സുമതി വളവ് എന്ന സിനിമയുമായി ബന്ധപ്പെട്ടുള്ള വിവാ?ദം മോളിവുഡില്‍ തുടരുകയാണ്. ചിത്രത്തിന്റെ സംവിധായകന്‍ വിഷ്ണു ശങ്കറിനും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്ക്കുമെതിരെ നിര്‍മാതാവ് മുരളി കുന്നംപുറത്ത് കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്. ഇതിലേക്ക് നടന്‍ ഉണ്ണി മുകുന്ദന്റെ പേര് വരുന്ന സാഹചര്യവും ഉണ്ടായി. മാളികപ്പുറം സംവിധാനം ചെയ്തത് വിഷ്ണുവല്ലെന്നും ഉണ്ണി മുകുന്ദനാണെന്നും മുരളി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പിന്നാലെ ഈ പരാമര്‍ശം ഏറ്റെടുത്ത് ഉണ്ണി മുകുന്ദന്റെ ആരാധകര്‍ രം?ഗത്ത് വന്നു. പത്രസമ്മേളനത്തില്‍ ഇതിലെ അമര്‍ഷം അഭിലാഷ് പിള്ള പ്രകടിപ്പിക്കുകയും ചെയ്തു.
ഉണ്ണിയുടെ പിആര്‍ ടീം ആസൂത്രിതമായി തനിക്കെതിരെ പ്രചാരണം നടത്തുന്നുണ്ടെന്ന് അഭിലാഷ് പിള്ള സൂചിപ്പിച്ചു. ഒരു സിനിമയുടെ വിജയത്തിനായി രാപ്പകല്‍ അധ്വാനിച്ച അണിയറ പ്രവര്‍ത്തകരുടെ കരിയര്‍ തകര്‍ക്കാന്‍ ഉണ്ണി മുകുന്ദന്‍ ശ്രമിക്കുന്നത് ഒട്ടും ശരിയല്ല. വിഷ്ണുവിന്റെ പുതിയ തമിഴ് സിനിമ മുടക്കാന്‍ ഉണ്ണി മുകുന്ദന്‍ പരോക്ഷമായി ചരട് വലിച്ചു. ഒരു ചെറുപ്പക്കാരന്റെ കരിയര്‍ തകര്‍ക്കാനാണ് ഉണ്ണി മുകുന്ദന്‍ ശ്രമിക്കുന്നതെന്നും ആരോപണങ്ങള്‍ വന്നു.
ഇതാദ്യമായല്ല ഉണ്ണി മുകുന്ദന്‍ വിവാ?ദത്തിലാകുന്നത്. പല യുവതാരങ്ങളും തൊട്ടതെല്ലാം ഹിറ്റാക്കി മുന്നേറുമ്പോള്‍ ഉണ്ണി മുകുന്ദന് മാത്രം തൊട്ടതെല്ലാം വിവാദമാണ്. ഒപ്പം സിനിമ ചെയ്തവരില്‍ മിക്കവരുമായും പ്രശ്‌നങ്ങള്‍. മാനേജരായിരുന്ന വിപിന്‍ കുമാര്‍ മര്‍ദ്ദിച്ചെന്ന ആരോപണം എന്നിവയെല്ലാം ഉണ്ണിയെ വിവാദ നായകനാക്കുന്നു. കരിയറില്‍ മോശം സമയത്താണ് ഉണ്ണി മുകുന്ദന്‍ ഇന്നുള്ളത്.
തമിഴ് സിനിമാ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന…
ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…
മലയാളി പ്രേക്ഷകരെ ഒന്നടങ്കം തിയേറ്ററുകളിൽ ചിരിപ്പിച്ച 'ബെത്ലഹേം…
ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…
മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…
സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…