Categories: latest news

മംമ്തയ്ക്ക് വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്

ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത മോഹന്‍ദാസ് ആണെന്നും മംമ്ത ഇല്ലെങ്കില്‍ രഞ്ജു രഞ്ജിമാര്‍ ഇല്ലെന്നും പല വേദികളിലും തുറന്നു പറഞ്ഞിട്ടുള്ളയാളാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍. അടുത്തിടെ ഒരു വേദിയില്‍ സംസാരിക്കുമ്പോള്‍ മംമ്തയെ കുറിച്ച് രഞ്ജു രഞ്ജിമാര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഇതു പബ്ലിക്കില്‍ പറയാന്‍ പറ്റുമോ എന്നറിയില്ല. ഞാന്‍ ഏറ്റവും കൂടുതല്‍ പ്രാര്‍ത്ഥിച്ചിട്ടുള്ള ഒരാളാണ്. ജീവിതത്തില്‍ ഞാന്‍ ദൈവത്തോട് വഴക്കിടുകയും ദൈവത്തിന്റെ മുന്നില്‍ പൊട്ടിപൊട്ടികരഞ്ഞിട്ടുളളതും ഒരേ ഒരു കാര്യത്തിനു വേണ്ടിയാണ്. അത് മമ്മൂസിനു വേണ്ടി മാത്രമാണ്. നിങ്ങള്‍ മംമ്തയ്ക്ക് കൊടുത്ത രോഗം എനിക്ക് തന്നിട്ട് അവളെ രക്ഷപ്പെടുത്തണം. കാരണം അവളേറെ പ്രതിഭയുള്ളയാളാണ്, സുന്ദരിയാണ്. മമ്മൂസിനെ പൂര്‍ണ ആരോഗ്യവതിയാക്കണം എന്നു ഞാന്‍ ദൈവത്തോട് പലപ്പോഴും കരഞ്ഞുകൊണ്ട് പറഞ്ഞിട്ടുണ്ട്,’ എന്നായിരുന്നു രഞ്ജുവിന്റെ വാക്കുകള്‍.

അതേസമയം, രഞ്ജു രഞ്ജിമാരുടെ ഈ വാക്കുകള്‍ മുഴുമിക്കാന്‍ സമ്മതിക്കാതെ, മൈക്ക് വാങ്ങി ‘അതെനിക്ക് വന്നത് ഞാന്‍ കുറേക്കൂടി സ്‌ട്രോങ്ങ് ആയതുകൊണ്ടാണ്,’ എന്നായിരുന്നു മംമ്തയുടെ മറുപടി.

ജോയൽ മാത്യൂസ്

Recent Posts

മിണ്ടാതിരുന്നതുകൊണ്ട് എനിക്ക് പലതും നേടാന്‍ സാധിച്ചിട്ടുണ്ട്; വിജയ്

നടന്‍ വിജയ് എന്നാല്‍ സഹപ്രവര്‍ത്തകര്‍ക്കെല്ലാം പറയാനുള്ളത് അദ്ദേഹം…

17 hours ago

സിനിമ നിര്‍ത്തിയാലോ എന്ന് തോന്നാറുണ്ട്; ഗായത്രി സുരേഷ്

സിനിമയില്‍ വന്ന സമയം മുതല്‍ ഒരുപാട് ട്രോളുകളും…

17 hours ago

നമ്മളെ ബാധിക്കാത്ത കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് നമ്മുടെ ചോയ്‌സ് ആണ്; തൃഷ

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്യുമായുള്ള വിവാഹമോചന ഹര്‍ജി…

17 hours ago

പ്രസവശേഷം ആദ്യ ഡിന്നർ ഡേറ്റിനെക്കുറിച്ച് തുറന്നുപറഞ്ഞ് റബ ജോൺ

പ്രസവശേഷം ആദ്യമായി പങ്കാളിക്കൊപ്പം ഡിന്നറിന് പോയ അനുഭവം…

1 day ago

വ്യത്യസ്ത ഡ്രസിങ് സ്റ്റൈലുമായി സാറാ ടെണ്ടുൽക്കർ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറാ…

1 day ago

കാഞ്ചീപുരം സാരിയിൽ സ്നേഹ

തമിഴ് ചലച്ചിത്ര താരം സ്നേഹയുടെ പുതിയ ഫോട്ടോഷൂട്ട്…

2 days ago