Categories: latest news

ചില വ്യക്തികള്‍ ഇവിടെ ഒളിച്ചുകളി നടത്തുകയാണ്

ബിഗ് ബോസ് മലയാളം സീസണ്‍ 3-ലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയ താരജോഡികളായിരുന്നു ഫിറോസ് ഖാനും സജ്‌നയും. 2023-ല്‍ ഇരുവരും വേര്‍പിരിയല്‍ പ്രഖ്യാപിച്ചത് ആരാധകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. എന്നാല്‍, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സജ്‌നയുടെ പേരിനൊപ്പം സിനിമാരംഗത്തു നിന്നുള്ള ഒരു പ്രമുഖന്റെ പേര് ചേര്‍ത്തുവെച്ച് വലിയ രീതിയിലുള്ള സൈബര്‍ പ്രചരണങ്ങളാണ് നടക്കുന്നത്. ഇതിനു മറുപടിയുമായി എത്തിയ സജ്‌ന, തങ്ങളുടെ വിവാഹമോചനത്തിന് പിന്നില്‍ മൂന്നാമതൊരാളില്ലെന്നും വ്യക്തിപരമായ കാരണങ്ങള്‍ മാത്രമാണെന്നും വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ സജ്‌നയുടെ ഈ മറുപടിയെ പാടെ തള്ളിക്കളയുന്ന രീതിയിലുള്ള പ്രതികരണവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് ഫിറോസ് ഖാന്‍. പേര് വെളിപ്പെടുത്താതെ, ആ പ്രമുഖനെതിരെ കടുത്ത ഭാഷയിലാണ് ഫിറോസ് സംസാരിക്കുന്നത്. ക്രൂരമനോഭാവമുള്ള, ലൈംഗിക വൈകൃതങ്ങളുള്ള ചില വ്യക്തികള്‍ ഇവിടെ ഒളിച്ചുകളി നടത്തുകയാണെന്നും, എത്ര വലിയ കൊമ്പനാണെങ്കിലും ഒരിക്കല്‍ നിലംപരിശാകുമെന്നും ഫിറോസ് തന്റെ വീഡിയോയില്‍ പറയുന്നു.

സജ്‌ന പ്രതിരോധിച്ച അതേ വ്യക്തിയെ തന്നെയാണ് ഫിറോസ് പരോക്ഷമായി വിമര്‍ശിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍. സജ്‌നയുടെ വാക്കുകള്‍ക്ക് വിരുദ്ധമായി ഫിറോസ് ഇത്തരമൊരു നിലപാടെടുത്തതോടെ, ഇരുവരുടെയും വിവാഹമോചനത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. പരസ്പര ബഹുമാനത്തോടെ പിരിയുന്നു എന്ന് പ്രഖ്യാപിച്ചവര്‍ക്കിടയില്‍ ഇപ്പോള്‍ ഉടലെടുത്ത ഈ ഭിന്നത ആരാധകരെയും ആശയക്കുഴപ്പത്തിലാക്കുന്നു.

ചിലര്‍ക്ക് ഒരു വിചാരമുണ്ട്. ഒരാള്‍ മിണ്ടാതിരിക്കുമ്പോള്‍… ഒന്നും അറിയാത്തതുകൊണ്ടാണ്. അയാള്‍ മണ്ടനാണ്, പേടിത്തൊണ്ടനാണ് അല്ലെങ്കില്‍ അയാളെ പെട്ടന്ന് പേടിപ്പിക്കാന്‍ പറ്റും എന്നൊക്കെ ചിലര്‍ക്കൊക്കെ വിചാരങ്ങളുണ്ട്. നിശബ്ദരായി ഇരിക്കുന്ന മനുഷ്യര്‍ എല്ലാം അറിയുന്നവരാണ്. പക്ഷേ അവര്‍ക്ക് തരംതാഴാന്‍ കഴിയില്ല. അല്ലെങ്കില്‍ മറ്റുള്ളവരെപ്പോലെ താഴേയ്ക്ക് പോയി സംസാരിക്കാന്‍ ആ?ഗ്രഹമില്ല. എന്നു കരുതി സേഫ്റ്റി സോണിലാണ് പല ഉന്നതന്മാരുമെന്ന് കരുതരുത്. എത്ര വലിയ അവാര്‍ഡ് മേടിച്ചയാളായാലും ഞാന്‍ അങ്ങ് സേഫായി. ബുദ്ധികൊണ്ട് ഞാന്‍ കളിക്കുകയാണ്. എത്ര വലിയ ക്രിമിനല്‍ മെന്റാലിറ്റി ഉണ്ടെങ്കിലും എത്ര സ്ത്രീകളെ ഞാന്‍ ഉപയോ?ഗിച്ചാലും ഞാന്‍ രക്ഷപ്പെടും. എന്റെ കയ്യില്‍ അത്രത്തോളം പിടിപാടുണ്ട് അല്ലെങ്കില്‍ ഞാന്‍ വലിയൊരു സ്ഥാനത്ത് എത്തി നില്‍ക്കുകയാണ്. വലിയ അവാര്‍ഡ് മേടിച്ച് നില്‍ക്കുന്നയാളാണ്. അതുകൊണ്ട് ഇവനെ ഏത് രീതിയിലും തകര്‍ക്കാം. എന്ത് ഞാന്‍ ചെയ്താലും അതൊന്നും ഒരു വിഷയവും ആവില്ല എന്ന് കരുതി ചില വ്യക്തികള്‍ ഇവിടെ ക്രൂര മനോഭാവമുള്ള വ്യക്തികള്‍, സെക്‌സ് പെര്‍വെട്ടായിട്ടുള്ള വ്യക്തികള്‍ ഇവിടെ മനോഹരമായി ഹൈഡ് ആന്‍ഡ് സീക്ക് കളിക്കുന്നുണ്ട്.’

ജോയൽ മാത്യൂസ്

Recent Posts

മിണ്ടാതിരുന്നതുകൊണ്ട് എനിക്ക് പലതും നേടാന്‍ സാധിച്ചിട്ടുണ്ട്; വിജയ്

നടന്‍ വിജയ് എന്നാല്‍ സഹപ്രവര്‍ത്തകര്‍ക്കെല്ലാം പറയാനുള്ളത് അദ്ദേഹം…

15 hours ago

സിനിമ നിര്‍ത്തിയാലോ എന്ന് തോന്നാറുണ്ട്; ഗായത്രി സുരേഷ്

സിനിമയില്‍ വന്ന സമയം മുതല്‍ ഒരുപാട് ട്രോളുകളും…

15 hours ago

നമ്മളെ ബാധിക്കാത്ത കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് നമ്മുടെ ചോയ്‌സ് ആണ്; തൃഷ

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്യുമായുള്ള വിവാഹമോചന ഹര്‍ജി…

15 hours ago

പ്രസവശേഷം ആദ്യ ഡിന്നർ ഡേറ്റിനെക്കുറിച്ച് തുറന്നുപറഞ്ഞ് റബ ജോൺ

പ്രസവശേഷം ആദ്യമായി പങ്കാളിക്കൊപ്പം ഡിന്നറിന് പോയ അനുഭവം…

1 day ago

വ്യത്യസ്ത ഡ്രസിങ് സ്റ്റൈലുമായി സാറാ ടെണ്ടുൽക്കർ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറാ…

1 day ago

കാഞ്ചീപുരം സാരിയിൽ സ്നേഹ

തമിഴ് ചലച്ചിത്ര താരം സ്നേഹയുടെ പുതിയ ഫോട്ടോഷൂട്ട്…

2 days ago