Categories: latest news

സുപ്രിയയെ വിവാഹം ചെയ്യാനുള്ള കാരണത്തെക്കുറിച്ച് പൃഥ്വിരാജ്

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരദമ്പതികളാണ് പൃഥ്വിരാജും സുപ്രിയ മേനോനും. മാധ്യമപ്രവര്‍ത്തകയായിരുന്ന സുപ്രിയ ഇപ്പോള്‍ പ്രൊഡക്ഷന്‍ ഹൗസുമായി സജീവമാണ്. നിര്‍മ്മാണ കമ്പനിയിലെ കാര്യങ്ങളെല്ലാം ഭാര്യ നോക്കുന്നതിനാല്‍ ആ ടെന്‍ഷനില്ലെന്ന് പൃഥ്വി പറഞ്ഞിരുന്നു. അഭിമുഖങ്ങളിലെല്ലാം ഭാര്യയുടെ പിന്തുണയെക്കുറിച്ച് വാചാലനാവാറുണ്ട് അദ്ദേഹം. ജോലി രാജി വെച്ച ശേഷമുള്ള ജീവിതത്തെക്കുറിച്ച് സുപ്രിയയും തുറന്നുപറഞ്ഞിരുന്നു. മകളുടെ കാര്യങ്ങളൊക്കെയായി നല്ല തിരക്കിലായിരുന്നു നേരത്തെ. അവളിപ്പോള്‍ സ്‌കൂളും, ഗിറ്റാര്‍ പഠനവും, പാട്ടുമൊക്കെയായി തിരക്കിലാണ്. മുംബൈയിലേക്ക് മാറിയതോടെ പ്രമുഖ ഇന്റര്‍നാഷണല്‍ സ്‌കുളിലാണ് അലംകൃത പഠിക്കുന്നത്.

ഡാഡയുടെ സിനിമയിലൂടെയായി അലംകൃതയുടെ പാട്ടും പുറത്തുവന്നിരുന്നു. അവസാനനിമിഷമായിരുന്നു അങ്ങനെയൊരു തീരുമാനം. എത്ര കാശ് കിട്ടുമെന്നായിരുന്നു അവളുടെ ചോദ്യം. ഓണ്‍ലൈനിലൂടെയായിരുന്നു ആലിയോട് സംസാരിച്ചത്. സുപ്രിയയും കൂടെയുണ്ടായിരുന്നു. ഈ അങ്കിള്‍ ഭീകരനാണെന്നൊക്കെ പറഞ്ഞ് പൃഥ്വി മോളെ പേടിപ്പിച്ചിരുന്നു. എന്നാല്‍ അവള്‍ക്കങ്ങനെ പേടിയൊന്നുമുണ്ടായിരുന്നില്ല. പറഞ്ഞ് കൊടുത്തത് പോലെ തന്നെ പാടി എന്നായിരുന്നു ദീപക് ദേവ് പറഞ്ഞത്. അപൂര്‍വ്വമായി മാത്രമാണ് പൃഥ്വിയും സുപ്രിയയും മകളുടെ ചിത്രങ്ങള്‍ പുറത്തുവിടാറുള്ളത്. സെലിബ്രിറ്റി കിഡ് ലേബലില്‍ മകള്‍ വളര്‍ന്നുവരുന്നതിനോട് താല്‍പര്യമില്ലെന്നായിരുന്നു ഇരുവരും പറഞ്ഞത്.

പൃഥ്വി-സുപ്രിയ വിവാഹ ജീവിതം 15 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ജീവിതാവസാനം വരെ അലംകൃതയ്ക്കും, സോറോയ്ക്കുമൊപ്പം സന്തോഷത്തോടെ കഴിയാന്‍ പറ്റണേയെന്ന പ്രാര്‍ത്ഥനയുണ്ടെന്നായിരുന്നു സുപ്രിയ പറഞ്ഞത്. ഹാപ്പി ആനിവേഴ്സറി പാര്‍ട്നര്‍, കൂടുതല്‍ യാത്രകളും, കണ്ടെത്തലുകളുമൊക്കെയായി മുന്നോട്ട് എന്നായിരുന്നു പൃഥ്വി കുറിച്ചത്. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് പോസ്റ്റിന് താഴെയായി ആശംസകള്‍ അറിയിച്ചിട്ടുള്ളത്. ഇതിനകം തന്നെ രണ്ടുപേരുടെയും പോസ്റ്റുകള്‍ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. അഹങ്കാരി, അധികപ്രസംഗി, പ്രായത്തിന് അനുസരിച്ച് സംസാരിക്കാനറിയില്ല, എന്നെക്കുറിച്ച് എന്തൊക്കെ കുറ്റങ്ങള്‍ പറയുന്നുവോ, അതൊക്കെ സുപ്രിയയെക്കുറിച്ചും പറയുമായിരുന്നു. സുപ്രിയ സിനിമയില്‍ വന്നിരുന്നുവെങ്കില്‍ പെണ്‍ പൃഥ്വിരാജ് ആയിരുന്നേനെ എന്നെനിക്ക് തോന്നിയിട്ടുണ്ട്. എന്നെക്കുറിച്ച് പറയുന്ന കുറ്റങ്ങളെല്ലാം സുപ്രിയയെക്കുറിച്ചും പറയും. അതെനിക്ക് ഉറപ്പുള്ള കാര്യമാണെന്നായിരുന്നു മുന്‍പൊരു അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

7 hours ago

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

15 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

15 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

16 hours ago