Categories: latest news

കരഞ്ഞ് ബഹളം വച്ചിരിക്കാതെ, പുഞ്ചിരിയോടെ എല്ലാവരും ഡാഡിക്കുറിച്ചോര്‍ക്കുന്നു; വിവാദങ്ങളോട് പ്രതികരിച്ച് സിന്ധു കൃഷ്ണ

അടുത്തിടെയാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെ പിതാവ് എസ്. രംഗനാഥന്‍ അന്തരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. രംഗനാഥന്റെ അനുസ്മരണാര്‍ത്ഥം സംഘടിപ്പിച്ച ഒരു ചടങ്ങില്‍ കുടുംബാഗങ്ങളെല്ലാം കളര്‍ഫുള്ളായ, വില കൂടിയ വസ്ത്രങ്ങളാണ് ധരിച്ചതെന്നു ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെല്ലാമുള്ള മറുപടി സിന്ധു കൃഷ്ണ പുതിയ വ്‌ളോഗിലൂടെ നല്‍കുന്നുണ്ട്. അന്നു നടന്നത് സഞ്ചയനം ആയിരുന്നില്ലെന്നും മരിച്ചവരുടെ ഓര്‍മയില്‍ കരഞ്ഞു നിലവിളിക്കാതെ, അവര്‍ ജീവിച്ചിരുന്നപ്പോള്‍ നമുക്ക് നല്‍കിയ മനോഹരമായ നിമിഷങ്ങളെ ഓര്‍ക്കാനുള്ള ഒരു മുഹൂര്‍ത്തമായിട്ടാണ് ആ ചടങ്ങ് സംഘടിപ്പിച്ചതെന്നും സിന്ധു കൃഷ്ണ പറയുന്നു.

”സഞ്ചയനം വീട്ടിലായിരുന്നു. അതില്‍ പങ്കെടുക്കാന്‍ ബന്ധുക്കളൊക്കെ വന്നിരുന്നു. അതിനെല്ലാം ശേഷം അമ്മുവിനോട് (അഹാന) ആണ് ഇങ്ങനെയൊരു പരിപാടി നടത്തിയാലോ എന്ന് ചോദിച്ചത്. വെസ്റ്റേണ്‍ രാജ്യങ്ങളിലും നോര്‍ത്തിലുമൊക്കെ ഇങ്ങനെയുള്ള ചടങ്ങുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഇവിടെ അധികം കണ്ടിട്ടില്ല. ഡാഡിയുടെ കൂടെ എല്ലാ ദിവസം ഒരുമിച്ചുണ്ടായിരുന്നവരാണ് അവിടെ വന്നത്. ഡാഡിയുടെ കുറച്ച് ഫോട്ടോയും, വീഡിയോകളുമൊക്കെ കാണിച്ചിരുന്നു. കരഞ്ഞ് ബഹളം വച്ചിരിക്കാതെ, പുഞ്ചിരിയോടെ എല്ലാവരും ഡാഡിക്കുറിച്ചോര്‍ക്കുന്നു, അദ്ദേഹത്തെക്കുറിച്ച് പറയുന്നു, അങ്ങനെയാണ് ആ ചടങ്ങ് സംഘടിപ്പിച്ചത്.

ഡാഡിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങളിലൊന്നായിരുന്നു ഈ ഹോട്ടല്‍. അവിടുത്തെ സദ്യയും ഡാഡിക്ക് വലിയ പ്രിയമായിരുന്നു. ഡാഡി പല വേഷങ്ങളില്‍ ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും അവിടെ വച്ച് പോസ് ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ അവിടെവെച്ച് ഡാഡിയെ സ്മരിക്കുമ്പോള്‍ ഡാഡിയുടെ ആത്മാവ് ഞങ്ങളോടൊപ്പമുണ്ടാകുമെന്നും ഡാഡി അത് ആസ്വദിക്കുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ ചിരിച്ചു കണ്ടാലേ ഡാഡിക്ക് സന്തോഷമാവുകയുള്ളൂ എന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു”, സിന്ധു കൃഷ്ണ വീഡിയോയില്‍ പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

മിണ്ടാതിരുന്നതുകൊണ്ട് എനിക്ക് പലതും നേടാന്‍ സാധിച്ചിട്ടുണ്ട്; വിജയ്

നടന്‍ വിജയ് എന്നാല്‍ സഹപ്രവര്‍ത്തകര്‍ക്കെല്ലാം പറയാനുള്ളത് അദ്ദേഹം…

15 hours ago

സിനിമ നിര്‍ത്തിയാലോ എന്ന് തോന്നാറുണ്ട്; ഗായത്രി സുരേഷ്

സിനിമയില്‍ വന്ന സമയം മുതല്‍ ഒരുപാട് ട്രോളുകളും…

15 hours ago

നമ്മളെ ബാധിക്കാത്ത കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് നമ്മുടെ ചോയ്‌സ് ആണ്; തൃഷ

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്യുമായുള്ള വിവാഹമോചന ഹര്‍ജി…

15 hours ago

പ്രസവശേഷം ആദ്യ ഡിന്നർ ഡേറ്റിനെക്കുറിച്ച് തുറന്നുപറഞ്ഞ് റബ ജോൺ

പ്രസവശേഷം ആദ്യമായി പങ്കാളിക്കൊപ്പം ഡിന്നറിന് പോയ അനുഭവം…

1 day ago

വ്യത്യസ്ത ഡ്രസിങ് സ്റ്റൈലുമായി സാറാ ടെണ്ടുൽക്കർ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറാ…

1 day ago

കാഞ്ചീപുരം സാരിയിൽ സ്നേഹ

തമിഴ് ചലച്ചിത്ര താരം സ്നേഹയുടെ പുതിയ ഫോട്ടോഷൂട്ട്…

2 days ago