Categories: latest news

സ്വന്തം അഭിനയത്തെ ട്രോളി മാധവ് സുരേഷ്

സ്വന്തം അഭിനയത്തെ ട്രോളി മാധവ് സുരേഷ്. താന്‍ അഭിനയിച്ച സിനിമയിലെ രംഗത്തിന്റെ റീലിന്റെ കമന്റ് ബോക്സിലൂടെയാണ് മാധവ് സുരേഷിന്റെ ട്രോള്‍. താരത്തിന്റെ കമന്റും ആരാധകരുടെ മറുപടിയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

മാധവ് സുരേഷിന്റെ അരങ്ങേറ്റ ചിത്രമായ കുമ്മാട്ടിക്കളിയിലെ രംഗമായിരുന്നു റീലിലുണ്ടായിരുന്നത്. നേരത്തേയും ഈ ചിത്രത്തിലെ രംഗങ്ങളും ഡയലോഗുകളും സോഷ്യല്‍ മീഡിയയുടെ ട്രോളുകള്‍ ഏറ്റുവാങ്ങിയിരുന്നു. ഇതിനിടെയാണ് സ്വയം പരിഹസിച്ചു കൊണ്ട് മാധവ് സുരേഷ് എത്തുന്നത്.

ഡെന്നി നമുക്കിവിടെ വേണ്ട, എവിടെയെങ്കിലും പോയി അവിടെ തുടങ്ങാം എന്ന നായികയുടെ ഡയലോഗിനുള്ള മാധവിന്റെ മറുപടിയാണ് റീലിലുള്ളത്. എന്നിട്ട് ഒളിച്ചിരിക്കാനാണോ, അമ്മച്ചീ തെറ്റ് ചെയ്തത് അവരാണ്. നമുക്കൊന്ന് പ്രതികരിക്കാന്‍ പോലും പറ്റില്ലേ? എന്നാണ് മാധവ് ചോദിക്കുന്നത്. ഇതേക്കുറിച്ചായിരുന്നു മാധവിന്റെ കമന്റും.

‘ദൈവമേ, ഓരോ തവണ കേള്‍ക്കുമ്പോഴും കൂടുതല്‍ മോശമാകുന്നു’ എന്നായിരുന്നു മാധവിന്റെ കമന്റ്. പിന്നാലെ മറുപടിയുമായി സോഷ്യല്‍ മീഡിയയുമെത്തി. ”നിങ്ങള്‍ പഞ്ച് ഡയലോഗ് പറയുമ്പോള്‍ അച്ഛനെ അനുകരിക്കാന്‍ ശ്രമിക്കുന്നതായി തോന്നുന്നു. നിങ്ങളുടെ അച്ഛന്‍ മോളിവുഡിലെ ഇതിഹാസമാണെന്ന് അറിയാം. പക്ഷെ നിങ്ങള്‍ നിങ്ങളുടെ ശബ്ദത്തിലും മോഡുലേഷനിലും വേണം സംസാരിക്കാന്‍. അദ്ദേഹത്തെ അനുകരിക്കാന്‍ ശ്രമിക്കരുത്.” എന്നായിരുന്നു ഒരു പ്രതികരണം.

”ജെനെറ്റിക്സ് ആയിരിക്കും സഹോദരാ. ഞാന്‍ ആരാകാനും ശ്രമിക്കുന്നില്ല. എന്റെ അച്ഛനടക്കം. ഞാന്‍ ഏന്റേതായൊരു ഇടം കണ്ടെത്തുകയാണ്. ചിലര്‍ക്ക് എന്റെ ജീവിതത്തില്‍ നല്ലത് നടന്നു കാണാന്‍ ഇഷ്ടമില്ലെന്ന് അറിയാം. എനിക്കിത് പരിചതമായിക്കഴിഞ്ഞു” എന്ന് അയാള്‍ക്ക് മാധവ് മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

വിവാദങ്ങളെ അതിജീവിച്ച് അഭിനയലോകത്ത് സജീവമായി ശ്രുതി നാരായണൻ!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൂടെ ശ്രദ്ധേയയായ…

4 hours ago

ഐറ്റം ഡാന്‍സ് ചെയ്യില്ലെന്ന നിലപാട് മാറ്റാന്‍ കാരണം; തുറന്ന് പറഞ്ഞ് രജിഷ വിജയന്‍

മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച്, തമിഴിലടക്കം സ്വന്തമായൊരു ഇടം…

12 hours ago

എപ്പോഴാണ് കല്യാണം തുറന്ന് പറഞ്ഞ് ശ്രുതി ഹാസന്‍

തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന ശീലക്കാരിയാണ് ശ്രുതി…

12 hours ago

മകളുടെ മരണം തളര്‍ത്തി; തുറന്ന് പറഞ്ഞ് വിജയ് ആന്റണിയും ഭാര്യയും

സംഗീത സംവിധായകനും നടനുമായ വിജയ് ആന്റണിയുടെ മകളുടെ…

12 hours ago