Categories: latest news

ഇപ്പോള്‍ കുറേക്കുടി പക്വത വന്നു; ഷെയ്ന്‍

തന്നെക്കുറിച്ച് സിനിമാ ലോകത്ത് ചില മുന്‍ധാരണകള്‍ ഉണ്ടെന്ന് നടന്‍ ഷെയ്ന്‍ നിഗം. അതുകാരണം തനിക്കൊപ്പം അഭിനയിക്കാന്‍ വരുന്നവരോട് ചിലര്‍ ഇല്ലാക്കഥകള്‍ പറയാറുണ്ടെന്നും ഷെയ്ന്‍ നിഗം. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തിലാണ് ഷെയ്ന്‍ നിഗം മനസ് തുറന്നത്. ആ വാക്കുകളിലേക്ക്:

”സാഹചര്യങ്ങളെ കൈകാര്യം ചെയ്യുക എന്നൊന്നുണ്ട്. അത് അന്ന് എനിക്ക് ചില കാര്യങ്ങളില്‍ പറ്റിയിരുന്നില്ല. ചില കാര്യങ്ങള്‍ കാണുന്നതില്‍ എന്റെ കാഴ്ചപ്പാടുകളില്‍ തെറ്റ് പറ്റിയിട്ടുണ്ട്. അത് ഞാന്‍ പിന്നീടുള്ള ഇന്റര്‍വ്യുകളില്‍ പറഞ്ഞിട്ടുമുണ്ട്. ഇപ്പോള്‍ പ്രശ്നങ്ങള്‍ ഇല്ല എന്നല്ല. ഇന്നതിനെ ഡീല്‍ ചെയ്യുന്ന രീതി മാറി. ഇപ്പോള്‍ കുറേക്കുടി പക്വതയോടെയാണ് ഇപ്പോള്‍ ഡീല്‍ ചെയ്യുന്നത്.

ഇപ്പോള്‍ സിനിമകളുടെ സെലക്ഷന്‍ രീതി മാറി. കുറേക്കൂടി നല്ല പ്രൊഡക്ഷന്‍ ഹൗസിന്റെ കൂടെ വര്‍ക്ക് ചെയ്യാനാണ് ശ്രമിക്കുന്നത്. പണ്ട് ഐഡിയലിസ്റ്റിക് ആയിരുന്നു. നല്ല തിരക്കഥയുണ്ടെങ്കില്‍ നല്ല സിനിമയാകുമെന്നായിരുന്നു ചിന്ത. ആവശ്യമില്ലാത്ത ആത്മവിശ്വാസമൊക്കെ കാരണമാണ് ചിലരുടെ അടുത്ത് പോയി പെടുന്നത്. പിന്നീട് അവരെ ഡീല്‍ ചെയ്യാന്‍ പറ്റാതാകുമ്പോള്‍ ഉരസലുണ്ടാകും. പക്ഷെ അത് വേറെ രീതിയിലായിരിക്കും ചിലപ്പോള്‍ പ്രൊജക്ട് ചെയ്യപ്പെടുന്നത്.

നടന്നത് പത്താണെങ്കില്‍ അത് നൂറിയിട്ടാകും നിങ്ങള്‍ കാണുക. ഒരാള്‍ തന്റെ ഭാവനയില്‍ ഒരു കമന്റിടും. അതിന്റെ താഴെ വേറെയാളുകള്‍ വന്ന് കമന്റിടും. നടന്നതും പ്രൊജക്ട് ചെയ്യപ്പെടുന്നതും വേറെയാകും. ഞാന്‍ പറയുന്നത് അടിവരയിട്ട് വച്ചോ, ഒരാളെ തകര്‍ക്കാനും ഉയര്‍ത്താനും നല്ല പിആര്‍ മതി.

കഴിഞ്ഞ ദിവസം ഹൈദരാബാദ് പോയപ്പോള്‍, വളരെ പ്രമുഖനായൊരു ഛായാഗ്രാഹകനെ കണ്ടുമുട്ടി. രണ്ട് കൊല്ലമായി ഷെയ്ന്റെ കോണ്ടാക്ട് അന്വേഷിച്ചിട്ട് കിട്ടിയില്ലെന്ന്. ഒരു സിനിമ ചെയ്യാനായിരുന്നു. ഇവിടെയുള്ള ഇന്‍ഡസ്ട്രിയിലുള്ളവരുടെ അടുത്ത് രണ്ട് കൊല്ലമായി എന്റെ നമ്പര്‍ ചോദിച്ചിട്ട് കിട്ടിയില്ലെന്ന്. എന്റെ നമ്പര്‍ കിട്ടാന്‍ എന്താണ് പാട്? നമ്മള്‍ ആരും പെര്‍ഫെക്ടല്ല. പക്ഷെ ചിലരുടെ പ്രശ്നങ്ങള്‍ മാത്രം എന്തുകൊണ്ട് പ്രൊജക്ട് ചെയ്യപ്പെടുന്നു? ”

അതേസമയം ഷെയ്ന്‍ നിഗം നായകനാകുന്ന ദൃഢം തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് ഷെയ്ന്‍ അഭിനയിക്കുന്നത്. മെയ് 8 നാണ് സിനിമയുടെ റിലീസ്.

ജോയൽ മാത്യൂസ്

Recent Posts

വിവാദങ്ങളെ അതിജീവിച്ച് അഭിനയലോകത്ത് സജീവമായി ശ്രുതി നാരായണൻ!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൂടെ ശ്രദ്ധേയയായ…

4 hours ago

ഐറ്റം ഡാന്‍സ് ചെയ്യില്ലെന്ന നിലപാട് മാറ്റാന്‍ കാരണം; തുറന്ന് പറഞ്ഞ് രജിഷ വിജയന്‍

മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച്, തമിഴിലടക്കം സ്വന്തമായൊരു ഇടം…

12 hours ago

എപ്പോഴാണ് കല്യാണം തുറന്ന് പറഞ്ഞ് ശ്രുതി ഹാസന്‍

തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന ശീലക്കാരിയാണ് ശ്രുതി…

12 hours ago

മകളുടെ മരണം തളര്‍ത്തി; തുറന്ന് പറഞ്ഞ് വിജയ് ആന്റണിയും ഭാര്യയും

സംഗീത സംവിധായകനും നടനുമായ വിജയ് ആന്റണിയുടെ മകളുടെ…

12 hours ago