Categories: latest news

പ്രസവവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മറുപടിയുമായി അഖില്‍ മാരാര്‍

പ്രസവവുമായി ബന്ധപ്പെട്ടു നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായതിനെത്തുടര്‍ന്ന് ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണവുമായി സംവിധായകനും തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായിരുന്ന അഖില്‍ മാരാര്‍. പുരോഗമനവാദികളും ഫെമിനിസ്റ്റുകളും താന്‍ പറയുന്ന കാര്യങ്ങള്‍ വളച്ചൊടിക്കുകയാണെന്ന് അഖില്‍ മാരാര്‍ പറയുന്നു.

അഖില്‍ മാരാറുടെ കുറിപ്പ്

”എനിക്കെതിരെ ഞാന്‍ പറഞ്ഞത് വളച്ചൊടിച്ചു പ്രചരിപ്പിക്കുന്ന പരിപാടി പുരോഗമന വാദികളും ഫെമിനിസ്റ്റുകളും തുടങ്ങിയിട്ട് നാള് കുറെ നാളുകളായി..

  1. ബിഗ് ബോസില്‍ ഉള്ള കാലം ഭക്ഷണം വളരെ കുറവായ ഒരു സ്ഥലത്തു ടാസ്‌കിന്റെ ഭാഗമായി ഭക്ഷണം മോഷ്ടിച്ച സാഗറിനോട് തമാശ രൂപേണ പറഞ്ഞ കാര്യത്തെ വളച്ചു ഒടിച്ചു അട്ടപ്പാടിയില്‍ മരിച്ച മധുവിനെ ആക്ഷേപിച്ചു എന്ന രീതിയില്‍ ആക്കി ആക്രമിച്ചു..
  2. കുടുംബ ജീവിതത്തില്‍ എന്നല്ല സൗഹൃദങ്ങള്‍ക്കിടയില്‍ പോലും അടിയും വഴക്കും ഉണ്ടാകും അത് പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോകുന്നത് ആണ് എല്ലാ ബന്ധങ്ങളും നില നില്‍ക്കാന്‍ കാരണം എന്റെ ജീവിതത്തിലും ഇതൊക്കെ ഉണ്ടായിട്ടുണ്ട് എന്ന് പറയുന്നു. അതോടെ ഫെമിനിച്ചികള്‍ ഇളകി മറിയുന്നു..
  3. തമാശ രൂപേണ ആരെയും അപമാനിക്കാതെ ഉടുത്തിരുന്ന മുണ്ടിന്റെ തുമ്പ് ഉള്ളില്‍ കൈ വെച്ച് കൈപ്പത്തി പൊക്കിയും താഴ്ത്തിയും കാണിച്ചതിന് സ്ത്രീകളെ മുണ്ട് പൊക്കി കാണിച്ചു എന്ന് പറഞ്ഞു ആക്ഷേപിച്ചു..
  4. ഹൌസില്‍ ഉണ്ടായിരുന്ന മറ്റൊരു സ്ത്രീ അവരുടെ വൃത്തികെട്ട സ്വഭാവം പുറത്ത് എടുത്തപ്പോള്‍ അവരെ വ്യക്തിപരമായി പറഞ്ഞത് കേരളത്തില്‍ ഉള്ള സ്ത്രീ സംരംഭകരെ ആക്ഷേപിച്ചു എന്ന രീതിയില്‍ വളച്ചു ഒടിച്ചു പ്രചരിപ്പിച്ചു..

എന്നാല്‍ ഇതൊക്കെ മറ്റ് ക്യാമറകളില്‍ കണ്ട പ്രേക്ഷകര്‍ എന്റെ സത്യം തിരിച്ചറിഞ്ഞു എനിക്കൊപ്പം നിന്നു..

എന്നാലിന്ന് കേരളത്തില്‍ ഇത് പോലെ കുറെയെണ്ണം പ്രത്യേകിച്ച് ഞാന്‍ NDA യുടെ ഭാഗമായതോടെ പഴയതും പുതിയതുമായ അഭിമുഖങ്ങളില്‍ നിന്നും അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ അടര്‍ത്തി എടുത്തു അവരുടെ വ്യാഖ്യാനം അതിന്റെ മുകളില്‍ ചമച്ചിട്ട് അത് ഞാന്‍ ഉദ്ദേശിച്ചത് ആണെന്ന് പറഞ്ഞു എന്റെ തലയില്‍ അടിച്ചേല്‍പ്പിക്കുന്നു… അതിന്റെ ഏറ്റവും പുതിയതാണ് പ്രസവത്തെ നിസാരവത്കരിച്ചു ഗര്‍ഭിണികളെ ആക്ഷേപിച്ചു..

ഇനിയും ഒരു കുഞ്ഞു വേണമെന്നും എനിക്കിനിയും പ്രസവിക്കണം അഞ്ച് കുഞ്ഞുങ്ങള്‍ നമുക്ക് വേണം എന്ന് പറയുന്ന ഒരു ഭാര്യയാണ് എനിക്കൊപ്പം ജീവിക്കുന്നത്.. അവള്‍ക്കത് പറയാനുള്ള ധൈര്യത്തിന്റെ പേരാണ് ഭര്‍ത്താവ്.. ആ എന്നെ കുടുംബം നോക്കാത്ത സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന കുറെ എണ്ണം കണ്ടന്റ് ഉണ്ടാക്കാന്‍ വേണ്ടി ആക്രമിച്ചാല്‍ മൂക്കിലെ ഒരു രോമം പറിച്ചു കളയുന്ന ലഘവം മാത്രമേ ഞാന്‍ അതിന് കൊടുക്കു…

എന്നാല്‍ എന്നെ എതിര്‍ക്കുന്നതിലൂടെ സ്വകാര്യ ആശുപത്രികളും മരുന്ന് മാഫിയകളും കാലങ്ങള്‍ ആയി കേരളത്തില്‍ സ്റ്റിഷ്ടിക്കുന്ന അപകടത്തെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല എന്നതാണ് ചില മറുപടികള്‍ നല്‍കാന്‍ പ്രേരിപ്പിച്ചത്.. പ്രസവം എന്ന ഒരു തവണത്തെ പ്രോസസ് അല്ല മറിച്ചു 10 മാസത്തെ ഗര്‍ഭ കാലം അതിനെ വിറ്റ് തിന്നുന്നവര്‍ അവരുടെ കച്ചവട ബുദ്ധി അതിനേക്കാള്‍ ഉപരി വര്‍ധിച്ചു വരുന്ന സിസേറിയന്‍ നിരക്ക്..അതായത് WHO മാനദണ്ഡം പ്രകാരം സിസേറിയന്‍ നിരക്ക് 10-15% നിര്‍ത്തണം എന്നാണ്.. എന്നാല്‍ കേരളത്തില്‍ 45% ത്തിന് മുകളില്‍ ആണ് സിസേറിയന്‍ നിരക്ക്…

ഏറ്റവും സുരക്ഷിതമായ പ്രസവത്തെ അതായത് നോര്‍മല്‍ ഡെലിവറിയേ ഇല്ലാതാക്കി സിസേറിയന്‍ വര്‍ദ്ധിപ്പിച്ചതിന് പിന്നില്‍ കേരളത്തിലെ സ്വകാര്യ ആശുപത്രികളുടെ പങ്ക് വലുതാണ്.. ഇനി മറ്റൊരു വിഡ്ഢിത്തരം കൂടി ഇവറ്റകള്‍ പടച്ചു വിടുന്നു ശിശു മരണ നിരക്ക് പ്രസവവുമായി കൂട്ടി കെട്ടി സംസാരിക്കുന്നത് കണ്ടു.. നേരിയ ശതമാനം മാത്രമാണ് പ്രസവം മൂലം മരണപെടുന്ന കുട്ടികളുടെ കണക്ക്.. അമ്മയുടെ ആരോഗ്യമില്ലായ്മയും പോഷക ആഹാര കുറവുമാണ് ശിശു മരണ നിരക്കിനു കാരണം. ഇതൊക്കെ എന്നോട് പറയുന്ന രീതിയില്‍ പടച്ചു വിടാന്‍ ഇതൊന്നും ഞാന്‍ പറഞ്ഞ വിഷയവുമല്ല എന്നതാണ് മറ്റൊരു സത്യം.. സ്ത്രീകള്‍ അനുഭവിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ പറഞ്ഞു സംസാരിച്ച എനിക്ക് കപട സ്ത്രീ പക്ഷ സ്‌നേഹികള്‍ മനസ്സിലാക്കി തന്നു സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഗര്‍ഭവും, പ്രസവവും ആണെന്ന്..

അച്ഛന്‍ ആവുന്ന വ്യക്തി പ്രസവ വേദന അനുഭവിക്കുന്നില്ല എന്ന ഒറ്റ കാരണം കൊണ്ട് ഒന്നുമല്ലാതെ പോകുന്നത് പുരുഷന്‍ എല്ലാം സഹിക്കാന്‍ വിധിക്കപ്പെട്ടവന്‍ ആയത് കൊണ്ടാണ്.. സോഷ്യല്‍ മീഡിയയില്‍ നാല് കമന്റ് തെറി കണ്ടാല്‍ അയ്യോ സൈബര്‍ ബുള്ളിയിങ്.. സ്ത്രീകളെ ആക്ഷേപിക്കുന്നെ എന്ന് പറഞ്ഞു നിലവിളിക്കുന്നവര്‍ പുരുഷനെ ഏത് രീതിയില്‍ ആര് ആക്രമിച്ചാലും ഒരു കുഴപ്പമില്ല.. നിങ്ങള്‍ എത്രയൊക്കെ ഇല്ലാ കഥകള്‍ കൂട്ടി ആക്ഷേപിച്ചാലും എന്തൊക്കെ പറഞ്ഞാലും സത്യം പറയുന്നതില്‍ നിന്നും എന്നെ തടയാന്‍ ആര്‍ക്കും കഴിയില്ല…”, അഖില്‍ മാരാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ജോയൽ മാത്യൂസ്

Recent Posts

ആദരാഞ്ജലി പോസ്റ്റ് ഇട്ടവരോട് രേണു സുധിക്ക് പറയാനുള്ളത്

കഴിഞ്ഞ മൂന്ന് വര്‍ഷമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു…

18 hours ago

സാമന്ത അമ്മയാകാനൊരുങ്ങുന്നു?

സാമന്ത നായികയായെത്തുന്ന പുതിയ ചിത്രമാണ് 'മാ ഇന്‍ടി…

18 hours ago

ആദ്യ കീമോതെറാപ്പി, ആരോഗ്യസ്ഥിതിയെക്കുറിച്ച്‌ രേണുസുധി

ജീവിതത്തിലെ രോഗ കാലത്തിലൂടെ കടന്നുപോകുകയാണ് രേണുസുധി. കാന്‍സറിന്റെ…

1 day ago

മിനി സ്‌ക്രീനില്‍ നിന്ന് വരുന്നവര്‍ക്ക് ബിഗ് സ്‌ക്രീനില്‍ ആരും ചാന്‍സ് കൊടുക്കാറില്ല; ബീന ആന്റണി

വര്‍ഷങ്ങളായി ടെലിവിഷന്‍ പരമ്പരകളില്‍ തിളങ്ങി നില്‍ക്കുന്ന നടിയാണ്…

2 days ago

മമ്മൂട്ടിക്കൊപ്പം വർക്ക് ചെയ്യാൻ ആ​ഗ്രഹമുണ്ട്

മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യണമെന്ന് തനിക്ക് ആ​ഗ്രഹമുണ്ടെന്ന് നടനും…

2 days ago

നിവിന്‍ പോളി-അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം വരുന്നു

പ്രേമത്തിലൂടെ മലയാള സിനിമയുടെ സീന്‍ മാറ്റിയ കോമ്പോ…

2 days ago