Categories: latest news

മലയാളത്തില്‍ നിന്ന് ബോധപൂര്‍വം മാറി നിന്നതല്ല

മലയാള സിനിമയില്‍ നിന്ന് താന്‍ ബോധപൂര്‍വം ഇടവേളയെടുത്തിട്ടില്ലെന്ന് സം?ഗീത സംവിധായകന്‍ ഗോപി സുന്ദര്‍. മറ്റു ഭാഷകളില്‍ നിന്നുള്ള പ്രൊജക്ടുകള്‍ കാരണമാണ് മലയാളത്തില്‍ നിന്ന് കുറച്ചുനാള്‍ മാറിനില്‍ക്കേണ്ടി വന്നതെന്ന് മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന ട്രോളുകളൊന്നും തന്നെ ബാധിക്കാറില്ലെന്നും സം?ഗീതത്തോട് കൂടെ ജീവിക്കാന്‍ വിടുന്നതാണ് തനിക്ക് ഇഷ്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ബോധപൂര്‍വം ഇടവേളയെടുത്തു എന്ന് പറയാന്‍ കഴിയില്ല. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളില്‍ നിന്നും ഒട്ടേറെ ഓഫറുകള്‍ ഉണ്ടായിരുന്നു. ചില തെലുങ്ക് പ്രൊജക്ടുകള്‍ക്ക് വേണ്ടിയാണ് മലയാളത്തില്‍ നിന്ന് കുറച്ച് ഏറെക്കാലം വിട്ടുനില്‍ക്കേണ്ടി വന്നത്.

നാല് വര്‍ഷം തെലുങ്കില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനായി. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ പുതിയ ഇടങ്ങള്‍, പുതിയ ആസ്വാദകര്‍, പുതിയ ട്രെന്‍ഡുകള്‍ അതെല്ലാം തരുന്ന ത്രില്ല് വലുതാണ്. ഞാന്‍ ഹൈദരാബാദില്‍ സ്ഥിരതാമസമാക്കിയെന്നാണ് ചിലരെങ്കിലും കരുതുന്നത്. പക്ഷേ നാല് വര്‍ഷം അവിടെ പ്രവര്‍ത്തിച്ച ശേഷം ഇപ്പോള്‍ കൊച്ചിയിലാണ്’.- ?ഗോപി സുന്ദര്‍ പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

7 hours ago

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

15 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

15 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

15 hours ago