Categories: latest news

അവസരങ്ങള്‍ക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്യാന്‍ ഒരുക്കമല്ല: ശ്രുതി രജനികാന്ത്

അവസരങ്ങള്‍ക്ക് വേണ്ടി വിട്ടുവീഴ്ചയ്ക്ക് ഒരുക്കമല്ലെന്ന് ശ്രുതി രജനികാന്ത്. ആരാധിച്ചിരുന്ന പലരേയും നേരിട്ട് പരിചയപ്പെട്ടപ്പോള്‍ വിചാരിച്ചിരുന്നത് പോലെയല്ലെന്നും ശ്രുതി പറയുന്നു. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രുതി മനസ് തുറന്നത്. താന്‍ നൂറിലേറെ ഓഡിഷനുകളില്‍ പങ്കെടുത്തിട്ടുണ്ടെന്നും അവസരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും താരം പറയുന്നുണ്ട്.

മിന്നുന്നതെല്ലാം പൊന്നല്ല എന്ന് കാരണവന്മാര്‍ പറഞ്ഞതു പോലെയാണ്. പുറമേ നിന്ന് കാണുമ്പോള്‍ എല്ലാവരും നല്ലവരാണ്. നമ്മളെ സഹായിക്കും എന്ന് തോന്നും. ഞാന്‍ അങ്ങനെ ചെയ്യുന്ന ആളാണ്. ഞാന്‍ സഹായിച്ചവര്‍ ഇപ്പോള്‍ മുന്‍നിരയിലുണ്ട്. ചിലര്‍ അന്യഭാഷകളില്‍ അഭിനയിക്കുന്നുണ്ട്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. എനിക്കത് ഇഷ്ടമാണ്. ഒരാള്‍ക്ക് അവസരം വാങ്ങി നല്‍കാന്‍ സാധിക്കുമെങ്കില്‍ നല്ലതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷെ എന്റെ കാര്യത്തില്‍ അങ്ങനെ അധികം കണ്ടിട്ടില്ല” ശ്രുതി പറയുന്നു

എല്ലാം ഞാന്‍ തന്നെ കഷ്ടപ്പെട്ട് നേടിയതാണ്. അല്ലാതെ ഒരാള്‍ വന്ന് നീ ഇത്രയും കഷ്ടപ്പെടുന്നതല്ലേ നിനക്ക് അവസരം നല്‍കാം എന്ന് പറഞ്ഞിട്ടില്ല. അടുത്തു നില്‍ക്കുന്നവര്‍ പോലും നമ്മളെ സജസ്റ്റ് ചെയ്യാത്തതൊക്കെ ഞാന്‍ കണ്ടിട്ടുള്ളതാണ്. ദൂരെ നിന്ന് കണ്ട് ആരാധിച്ച പലരേയും അടുത്ത് ചെന്ന് കാണുമ്പോള്‍, അവരുടെ യഥാര്‍ത്ഥ ക്യാരക്ടര്‍ കാണുമ്പോല്‍ അയ്യോ നമ്മള്‍ ഇങ്ങനല്ലല്ലോ വിചാരിച്ചതെന്ന് തോന്നിയിട്ടുണ്ട്.”

”അങ്ങനെ ഞാന്‍ കുറേയൊക്കെ മടുത്തിട്ടുണ്ട്. പണ്ട് ഫെമിലിയര്‍ അല്ലെന്ന് പറയും. പക്ഷെ ഇപ്പോള്‍ ആളുകള്‍ക്ക് പരിചിതയാണ്. എന്നിട്ടും അവസരങ്ങള്‍ എന്തുകൊണ്ട് വരുന്നില്ലല്ലെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. ഇപ്പോഴും എനിക്ക് അത്രത്തോളം അവസരങ്ങള്‍ വരുന്നില്ല.” താരം പറയുന്നു. പിന്നാലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചും ശ്രുതി സംസാരിക്കുന്നുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

വിവാദങ്ങളെ അതിജീവിച്ച് അഭിനയലോകത്ത് സജീവമായി ശ്രുതി നാരായണൻ!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൂടെ ശ്രദ്ധേയയായ…

2 hours ago

ഐറ്റം ഡാന്‍സ് ചെയ്യില്ലെന്ന നിലപാട് മാറ്റാന്‍ കാരണം; തുറന്ന് പറഞ്ഞ് രജിഷ വിജയന്‍

മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച്, തമിഴിലടക്കം സ്വന്തമായൊരു ഇടം…

10 hours ago

എപ്പോഴാണ് കല്യാണം തുറന്ന് പറഞ്ഞ് ശ്രുതി ഹാസന്‍

തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന ശീലക്കാരിയാണ് ശ്രുതി…

10 hours ago

മകളുടെ മരണം തളര്‍ത്തി; തുറന്ന് പറഞ്ഞ് വിജയ് ആന്റണിയും ഭാര്യയും

സംഗീത സംവിധായകനും നടനുമായ വിജയ് ആന്റണിയുടെ മകളുടെ…

10 hours ago