Categories: latest news

ഞങ്ങള്‍ പിരിയാന്‍ കാരണം അയാളല്ല

ബിഗ് ബോസ് മലയാളം സീസണ്‍ 3ലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായ താരദമ്പതികളായിരുന്നു ഫിറോസും സജ്‌നയും. 2023-ല്‍ ഇരുവരും വേര്‍പിരിയുന്നു എന്ന വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. പരസ്പര ബഹുമാനത്തോടെയാണ് തങ്ങള്‍ പിരിയുന്നതെന്നും ആ സൗഹൃദം എന്നും തുടരുമെന്നും അന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു.

എന്നാല്‍, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സജ്‌നയെ ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയയില്‍ ചില വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. സജ്‌നയുടെയും ഫിറോസിന്റെയും വിവാഹമോചനത്തിന് പിന്നില്‍ ഇന്ത്യന്‍ സിനിമയിലെ പ്രമുഖനായ ഒരു വ്യക്തിയാണെന്നും സജ്‌ന ആ വ്യക്തിയുമായി പ്രണയത്തിലാണെന്നുമാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഈ വ്യക്തിക്കൊപ്പമുള്ള ചിത്രം സജ്‌ന പങ്കുവെച്ചതിന് പിന്നാലെയാണ് ഈ അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.

ഇപ്പോഴിതാ, ഈ പ്രചരണങ്ങള്‍ക്ക് മറുപടിയുമായി സജ്‌ന തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ സജ്‌ന തന്റെ നിലപാട് വ്യക്തമാക്കി. തങ്ങള്‍ പിരിയാന്‍ കാരണം മൂന്നാമതൊരാളല്ലെന്നും ഒരാളുടെ വ്യക്തിജീവിതത്തെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ദയവായി നിര്‍ത്തണമെന്നും സജ്‌ന വീഡിയോയില്‍ അഭ്യര്‍ത്ഥിച്ചു.

‘ഹലോ, ഇന്നത്തെ വൈറല്‍ ഞാനാണ്. ഞാന്‍ മാത്രമല്ല. ഞാന്‍ കാരണം കുറേപ്പേര്‍ ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ കുറേ വീഡിയോസ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. അതിനൊരു മറുപടി ഞാനല്ലാതെ വേറെ ആര് തരാനാണ്. ഞാനും ഫിറോസ് ഇക്കയും മീഡിയയില്‍ വന്ന് പറഞ്ഞിട്ടുണ്ടായിരുന്നു ഞങ്ങളുടെ ജീവിതത്തെക്കുറിച്ച്. ഞങ്ങള്‍ പോലും ചിന്തിക്കാത്ത ലെവലിലാണ് ഇപ്പോള്‍ ന്യൂസ് വന്നുകൊണ്ടിരിക്കുന്നത്.

ഞാന്‍ ഒരു ഫോട്ടോ ഇട്ടത് ഭയങ്കര വൈറല്‍ ആയി. എന്റെയും ഫിറോസ് ഇക്കയുടെ ജീവിതം തകരാന്‍ കാരണം ഇന്നയാള്‍ ആണെന്ന് പറഞ്ഞുകൊണ്ട്. എന്ത് മോശമാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. എനിക്കും ഫിറോസ് ഇക്കയ്ക്കും ഇല്ലാത്ത ദു:ഖങ്ങള്‍ ആണല്ലോ മറ്റുള്ളവര്‍ പറയുന്നത്. ഞങ്ങളുടെ ജീവിതത്തിലേക്ക് മൂന്നാമതൊരാള്‍ വന്നിട്ടല്ല ഞങ്ങള്‍ക്കിടയില്‍ വിഷയങ്ങള്‍ ഉണ്ടായതെന്ന് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. പല പേഴ്‌സണല്‍ കാര്യങ്ങളും കാണും. ഞങ്ങള്‍ മ്യൂച്വല്‍ ആയി തീരുമാനമെടുത്ത് പിരിഞ്ഞ ആളുകളാണ്.

ഇനി ഞാന്‍ ഒരാളെ കല്യാണം കഴിക്കാന്‍ പോയാലും അയാള്‍ കാരണമാണ് ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതെന്ന് പറയുമല്ലോ. എന്ത് മോശമാണ്. പ്ലീസ്, ദയവ് ചെയ്ത് ഇല്ലാത്ത ഗോസിപ്പുകള്‍ ഉണ്ടാക്കാതെയിരിക്കൂ, എന്തൊക്കെയാണ് പറഞ്ഞുണ്ടാക്കുന്നത്. നിങ്ങള്‍ ഉള്ളത് പറ. എന്നെയും ആ വ്യക്തിയെയും ചേര്‍ത്ത് പറയുന്നത് എനിക്ക് പ്രശ്‌നമില്ല. ഞാനും അയാളും സ്‌നേഹത്തിലാണെന്നോ ഞാന്‍ അയാളെ കല്യാണം കഴിക്കാന്‍ പോകുന്നെന്നോ ഒക്കെ. അത് എന്തോ ആയിക്കോട്ടെ അത് എനിക്ക് പ്രശ്‌നമേ അല്ല. പക്ഷേ ആ വ്യക്തി കാരണമാണ് ഞങ്ങള്‍ പിരിഞ്ഞതെന്ന് പറയുന്നത് വളരെ മോശമാണ് എന്നും താരം പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

മിണ്ടാതിരുന്നതുകൊണ്ട് എനിക്ക് പലതും നേടാന്‍ സാധിച്ചിട്ടുണ്ട്; വിജയ്

നടന്‍ വിജയ് എന്നാല്‍ സഹപ്രവര്‍ത്തകര്‍ക്കെല്ലാം പറയാനുള്ളത് അദ്ദേഹം…

15 hours ago

സിനിമ നിര്‍ത്തിയാലോ എന്ന് തോന്നാറുണ്ട്; ഗായത്രി സുരേഷ്

സിനിമയില്‍ വന്ന സമയം മുതല്‍ ഒരുപാട് ട്രോളുകളും…

15 hours ago

നമ്മളെ ബാധിക്കാത്ത കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് നമ്മുടെ ചോയ്‌സ് ആണ്; തൃഷ

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്യുമായുള്ള വിവാഹമോചന ഹര്‍ജി…

15 hours ago

പ്രസവശേഷം ആദ്യ ഡിന്നർ ഡേറ്റിനെക്കുറിച്ച് തുറന്നുപറഞ്ഞ് റബ ജോൺ

പ്രസവശേഷം ആദ്യമായി പങ്കാളിക്കൊപ്പം ഡിന്നറിന് പോയ അനുഭവം…

1 day ago

വ്യത്യസ്ത ഡ്രസിങ് സ്റ്റൈലുമായി സാറാ ടെണ്ടുൽക്കർ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറാ…

1 day ago

കാഞ്ചീപുരം സാരിയിൽ സ്നേഹ

തമിഴ് ചലച്ചിത്ര താരം സ്നേഹയുടെ പുതിയ ഫോട്ടോഷൂട്ട്…

2 days ago