Categories: latest news

പലരും വിമര്‍ശിച്ചു; ചെമ്പനൊപ്പമുള്ള ആറ് വര്‍ഷത്തെ ഒന്നിച്ചുള്ള ജീവിതത്തെ കുറിച്ച് മറിയം തോമസ്

വേറിട്ട കഥാപാത്രങ്ങളിലൂടെ വളരെ പെട്ടന്ന് പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് ചെമ്പന്‍ വിനോദ് ജോസ് . പക്ഷേ അദ്ദേഹത്തിന്റെ വിവാഹം അതിലും വലിയ വൈറലായിരുന്നു. അന്ന് പ്രായത്തിന്റെ പേരിലും ലുക്കിന്റെ പേരിലും പലരും വിമര്‍ശിച്ചു. പക്ഷേ ഇന്ന്, മനോഹരമായ ആറ് വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവച്ച് എത്തുകയാണ് ഭാര്യ ണരിയം തോമസ്.

ആറ് വര്‍ഷങ്ങള്‍, എണ്ണിയാല്‍ തീരാത്തത്രയും ഓര്‍മകള്‍, എന്നും എന്റെ ഏറ്റവും പ്രിയപ്പെട്ടവന്‍.. പ്രണയത്തിലും ചിരിയിലും വിശാലമായ രസകരമായ സാഹസികതകളിലും ഞങ്ങള്‍ ഒന്നിച്ച്. ഇതാ എന്നും എപ്പോഴും ഞങ്ങള്‍ ഒന്നിച്ച്. ഹാപ്പി ആനിവേഴ്സറി ചെമ്പോസ്‌കി- എന്നാണ് മറിയം തോമസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

2020 ല്‍ ആയിരുന്നു ചെമ്പന്‍ വിനോദ് ജോസിന്റെയും മറിയം തോമസിന്റെയും വിവാഹം. 2019 ല്‍ സുനിതയുമായുള്ള വിവാഹ ബന്ധം അവസാനിച്ചതിന് പിന്നാലെയാണ്, 2020 ല്‍ കോട്ടയത്തുകാരി സൈക്കോളജിസ്റ്റായ മറിയം തോമസുമായുള്ള വിവാഹം നടന്നത്. കൊവിഡ് കാലത്ത് നടന്നതുകൊണ്ടു തന്നെ വളരെ ലളിതമായൊരു രജിസ്റ്റര്‍ വിവാഹമായിരുന്നു അത്.

17 വയസ്സിന്റെ പ്രായ വ്യത്യാസമായിരുന്നു ഏറ്റവും വലിയ ഹൈലൈറ്റ്. ചെമ്പന്റെ കുട്ടിയെ പോലെയുണ്ട് എന്ന് പറഞ്ഞ് പലരും ലുക്ക് വച്ച് കളിയാക്കി. എന്നാല്‍ അതൊന്നും ചെമ്പനും മറിയവും മുഖവിലയ്ക്ക് എടുത്തില്ല. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഇടിച്ചുകയരി അഭിപ്രായം പറയുന്നതൊക്കെ ബോറല്ലേ ബ്രോ എന്നായിരുന്നു അന്ന് ചെമ്പന്റെ പ്രതികരണം.

പതിനേഴ് വയസ്സിന്റെ പ്രായ വ്യത്യാസം തങ്ങളെ സംബന്ധിച്ച് വലിയ വിഷയമേ അല്ല എന്ന് മറിയവും പ്രതികരിച്ചു. ഒരു കല്യാണ ചടങ്ങില്‍ വച്ചാണ് ചെമ്പനെ ആദ്യമായി മറിയം കാണുന്നത്. അടുത്ത് പരിചയപ്പെട്ടു, സുഹൃത്തുക്കളായി, പിന്നീട് പ്രണയവും. തന്നെ മനസ്സിലാക്കുന്ന ആളായിരിക്കണം എന്നേയുണ്ടായിരുന്നുള്ളൂ. ഞാന്‍ ആഗ്രഹിച്ച പോലൊരാളാണ് ചെമ്പന്‍, പ്രായത്തിന്റെ പേരില്‍ വിട്ടുകളയാന്‍ തോന്നിയില്ല എന്നാണ് അന്ന് മറിയം പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

7 hours ago

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

15 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

15 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

15 hours ago