Categories: latest news

ഷിയാസിനെക്കുറിച്ച് മറപടി പറയാനില്ല; ലക്ഷ്മി നക്ഷത്ര

സ്റ്റാര്‍ മാജിക്കിലെ സ്ഥിരം താരങ്ങളിലൊരാളായിരുന്നു ഷിയാസ് കരീം. മോഡലിംഗിലൂടെയായിരുന്നു കരിയര്‍ തുടങ്ങിയത്. പിന്നീട് ബിഗ് ബോസിലും മത്സരിച്ചിരുന്നു. ഈ സമയത്തായിരുന്നു പ്രേക്ഷകര്‍ ഷിയാസിനെക്കുറിച്ച് കൂടുതല്‍ അറിയുന്നത്. ഫിറ്റ്നസ് പാഷനെക്കുറിച്ചൊക്കെ അന്ന് അദ്ദേഹം സംസാരിച്ചിരുന്നു. പേളിയുടെ ശ്രിനിഷിന്റെയും അടുത്ത സുഹൃത്താണ് ഷിയാസ്. ഷോയില്‍ ഇവരെ പിന്തുണച്ച് മുന്നിലുണ്ടായിരുന്നു. ഇവരുടെ വിവാഹത്തിലും പങ്കെടുത്തിരുന്നു. അന്നത്തെ ഫ്രണ്ട്ഷിപ്പ് ഞങ്ങളിപ്പോഴും തുടരുന്നുണ്ടെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. ഷിയാസിനെക്കുറിച്ചുള്ള പീഡന വാര്‍ത്ത കഴിഞ്ഞ ദിവസം മുതല്‍ വന്‍ചര്‍ച്ചയായിരുന്നു. 60 വയസുള്ള സ്ത്രീയാണ് അത്, അവരെ ഞാനെന്തിന് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കണമെന്നായിരുന്നു അദ്ദേഹം ചോദിച്ചത്.

ആരോപണം നിഷേധിച്ചതിന് പിന്നാലെയാണ് ഷിയാസിന്റെ ഓഡിയോ മെസേജുകള്‍ പുറത്തുവന്നത്. കല്യാണത്തിനുള്ള ചെലവും, അല്ലാതെയുള്ള ആവശ്യങ്ങള്‍ക്കുമായി പണം കടം ചോദിക്കുന്നതും, പ്രണയപൂര്‍വ്വമായി സംസാരിക്കുകയുമൊക്കെ ചെയ്യുന്നതിന്റെ വോയ്സ് ക്ലിപ്പായിരുന്നു പ്രചരിച്ചത്. ഇതോടെയായിരുന്നു അദ്ദേഹം കുറ്റക്കാരനാണെന്ന തരത്തിലേക്ക് ചര്‍ച്ചകള്‍ മാറിയത്. ഞങ്ങളുടെ കൈയ്യില്‍ തെളിവുകളുണ്ട്. മോനെപ്പോലെയാണ് അവനെ കാണുന്നത്. മകളുടെ സ്ഥാനത്താണ് നീ എന്നൊക്കെ പറഞ്ഞ ഇവര്‍ ഇങ്ങനെ മാറുമെന്ന് ഒരിക്കലും കരുതിയില്ലെന്നായിരുന്നു ഷിയാസിന്റെ ഭാര്യ ദര്‍ഫയുടെ പ്രതികരണം.

ഷിയാസിനെക്കുറിച്ചുള്ള ആരോപണം സത്യമാണോയെന്നായിരുന്നു മാധ്യമങ്ങള്‍ ലക്ഷ്മി നക്ഷത്രയോട് ചോദിച്ചത്. നിങ്ങളെപ്പോലെ തന്നെ ഓണ്‍ലൈന്‍ മീഡിയയിലും, ന്യൂസ് ചാനലിലും മാത്രമേ ഞാനും ഷിയാസ് കരീമിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ കണ്ടിട്ടുള്ളൂ. നമുക്കറിയാത്ത, നേരിട്ട് അറിയാത്ത കാര്യം വെച്ച് എങ്ങനെയാണ് ഒരു സ്റ്റേറ്റ്മെന്റിലേക്ക് എത്തുക. അത് സത്യമാണോ, അല്ലെങ്കില്‍ നുണയാണോ എന്നത് നിങ്ങളെപ്പോലെ ന്യസ് ചാനലിലൂടെയായാണ് ഇതേക്കുറിച്ച് അറിഞ്ഞത്. ഇപ്പോള്‍ അത് പോലീസ് കേസായി കാര്യങ്ങളൊക്കെ അന്വേഷിച്ച് കൊണ്ടിരിക്കുകയാണല്ലോ. സത്യം എന്താണെന്നുള്ളത് പുറത്തുവരട്ടെ. എന്തായാലും നീതി ന്യായ വകുപ്പൊക്കെയുണ്ടല്ലോ എന്നായിരുന്നു ലക്ഷ്മി നക്ഷത്ര പറഞ്ഞത്. കൃത്യമായ മറുപടി. കാര്യമറിയാതെ ജഡ്ജമെന്റിന് നിന്നില്ല. നല്ല കാര്യം എന്ന് പറഞ്ഞവരുണ്ടായിരുന്നു. അതേ സമയം തന്നെ എല്ലാം അറിഞ്ഞിട്ടും മിണ്ടാതെയിരിക്കുന്നതാണെന്നുള്ള വിമര്‍ശനങ്ങളുമുണ്ടായിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

ആദരാഞ്ജലി പോസ്റ്റ് ഇട്ടവരോട് രേണു സുധിക്ക് പറയാനുള്ളത്

കഴിഞ്ഞ മൂന്ന് വര്‍ഷമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു…

16 hours ago

സാമന്ത അമ്മയാകാനൊരുങ്ങുന്നു?

സാമന്ത നായികയായെത്തുന്ന പുതിയ ചിത്രമാണ് 'മാ ഇന്‍ടി…

16 hours ago

ആദ്യ കീമോതെറാപ്പി, ആരോഗ്യസ്ഥിതിയെക്കുറിച്ച്‌ രേണുസുധി

ജീവിതത്തിലെ രോഗ കാലത്തിലൂടെ കടന്നുപോകുകയാണ് രേണുസുധി. കാന്‍സറിന്റെ…

1 day ago

മിനി സ്‌ക്രീനില്‍ നിന്ന് വരുന്നവര്‍ക്ക് ബിഗ് സ്‌ക്രീനില്‍ ആരും ചാന്‍സ് കൊടുക്കാറില്ല; ബീന ആന്റണി

വര്‍ഷങ്ങളായി ടെലിവിഷന്‍ പരമ്പരകളില്‍ തിളങ്ങി നില്‍ക്കുന്ന നടിയാണ്…

2 days ago

മമ്മൂട്ടിക്കൊപ്പം വർക്ക് ചെയ്യാൻ ആ​ഗ്രഹമുണ്ട്

മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യണമെന്ന് തനിക്ക് ആ​ഗ്രഹമുണ്ടെന്ന് നടനും…

2 days ago

നിവിന്‍ പോളി-അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം വരുന്നു

പ്രേമത്തിലൂടെ മലയാള സിനിമയുടെ സീന്‍ മാറ്റിയ കോമ്പോ…

2 days ago