Categories: latest news

വിജയിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ താരമായി തൃഷ

തെരഞ്ഞെടുപ്പില്‍ നേടിയ ചരിത്ര വിജയത്തിന് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രിയായി നടന്‍ വിജയ് സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ്. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സിനിമാ ലോകത്തു നിന്നും നിരവധി പ്രമുഖരെത്തുന്നുണ്ട്. എന്നാല്‍ എല്ലാ കണ്ണുകളും പോയത് ഒരാളിലേക്കാണ്. നടിയും വിജയ്യുടെ അടുത്ത സുഹൃത്തുമായ തൃഷയിലേക്ക്.

അക്വാ ബ്ലു നിറത്തിലുള്ള സാരി ധരിച്ച് അതിസുന്ദരിയായിട്ടാണ് തൃഷ വിജയ്യുടെ സത്യപ്രതിഞ്ജ ചടങ്ങിനെത്തിയത്. ചെന്നൈയിലെ തന്റെ വസതിയില്‍ നിന്നും പുറപ്പെടുന്നതിനിടെ തൃഷ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തമിഴ്നാടിന് ഇത് വലിയ ദിവസമാണെന്നും, പ്രതീക്ഷയോടെയാണ് മുന്നോട്ട് നോക്കുന്നതെന്നും തൃഷ പറഞ്ഞു. വിജയ്യുടെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ചടങ്ങിനെത്തിയിട്ടുണ്ട്.

നേരത്തെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വിജയ്യെ അഭിനന്ദിക്കാനായി തൃഷ നടന്റെ വീട്ടിലെത്തിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്ന അന്ന് പുലര്‍ച്ച തൃഷ തിരുപ്പതി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയതും വാര്‍ത്തയായിരുന്നു. ടിവികെയുടെ കൊടിയുടെ നിറമുള്ള ഷോള്‍ ധരിച്ചായിരുന്നു തൃഷയുടെ ക്ഷേത്ര ദര്‍ശനം. തെരഞ്ഞെടുപ്പ് ദിവസവും തൃഷ വിജയ്ക്കുള്ള തന്റെ പിന്തുണ വ്യക്തമാക്കിയിരുന്നു.

അതേസമയം തൃഷയുമായുള്ള അടുപ്പമാണ് വിജയ്-സംഗീത ദാമ്പത്യ ബന്ധം തകരാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിജയ്ക്ക് ഒരു നടിയുമായുള്ള ബന്ധമാണ് വിവാഹ ബന്ധം വേര്‍പെടുത്താന്‍ കാരണമായതെന്ന് സംഗീത പറഞ്ഞിരുന്നു. ഈ നടി തൃഷയാണെന്നായിരുന്നു അഭ്യൂഹങ്ങള്‍. പിന്നാലെ തന്നെ വിജയ്ക്കൊപ്പം ഒരു വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍ തൃഷ എത്തിയതും അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നു.

ജോയൽ മാത്യൂസ്

Recent Posts

ലുക്കിൽ മാറ്റം വരുത്തി അഥുല്യ ചന്ദ്ര

നടി അഥുല്യ ചന്ദ്രയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ…

6 hours ago

‘തുടക്കം’ പുതിയ ടീസർ എത്തി

വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിച്ച ‘തുടക്കം’…

6 hours ago

വീണുപോയപ്പോഴാണ് ഞാന്‍ മദ്യപാനത്തിലേക്ക് പോയത്; ഭഗത്

കരിയറിലും ജീവിതത്തിലും പതിയെ വീണും എഴുന്നേറ്റും മുന്നോട്ടുപോകുന്ന…

13 hours ago

കരിയറിന്റെ തുടക്കകാലത്തേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അഭിമാനം മാത്രം; മമിത

ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികയാണ് മമിത…

13 hours ago

വിജയിയുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ തിളങ്ങി തൃഷ

ചെന്നൈ: സിനിമാ താരവും ടിവികെ നേതാവുമായ വിജയി…

13 hours ago

അദ്ദേഹമാണ് തന്റെ അടുത്ത സുഹൃത്ത്; ദുല്‍ഖറിനെക്കുറിച്ച് അനുപമ

സിനിമാ ഇന്‍ഡസ്ട്രിയിലെ തന്റെ സൗഹൃദത്തെക്കുറിച്ച് വെളിപ്പെടുത്തി നടി…

14 hours ago