Categories: latest news

പാപ്പരാസികളുടെ മമ്മ വിളിക്കെതിരെ രൂക്ഷമായി വിമര്‍ശിച്ച് ശ്രുതി

കളിയാക്കിയ പാപ്പരാസിയ്ക്ക് മറുപടി നല്‍കി ശ്രുതി ഹാസന്‍. വൈറലാകാന്‍ വേണ്ടി താരങ്ങളുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തുന്ന പാപ്പരാസി സംസ്‌കാരത്തിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് സംഭവം. പാപ്പരാസിയുടെ വായടപ്പിക്കുന്ന ശ്രുതി ഹാസന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

മുംബൈയില്‍ വച്ചായിരുന്നു സംഭവം. ഒരു പരിപാടി കഴിഞ്ഞ് പുറത്ത് വരികയായിരുന്നു ശ്രുതി ഹാസന്‍. താരത്തെ കണ്ടതും പതിവ് പോലെ പാപ്പരാസികള്‍ ഓടിയെത്തി. കാറിന് അരികിലേക്ക് നടക്കുകയായിരുന്ന ശ്രുതിയുടെ പിന്നാലെ പാപ്പരാസികളും വച്ചു പിടിച്ചു. ഇതിനിടെ പാപ്പരാസികളില്‍ നിന്നും ഒരാള്‍ ശ്രുതിയെ ‘മമ്മ’ എന്ന് വിളിക്കുകയായിരുന്നു.

പാപ്പരാസിയുടെ മമ്മ വിളി ശ്രുതിയെ ചൊടിപ്പിച്ചു. ‘ആരാ മമ്മ? നിന്റെ അമ്മയാണോ? എന്താണ് ഈ പറയുന്നത്?’ എന്നായിരുന്നു ശ്രുതിയുടെ മറുപടി. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. താരങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്ന, അവരുടെ വ്യക്തിത്വത്തേയും സ്വകാര്യതയേയും മാനിക്കാത്ത പാപ്പരാസികള്‍ക്കെതിരെ വിമര്‍ശനം ഉയരുകയാണ്.

അതേസമയം ആകാശംലോ ഒക താര ആണ് ശ്രുതിയുടെ പുതിയ സിനിമ. ദുല്‍ഖര്‍ സല്‍മാന്‍ ആണ് ചിത്രത്തിലെ നായിക. പിന്നാലെ സലാറിന്റെ രണ്ടാം ഭാഗമുള്‍പ്പടെ നിരവധി സിനിമകള്‍ അണിയറയിലുണ്ട്. കൂലിയാണ് ശ്രുതിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

ജോയൽ മാത്യൂസ്

Recent Posts

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

8 hours ago

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

16 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

16 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

16 hours ago