങ്ങി തൃഷ

ചെന്നൈ: സിനിമാ താരവും ടിവികെ നേതാവുമായ വിജയി…

13 hours ago

അദ്ദേഹമാണ് തന്റെ അടുത്ത സുഹൃത്ത്; ദുല്‍ഖറിനെക്കുറിച്ച് അനുപമ

സിനിമാ ഇന്‍ഡസ്ട്രിയിലെ തന്റെ സൗഹൃദത്തെക്കുറിച്ച് വെളിപ്പെടുത്തി നടി…

13 hours ago