Categories: latest news

ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

കൊച്ചി: ബിഗ് ബോസ് താരവും നടനുമായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും ആരോപിച്ച് പരാതി. കൊച്ചിയില്‍ താമസിക്കുന്ന യുവതി ആണ് പരാതി നല്‍കിയത്. പാലാരിവട്ടം പൊലീസിനാണ് യുവതി പരാതി നല്‍കിയത്. ഷിയാസ് കരീം 49 ലക്ഷത്തോളം രൂപ പലതവണയായി തട്ടി എടുത്തു എന്നും യുവതി പരാതിയില്‍ പറയുന്നു.

അടുത്തിടെ ഒരു പരിപാടിയില്‍ വച്ച് ബിഗ് ബോസ് വിജയ് അനുമോളോട് ‘ബീഫ് കഴിക്കുന്നില്ലേ’ന്ന് ഷിയാസ് ചോദിച്ചിരുന്നു. വേണ്ടെന്ന് അനുമോള്‍ പറയുമ്പോള്‍, ‘നീ എന്താ ബിജെപിയില്‍ ചേര്‍ന്നോ’, എന്നാണ് പരിഹാസരൂപേണ ഷിയാസ് ചോദിച്ചത്. ഈ വീഡിയോ വലിയ രീതിയില്‍ വൈറലായിരുന്നു. വലിയ വിമര്‍ശനമാണ് ഷിയാസിനെതിരെ വന്നത്. എന്നാല്‍ ബീഫിന്റെ പ്രശ്‌നമുണ്ടാക്കിയത് ബിജെപിക്കാരാണെന്നും അനുമോളോട് തമാശ രൂപേണ ചോദിച്ച കാര്യമാണിതെന്നുമാണ് ഷിയാസ് ഇതിന് പിന്നാലെ വിശദീകരണവുമായി എത്തിയത്.

തനിക്കെതിരെ മുന്‍പ് ഉയര്‍ന്നുവന്ന ലൈംഗികാതിക്രമ പരാതിയെ കുറിച്ചും ഷിയാസ് കരീം പറഞ്ഞിരുന്നു. ‘കോടതിയില്‍ ക്ലോസ് ചെയ്തതാണ്, പെണ്ണുങ്ങള്‍ക്ക് നിയമത്തില്‍ മുന്‍ഗണന ഉള്ളിടത്തോളം കാലം ഈ കേസ് ആര്‍ക്ക് വേണമെങ്കിലും വരാം. തുടര്‍ന്ന് കൊണ്ടേയിരിക്കും.’ എന്നായിരുന്നു പഴയ കേസിനെ കുറിച്ചുള്ള ഷിയാസിന്റെ പ്രതികരണം.

ജോയൽ മാത്യൂസ്

Recent Posts

വിവാദങ്ങളെ അതിജീവിച്ച് അഭിനയലോകത്ത് സജീവമായി ശ്രുതി നാരായണൻ!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൂടെ ശ്രദ്ധേയയായ…

3 hours ago

ഐറ്റം ഡാന്‍സ് ചെയ്യില്ലെന്ന നിലപാട് മാറ്റാന്‍ കാരണം; തുറന്ന് പറഞ്ഞ് രജിഷ വിജയന്‍

മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച്, തമിഴിലടക്കം സ്വന്തമായൊരു ഇടം…

12 hours ago

എപ്പോഴാണ് കല്യാണം തുറന്ന് പറഞ്ഞ് ശ്രുതി ഹാസന്‍

തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന ശീലക്കാരിയാണ് ശ്രുതി…

12 hours ago

മകളുടെ മരണം തളര്‍ത്തി; തുറന്ന് പറഞ്ഞ് വിജയ് ആന്റണിയും ഭാര്യയും

സംഗീത സംവിധായകനും നടനുമായ വിജയ് ആന്റണിയുടെ മകളുടെ…

12 hours ago