കഴിഞ്ഞ കുറച്ചുനാളുകളായി താന്‍ എന്തുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും അകലം പാലിക്കുന്നതെന്ന് നടി ജ്യോതികൃഷ്ണ. പെട്ടെന്ന് വണ്ണം വച്ചതു തന്റെ ആത്മവിശ്വാസത്തെ ബാധിച്ചുവെന്നാണ് താരം പറയുന്നത്. ആ കോംപ്ലെക്സ് കാരണമാണ് താന്‍ ഫോട്ടോകളൊന്നും പങ്കുവെക്കാതിരുന്നതെന്നും താരം പറയുന്നു. ആ വാക്കുകളിലേക്ക്:
കുറച്ചായി ഫോളോവേഴ്സില്‍ ചിലര്‍ ചോദിക്കുന്നു, എന്തുപറ്റി ഇപ്പോള്‍ കാണാന്‍ ഇല്ലല്ലോ എന്ന്. ശരിയാണ് ഒന്നും ഉണ്ടായിരുന്നില്ല. എനിക്ക് വൃത്തികെട്ട കോംപ്ലെക്സ് ആണെന്ന് തന്നെ പറയാം. കാരണം അടുത്തിടെ ഭയങ്കരമായി വണ്ണം വച്ചിരുന്നു. അതോടെ എന്റെ മുഴുവന്‍ ആത്മവിശ്വാസവും പോയി. അതൊരു ഒന്നൊന്നര വണ്ണം വെക്കലായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഒരു മാസത്തെ യുറോപ്പ് ട്രിപ്പ് പോയി. തിരിച്ചുവന്നപ്പോള്‍ ഞാന്‍ ആ സത്യം മനസിലാക്കി. നാല് കിലോ കൂടിയിട്ടുണ്ട്.
ഭാരം കുറയ്ക്കാം, അത് വലിയ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ലല്ലോ എന്ന് വിചാരിച്ചു. 76 കിലോയായിരുന്നു. അപ്പോവാണ് റമദാന്‍ വന്നത്. ഇത്രയും നല്ല സ്നാക്സ് ഒക്കെ കിട്ടുന്ന ടൈമല്ലേ. അടുത്ത മാസം കുറയ്ക്കാമെന്ന് കരുതി. റമദാന്‍ പകുതി ആയപ്പോഴേക്കും യുദ്ധം വന്നു. സ്ട്രെസ് ആയി. പലതും ഇവിടെ നിന്നും വളരെ അടുത്ത് തന്നെ കാണാന്‍ പറ്റിയിരുന്നു. സ്ട്രെസ് കൂടിയപ്പോള്‍ ഭക്ഷണം കഴിച്ച് സ്ട്രെസ് കുറയ്ക്കാമെന്ന വിനോദം കണ്ടെത്തി. മണ്ടത്തരമായിരുന്നു. അങ്ങനെ അത് കഴിഞ്ഞു.
എല്ലാം കഴിഞ്ഞപ്പോള്‍ ഞാനാ സത്യം മനസിലാക്കി. 81 കിലോ ആയി ഞാന്‍. ആത്മവിശ്വാസം പോയി. ഫോട്ടോ എടുത്തുമ്പോള്‍ ഏത് ഫോട്ടോയിലും മത്തങ്ങ പോലെയിരിക്കുന്നു. മൊത്തത്തില്‍ ഡൗണ്‍ ആയതോടെ ഫോട്ടോ ഇടാതായി. മുഖത്ത് ഒരുപാട് മാറ്റങ്ങള്‍. ഈ കറുത്ത പാടുകള്‍ എവിടെ നിന്നു വന്നുവെന്ന് അറിയില്ല. മൊത്തത്തില്‍ സീറോ കോണ്‍ഫിഡന്‍സ്. ഡിപ്രഷന്‍ എന്നൊക്കെ വേണേല്‍ പറയാം. അതിനിടയില്‍ ഒരു മാസം മൊത്തം ഓണ്‍ലൈന്‍ ക്ലാസുണ്ടായിരുന്നു.
അങ്ങനൊക്കെ ആയിതിനാലാണ് ഞാന്‍ ആക്ടീവാകാതിരുന്നത്. കൂടുതല്‍ ട്രിഗര്‍ ആയത് ചില സ്ഥലത്ത് പോകുമ്പോള്‍ നമ്മളേക്കാള്‍ ഉയരമുള്ള പെമ്പിള്ളേരും ആണ്‍പിള്ളേരും വന്ന് ആന്റി എന്ന് വിളിക്കും. 90സ് കിഡ്ഡിന്റെ അവസ്ഥ. ഞാനൊരു 90സ് കിഡ് ആണെന്ന് പറഞ്ഞിട്ട് ഒരു മനുഷ്യന്‍ വിശ്വസിക്കുന്നില്ല. എന്റെ ആധാര്‍ കാര്‍ഡ് അടക്കം ഞാന്‍ കാണിച്ചു തരാം. ഡേറ്റ് ഓഫ് ബര്‍ത്ത് 1992 ആണ്. അതില്‍ കൂടുതല്‍ എന്നെ ട്രിഗര്‍ ചെയ്തൊരു കാര്യമുണ്ട്.
രണ്ട് ദിവസം മുമ്പ് ഒരു കാസ്റ്റിങ് ഏജന്‍സി എന്നെ കോണ്ടാക്ട് ചെയ്തു. തമിഴ് സിനിമയായിരുന്നു. എനിക്ക് ഭയങ്കര സന്തോഷമായി. അമ്മ കഥാപാത്രമാണെന്ന് പറഞ്ഞു. ഞാന്‍ ഒക്കെ പറഞ്ഞു. പിന്നെയാണ് അറിയുന്നത് 22 വയസുള്ള ആളുടെ അമ്മയായി അഭിനയിക്കാന്‍ ആണ് അവര്‍ എന്നെ ബന്ധപ്പെട്ടതെന്ന്. കുഴപ്പമൊന്നുമില്ല. പക്ഷെ ഇപ്പോഴേ അത് ചെയ്യേണ്ട ആവശ്യം എനിക്കുണ്ടോ എന്ന് ഞാന്‍ ആലോചിച്ചു. കുറച്ചു കൂടെ കഴിഞ്ഞാല്‍ എന്തായാലും അങ്ങനെയുള്ള വേഷമേ കിട്ടുള്ളൂ എന്നും താരം പറഞ്ഞു.
തര്‍ക്കങ്ങളും പിണക്കങ്ങളും പറഞ്ഞ് പരിഹരിച്ച് ഒന്നായി എന്‍എം…
തെരഞ്ഞെടുപ്പില്‍ നേടിയ ചരിത്ര വിജയത്തിന് പിന്നാലെ തമിഴ്നാട്…
ഹന്‍സിക കൃഷ്ണയുടെ ഇന്‍സ്റ്റ?ഗ്രാം സബ്‌സ്‌ക്രിപ്ഷന്‍ കണ്ടന്റ് ലീക്കായത്…
ബോളിവുഡില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി…
കൊച്ചി: ആലുവ ശിവരാത്രി മണപ്പുറത്ത് കുതിര സവാരി…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…