Categories: latest news

വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എസ്തര്‍

തനിക്കെതിരെ വിമര്‍ശനങ്ങളുന്നയിക്കുന്നവര്‍ക്ക് മറുപടിയുമായി നടി എസ്തര്‍ അനില്‍. ബാലതാരങ്ങളായെത്തിയ പെണ്‍കുട്ടികള്‍ വളര്‍ന്ന് ലീഡ് റോളുകളിലേക്കൊക്കെ എത്തുമ്പോള്‍ അവരെ ‘ഹൈപ്പര്‍ സെക്ഷ്വലൈസ്’ ചെയ്യാനുള്ള പ്രവണത മലയാളികള്‍ക്കുണ്ടെന്ന് അടുത്തിടെ ഒരഭിമുഖത്തില്‍ എസ്തര്‍ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് എസ്തറിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളുയര്‍ന്നത്. ഇതോടെയാണ് ഇന്‍സ്റ്റ?ഗ്രാം സ്റ്റോറിയിലൂടെ എസ്തര്‍ മറുപടിയുമായെത്തിയിരിക്കുന്നത്. ”പെട്ടെന്ന് വളര്‍ന്ന് ഞാന്‍ ലീഡ് റോളിലെത്താന്‍ പാകമായി എന്ന് സിനിമക്കാരെ അറിയിക്കാന്‍ ഉള്ള ഒരു ഹൈപ്പര്‍ സെക്ഷ്വല്‍ ഷോ ഓഫ് മലയാളത്തിലെ ചില ബാലതാരങ്ങളിലും കാണാറുണ്ട്”, എന്നായിരുന്നു ഒരാളുടെ കമന്റ്.

ഇതിനെ പിന്തുണച്ച് മറ്റൊരു വ്യക്തിയും പ്രതികരിച്ചു. ”അതെ സിനിമകള്‍ കിട്ടാന്‍ വേണ്ടി, ഞാന്‍ നായികയാവാന്‍ ഉള്ള പ്രായമെത്തി എന്ന് കാണിക്കാന്‍ വേണ്ടി അല്പവസ്ത്രവും ശരീരഭംഗിയും ഒക്കെ കാണിച്ച് പോസ് ചെയ്ത് അവരെപ്പറ്റി ആരെങ്കിലും എന്തെങ്കിലും പറയുമ്പോള്‍ കുറ്റം മുഴുവനും പറയുന്നവരുടെ മുകളില്‍ ആക്കും” എന്നായിരുന്നു മറ്റൊരു കമന്റ്.

ഈ കമന്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവച്ചു കൊണ്ടായിരുന്നു എസ്തറിന്റെ മറുപടി. ”തുണി ഉരിയുന്നത് സിനിമയില്‍ റോള്‍ കിട്ടാനാണെന്ന ഈ അസംബന്ധം നമുക്ക് ഒന്ന് അവസാനിപ്പിച്ചു കൂടെ ?. സോഷ്യല്‍ മീഡിയയില്‍ ഗ്ലാമറസ് ആയതുകൊണ്ട് മാത്രം മലയാള സിനിമയില്‍ കഴിവുള്ള നായികമാരായി മാറിയ എത്ര പേരുണ്ടെന്ന് പറഞ്ഞു തരൂ. ഒരാള്‍ പോലുമില്ല.

ഇനി ആരെങ്കിലും അങ്ങനെ ചെയ്താലും അതില്‍ മറ്റുള്ളവര്‍ക്ക് എന്താണ് കാര്യം ?. മലയാള സിനിമ എന്നും നിലനില്‍ക്കുന്നത് കലാകാരന്മാരുടെ കഴിവിന്റെയും മികവിന്റെയും കരുത്തിലാണ്. അല്ലാതെ വെറും വസ്ത്രധാരണത്തിലോ നഗ്‌നതാ പ്രദര്‍ശനത്തിനോ അല്ല. ചിലര്‍ക്ക് സ്വന്തമായി ഒരു ജീവിതമില്ല എന്നതാണ് സത്യം. സഹോദരാ, എന്താണ് നിങ്ങള്‍ക്ക് ഇത്ര പ്രശ്‌നം ?. എന്നും എസ്തര്‍ ചോദിക്കുന്നു.

ജോയൽ മാത്യൂസ്

Recent Posts

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

7 hours ago

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

15 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

15 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

15 hours ago