Categories: latest news

മോളെ കല്യാണത്തിന് നിര്‍ബന്ധിച്ചതില്‍ ഇപ്പോള്‍ കുറ്റബോധം തോന്നുന്നുവെന്ന് ശ്രുതിയുടെ അമ്മ

ചക്കപ്പഴം എന്ന കോമഡി പരമ്പരയിലൂടെയാണ് ശ്രുതി രജിനികാന്ത് എന്ന നടിയെ മലയാളികള്‍ പരിചയപ്പെട്ടത്. കോമഡിയില്‍ ഇനിയും ഒരുപാട് സാധ്യതകള്‍ ശ്രുതിയ്ക്കുണ്ട്, ആ രംഗത്ത് തന്നെ സജീവമാവും എന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. ശ്രുതി രജിനികാന്തിന്റെ ഇതുവരെ കാണാത്ത ഒരു വേര്‍ഷനാണ് ബ്ലൂലില്ലി എന്ന ഹ്രസ്വ ചിത്രത്തില്‍ കാണുന്നത്.

അഭിനയത്തില്‍ നിന്ന് ഒരു ബ്രേക്ക് എടുത്ത് ആര്‍ജെ ആയി ദുബായിലേക്ക് പോയതാണ് ശ്രുതി രജിനികാന്ത്. അവിടെ നിന്നാണ് ബ്ലൂലില്ലി എന്ന ഹ്രസ്വ ചിത്രത്തിലേക്കുള്ള അവസരം ലഭിച്ചത്. രണ്ടാം ഇന്നിങ്സ് കോമഡി ട്രാക്കിലല്ല, ഇതുവരെ കാണാത്ത വിധം ഇമോഷണല്‍ ഡെപ്തുള്ള ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ ശ്രുതി അവതരിപ്പിച്ചിരിയ്ക്കുന്നത്.

പ്രിവ്യു ഷോയ്ക്ക് ശേഷം തന്നെ ആരും ഈ രീതിയില്‍ അവതരിപ്പിച്ചിട്ടില്ല, ഇങ്ങനെ ഒരു വേഷം തനിക്ക് വന്നിട്ടില്ല എന്ന് ശ്രുതി രജിനികാന്ത് പറഞ്ഞു. അഭിനയത്തില്‍ നിന്ന് ബ്രേക്ക് എടുക്കാനും ദുബായിലേക്ക് പോകാനും ഇങ്ങനെ ഒരു അവസരം വന്നതും ഭാഗ്യമായി കാണുന്നു എന്നാണ് ശ്രുതി പറഞ്ഞത്.

പ്രിവ്യു ഷോയ്ക്ക് ശ്രുതി രജിനികാന്തിന്റെ അമ്മയും പങ്കെടുത്തിരുന്നു. ഷോയ്ക്ക് ശേഷം അമ്മ മകളെ കെട്ടിപ്പിടിച്ചു കരഞ്ഞു. ഇങ്ങനെ ഒരു ഷോര്‍ട്ട് ഫിലിം ചെയ്തു എന്നും, പുരസ്‌കാരങ്ങള്‍ കിട്ടി എന്നും ശ്രുതി വന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അത്രയും മുഖവിലയ്ക്ക് എടുത്തിരുന്നില്ല. എന്നും അവളെ കല്യാണത്തിന് വേണ്ടി നിര്‍ബന്ധിച്ചുകൊണ്ടേയിരിക്കുകയാണ് ചെയ്തത്. ഇതൊന്നും വലിയ കാര്യമല്ല, കല്യാണം കഴിച്ച് ജീവിതത്തില്‍ സെറ്റാവണം എന്ന് നിരന്തരം പറഞ്ഞതില്‍ ഇപ്പോള്‍ കുറ്റബോധം തോന്നുന്നു. എന്റെ മകള്‍ ഇതില്‍ എത്രത്തോളം കഷ്ടപ്പെട്ടാണ് നിലനില്‍ക്കുന്നത് എന്ന് എനിക്കിപ്പോള്‍ ബോധ്യമായി. അവള്‍ക്കിനിയും ഒരുപാട് അവസരങ്ങള്‍ വരണം എന്ന് പറയുമ്പോള്‍ ശ്രുതിയുടെ അമ്മ ഇമോഷണലായിരുന്നു. അമ്മയുടെ വാക്കുകള്‍ ശ്രുതിയെയും ഇമോഷണലാക്കി.

ജോയൽ മാത്യൂസ്

Recent Posts

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

7 hours ago

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

15 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

15 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

16 hours ago