Categories: latest news

വിവാഹശേഷം ഹിറ്റുകള്‍ ഇല്ല; ആലിയയ്ക്ക് സംഭവിക്കുന്നത്

ഇന്ത്യന്‍ സിനിമാ രംഗത്ത് ഇന്ന് ഏറ്റവും പ്രശസ്തയായ നടിയാണ് ആലിയ ഭട്ട്. അഭിനയ മികവ് കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ ആലിയ വളരെ ചെറിയ പ്രായത്തില്‍ തന്നെ മികച്ച കഥാപാത്രങ്ങള്‍ ചെയ്തു. കരണ്‍ ജോഹറിന്റെ പിന്തുണ കൊണ്ടാണ് ആലിയ കരിയറില്‍ ഇത്രയും വളര്‍ന്നതെന്ന് പൊതുവെ സംസാരമുണ്ട്. എന്നാല്‍ ആലിയക്ക് കഴിവില്ലായിരുന്നെങ്കില്‍ കരണ്‍ ജോഹറിന് ഒന്നും ചെയ്യാന്‍ പറ്റില്ലായിരുന്നെന്നാണ് ആരാധകര്‍ പറയാറ്. ആലിയക്ക് പുറമെ നിരവധി താരപുത്രന്‍മാരെയും താരപുത്രിമാരെയും കരണ്‍ ലോഞ്ച് ചെയ്തിട്ടുണ്ട്. ആര്‍ക്കും ആലിയയുടെ പ്രശസ്തിയുടെ അടുത്ത് പോലും എത്താനായില്ല.

എന്നാല്‍ വിവാഹ ശേഷം ആലിയയുടെ ഭാ?ഗ്യം അണഞ്ഞോ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചോദ്യം. വിവാഹ ശേഷം വലിയ ഹിറ്റുകള്‍ ആലിയക്കില്ല. ഒടുവില്‍ പുറത്തിറങ്ങിയ ജി?ഗ്ര ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. 2023 ല്‍ പുറത്തിറങ്ങിയ റോക്കി ഓര്‍ റാണി കി പ്രേം കഹാനിയാണ് പ്രേം ആലിയയുടെ അവസാന ഹിറ്റ്. വിവാഹത്തിനും പ്രസവത്തിനും ശേഷം ജി?ഗ്ര, ആല്‍ഫ, വാര്‍ ആന്റ് ലൗ എന്നീ സിനിമകളിലാണ് ആലിയ ഒപ്പ് വെച്ചത്. ഇതില്‍ ജി?ഗ്ര പരാജയപ്പെട്ടു.

ആല്‍ഫ, വാര്‍ ആന്റ് ലൗ എന്നിവ പ്രേക്ഷകരിലേക്ക് എത്താന്‍ ഇനിയും വൈകും. തുടരെ ഹിറ്റുകളുമായി കരിയറില്‍ മുന്നേറിയ നടിയായിരുന്നു ആലിയ. ഇപ്പോള്‍ എന്തു സംഭവിച്ചു എന്നാണ് ആരാധകരുടെ ചോദ്യം. കപൂര്‍ കുടുംബത്തിലേക്ക് വിവാഹം ചെയ്‌തെത്തിയതോടെ ഈ കുടുംബത്തിലെ താരങ്ങളുടെ അവസ്ഥ ആലിയയെയും ബാധിച്ചോ എന്ന് നെറ്റിസണ്‍സ് ചോദിക്കുന്നു.

ആല്‍ഫ, വാര്‍ ആന്റ് ലൗ എന്നിവ പ്രേക്ഷകരിലേക്ക് എത്താന്‍ ഇനിയും വൈകും. തുടരെ ഹിറ്റുകളുമായി കരിയറില്‍ മുന്നേറിയ നടിയായിരുന്നു ആലിയ. ഇപ്പോള്‍ എന്തു സംഭവിച്ചു എന്നാണ് ആരാധകരുടെ ചോദ്യം. കപൂര്‍ കുടുംബത്തിലേക്ക് വിവാഹം ചെയ്‌തെത്തിയതോടെ ഈ കുടുംബത്തിലെ താരങ്ങളുടെ അവസ്ഥ ആലിയയെയും ബാധിച്ചോ എന്ന് നെറ്റിസണ്‍സ് ചോദിക്കുന്നു.

ജോയൽ മാത്യൂസ്

Recent Posts

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

7 hours ago

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

15 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

15 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

15 hours ago