Categories: latest news

വിജയ്യുടെ പിറന്നാള്‍ ആഘോഷമാക്കി രശ്മിക

നടന്‍ വിജയ് ദേവരകൊണ്ടയുടെ 37-ാം ജന്മദിനത്തില്‍ അ?ദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ രശ്മിക മന്ദാന പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ആരാധകരും സുഹൃത്തുക്കളും സിനിമാ ലോകത്തെ സഹപ്രവര്‍ത്തകരും താരത്തിന് ആശംസകള്‍ നേര്‍ന്നപ്പോള്‍, അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ രശ്മിക തങ്ങളുടെ പ്രിയപ്പെട്ട നിമിഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചു.

സോഷ്യല്‍ മീഡിയയിലൂടെ വിജയ് ദേവരകൊണ്ടക്ക് ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പും രശ്മിക പങ്കുവച്ചിട്ടുണ്ട്. ”ഇന്ന് എന്റെ പ്രിയപ്പെട്ടവന്റെ ജന്മദിനമാണ്. ഞങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയായിരുന്നു എന്ന് നോക്കാം… പക്ഷേ എല്ലാം റിവേഴ്‌സ് ഓഡറില്‍ പറയണം.

ഇപ്പോള്‍ ഞങ്ങള്‍ ഞങ്ങളുടെ ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് ആഘോഷത്തിനായി പോവുകയാണ്. അതിന് തൊട്ടുമുന്‍പ് ഞങ്ങള്‍ ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്തു. വിജയ് ഒരു മീറ്റിങിനായി പോയ സമയത്ത് ഞാന്‍ കുറച്ച് കാര്‍ഡിയോ വ്യായാമങ്ങള്‍ ചെയ്തു. അതിനും മുന്‍പ് വിജയ്ക്ക് സ്‌നേഹം അറിയിക്കാന്‍ വീട്ടിലേക്കെത്തിയ ഞങ്ങളുടെ പ്രിയപ്പെട്ട ആരാധകരെ കണ്ടിരുന്നു, എനിക്കും അവരില്‍ നിന്ന് ഒരുപാട് സ്‌നേഹം കിട്ടി.

അതിരാവിലെ പപ്പാലുവിനും പപ്പക്കും ഷിമ്മുവിനും ഒപ്പം ഗുഡ് മോര്‍ണിങ് പറഞ്ഞായിരുന്നു തുടക്കം. വിജയ്യുടെ പിറന്നാള്‍ ആഘോഷിക്കാനായി ഷിമ്മു ഇവിടെ എത്തിയതോടെ ഇന്നത്തെ ദിവസം ശരിക്കും മനോഹരമായി!” രശ്മിക കുറിപ്പില്‍ പറയുന്നു. ചിലപ്പോഴൊക്കെ ഷൂട്ടിങ് ഷെഡ്യൂളുകള്‍ അപ്രതീക്ഷിതമായി റദ്ദാക്കപ്പെടുന്നത് തനിക്ക് വലിയ സന്തോഷമാണെന്നും അത് തങ്ങള്‍ക്ക് ഒരുമിച്ച് നില്‍ക്കാന്‍ സമയം നല്‍കാറുണ്ടെന്നും നടി പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ലുക്കിൽ മാറ്റം വരുത്തി അഥുല്യ ചന്ദ്ര

നടി അഥുല്യ ചന്ദ്രയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ…

6 hours ago

‘തുടക്കം’ പുതിയ ടീസർ എത്തി

വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിച്ച ‘തുടക്കം’…

6 hours ago

വീണുപോയപ്പോഴാണ് ഞാന്‍ മദ്യപാനത്തിലേക്ക് പോയത്; ഭഗത്

കരിയറിലും ജീവിതത്തിലും പതിയെ വീണും എഴുന്നേറ്റും മുന്നോട്ടുപോകുന്ന…

13 hours ago

കരിയറിന്റെ തുടക്കകാലത്തേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അഭിമാനം മാത്രം; മമിത

ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികയാണ് മമിത…

13 hours ago

വിജയിയുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ തിളങ്ങി തൃഷ

ചെന്നൈ: സിനിമാ താരവും ടിവികെ നേതാവുമായ വിജയി…

13 hours ago

അദ്ദേഹമാണ് തന്റെ അടുത്ത സുഹൃത്ത്; ദുല്‍ഖറിനെക്കുറിച്ച് അനുപമ

സിനിമാ ഇന്‍ഡസ്ട്രിയിലെ തന്റെ സൗഹൃദത്തെക്കുറിച്ച് വെളിപ്പെടുത്തി നടി…

13 hours ago