Categories: latest news

പേടി കാരണം പ്രസവം നിര്‍ത്തിയയാളാണ് ഞാന്‍; മഞ്ജു പത്രോസ്

പ്രസവത്തെ കുറിച്ച് വിവാദ പരാമര്‍ശം നടത്തി ട്രോളും വിമര്‍ശനവും ഏറ്റുവാങ്ങുകയാണ് മുന്‍ ബി?ഗ് ബോസ് വിജയിയും സംവിധായകനുമായ അഖില്‍ മാരാര്‍. പ്രസവം എഞ്ചോയ് ചെയ്യേണ്ട ഒന്നാണെന്നും പണ്ട് കാലത്ത് സ്ത്രീകള്‍ പ്രസവം ആസ്വദിച്ചിരുന്നുവെന്നും ആശുപത്രികളാണ് കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കിയത് എന്നുമാണ് അഖില്‍ മാരാര്‍ പറഞ്ഞത്. ഇപ്പോഴിതാ അഖിലിന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ് നടി മഞ്ജു പത്രോസ്.
പൊല്യൂഷന്‍ ഇല്ലാത്ത അന്തരീക്ഷത്തിലും മായം ഇല്ലാത്ത ഭക്ഷണവും എന്നിവയൊക്കെ ലഭിച്ച ഒരു തലമുറയുമായിട്ടാണ് നമ്മളെ അഖില്‍ താരതമ്യപ്പെടുത്തുന്നതെന്നും അതൊരു വിഡ്ഢിത്തമാാണെന്നും മഞ്ജു പറഞ്ഞു. അഖില്‍ മാരാര്‍ പറഞ്ഞത് പ്രസവം ഭയങ്കര ഈസിയായി ചെയ്തുകൊണ്ടിരുന്ന കാര്യമാണെന്നാണ്.
ചിലപ്പോള്‍ അന്നത്തെ കാലത്ത് ഞാന്‍ വയറ്റിലായിരിക്കുമ്പോള്‍ അമ്മച്ചി ഒരു ദിവസം കുളത്തില്‍ നിന്നും വെള്ളം കോരുകയായിരുന്നു. അതിനിടയില്‍ വേദന വന്നു. കുടം അവിടെ വെച്ചിട്ട് അമ്മച്ചി? ?ഗവണ്‍മെന്റ് ആശുപത്രിയില്‍ പോയി പ്രസവിച്ച് തിരിച്ച് വന്നു. ചിലപ്പോള്‍ അന്നത്തെ കാലത്ത് ഇത് ഈസിയായിരുന്നിരിക്കണം. കാരണം അന്നത്തെ കാലത്ത് സ്ത്രീകളുടെ ആരോ?ഗ്യനില അങ്ങനെയായിരുന്നു. അന്ന് യാത്ര ചെയ്യാന്‍ വണ്ടിയുണോ?, മുറ്റം അടിക്കാന്‍ ആരെങ്കിലുമുണ്ടോ?, മിക്‌സിയുണ്ടോ? ഒരു സംവിധാനവും അന്ന് ഇല്ലായിരുന്നു. എല്ലാം മാനുവലായി ചെയ്തിരുന്നതുകൊണ്ട് തന്നെ സ്ത്രീകളുടെ മസ്‌കുലിന്‍ കപ്പാസിറ്റിയും അതുപോലെ കൂടുതലായിരുന്നിരിക്കണം. അതുപോലെ അല്ല ഇന്നത്തെ സാഹചര്യം. ജനിച്ച് വീഴുമ്പോള്‍ മുതല്‍ നമ്മള്‍ ഓരോ മിഷനിലാണ്.

അതുകൊണ്ട് തന്നെ നമുക്ക് ഒന്നിനുമുള്ള ആരോ?ഗ്യമില്ല. പ്രസവിച്ച ഒരാളെന്ന നിലയ്ക്ക് പ്രസവം വളരെ ഈസിയാണെന്ന് ഞാന്‍ ഒരിക്കലും പറയാന്‍ പാടില്ല. പേടി കാരണം പ്രസവം നിര്‍ത്തിയയാളാണ് ഞാന്‍. എന്റേത് സിസേറിയനായിരുന്നു. ?ഗവണ്‍മെന്റ് ഹോസ്പിറ്റലിലായിരുന്നു പ്രസവം. നല്ല സൗകര്യങ്ങളില്‍ തന്നെയാണ് പ്രസവിച്ചത്. പക്ഷെ സിസേറിയന്‍ കഴിഞ്ഞ് കഴിയുമ്പോള്‍ ഉള്ളൊരു വല്ലാത്ത വേദനയുണ്ട്. ആ വേദന ഞാന്‍ ജീവിതത്തില്‍ മറക്കില്ല. എല്ലാവരും പറയും പ്രസവിച്ചതിന്റെ വേദന പിന്നീട് മറക്കുമെന്ന്. എനിക്ക് ഇപ്പോഴും ആ വേദനയുണ്ട്. എനിക്ക് ശ്വാസം വിടാന്‍ പോലും പറ്റുന്നുണ്ടായിരുന്നില്ല. വളരെ അധികം ബുദ്ധിമുട്ടിയിരുന്നു. സിസേറിയന്‍ കഴിഞ്ഞതിന്റെ പിറ്റേദിവസം ഡോക്ടര്‍ വന്ന് നമ്മളോട് നടക്കാന്‍ പറയും. തത്വചിന്ത പറയുന്നവര്‍ക്ക് എല്ലാം വളരെ ഈസിയായി പറയാം എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

മിണ്ടാതിരുന്നതുകൊണ്ട് എനിക്ക് പലതും നേടാന്‍ സാധിച്ചിട്ടുണ്ട്; വിജയ്

നടന്‍ വിജയ് എന്നാല്‍ സഹപ്രവര്‍ത്തകര്‍ക്കെല്ലാം പറയാനുള്ളത് അദ്ദേഹം…

15 hours ago

സിനിമ നിര്‍ത്തിയാലോ എന്ന് തോന്നാറുണ്ട്; ഗായത്രി സുരേഷ്

സിനിമയില്‍ വന്ന സമയം മുതല്‍ ഒരുപാട് ട്രോളുകളും…

15 hours ago

നമ്മളെ ബാധിക്കാത്ത കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് നമ്മുടെ ചോയ്‌സ് ആണ്; തൃഷ

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്യുമായുള്ള വിവാഹമോചന ഹര്‍ജി…

15 hours ago

പ്രസവശേഷം ആദ്യ ഡിന്നർ ഡേറ്റിനെക്കുറിച്ച് തുറന്നുപറഞ്ഞ് റബ ജോൺ

പ്രസവശേഷം ആദ്യമായി പങ്കാളിക്കൊപ്പം ഡിന്നറിന് പോയ അനുഭവം…

1 day ago

വ്യത്യസ്ത ഡ്രസിങ് സ്റ്റൈലുമായി സാറാ ടെണ്ടുൽക്കർ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറാ…

1 day ago

കാഞ്ചീപുരം സാരിയിൽ സ്നേഹ

തമിഴ് ചലച്ചിത്ര താരം സ്നേഹയുടെ പുതിയ ഫോട്ടോഷൂട്ട്…

2 days ago