Categories: latest news

മോഡേണ്‍ ഫോട്ടോഷൂട്ടിന് വിവാഹമോചനവുമായി ബന്ധമില്ല; ഗൗരി

മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍. ഇപ്പോള്‍ അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന താരം യുട്യൂബ് ചാനലിലും സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന പൗര്‍ണമി തിങ്കള്‍ എന്ന സീരിയലിലൂടെയാണ് ഗൗരി കൃഷ്ണന്‍ പ്രശസ്തയായത്. സീരിയലിന്റെ സംവിധായകന്‍ മനോജിനെ തന്നെയാണ് ഗൗരി വിവാഹം ചെയ്തതും. എന്നാല്‍ മനോജുമായി ഇപ്പോള്‍ വേര്‍പിരിഞ്ഞാണ് ജീവിക്കുന്നതെന്ന് ഗൗരി അടുത്തിടെ വ്‌ളോഗിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഇതു സംബന്ധിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞിരിക്കുകയാണ് ഗൗരി. പുതിയ യൂട്യൂബ് വീഡിയോയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു താരം.

മനോജ് ഏതെങ്കിലും വിധത്തിലുള്ള നിയന്ത്രണങ്ങള്‍ വെച്ചതുകൊണ്ടല്ല തങ്ങള്‍ പിരിയാന്‍ തീരുമാനിച്ചതെന്നും തന്റെ ഇപ്പോഴത്തെ മോഡേണ്‍ ഫോട്ടോഷൂട്ടുകള്‍ക്കും വേര്‍പിരിയലുമായി ബന്ധമില്ലെന്നും ഗൗരി കൃഷ്ണന്‍ പറയുന്നു. ”മനോജേട്ടനുമായി വീണ്ടും ഒന്നിക്കുമോ എന്നു ചോദിച്ചാല്‍ അതൊന്നും നമ്മുടെ കയ്യിലുള്ള കാര്യങ്ങളല്ല. അതിന് മറുപടി ഇല്ല. ഞങ്ങള്‍ തമ്മിലുള്ള പ്രശ്‌നം എന്താണെന്നു പറയാന്‍ താല്‍പര്യമില്ല. എനിക്ക് അദ്ദേഹം ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങള്‍ വെച്ചിരുന്നത് കൊണ്ടൊന്നുമല്ല ഞങ്ങള്‍ പിരിഞ്ഞത്. ഞാനിപ്പോള്‍ മോഡേണായി ഫോട്ടോഷൂട്ട് ചെയ്യുന്നതും വിവാഹമോചനവുമായി ഒരു ബന്ധവുമില്ല. ഇപ്പോഴാണ് ഫോട്ടോഷൂട്ട് ചെയ്യാന്‍ പറ്റുന്ന തരത്തിലേക്ക് എന്റെ ശരീരമെത്തിയത്. നേരത്തെ എന്റെ ശരീരം വെച്ച് ഫോട്ടോഷൂട്ട് ചെയ്തിരുന്നുവെങ്കില്‍ അത് വള്‍ഗറായി തോന്നിയേനെ. ഇപ്പോള്‍ ബോഡി ഫിറ്റാണ്. അത്തരം ഡ്രസ് ധരിക്കുമ്പോള്‍ ഭംഗിയുണ്ടെന്ന് എനിക്ക് തോന്നിയതുകൊണ്ട് ചെയ്തു.

എനിക്ക് ഞാന്‍ തന്നെയായിരുന്നു പിന്തുണ. നമ്മുടെ ബാക്ക് ബോണ്‍ എപ്പോഴും നമ്മള്‍ തന്നെയായിരിക്കണം. മറ്റൊരാളുടെ ബാക്ക് ബോണില്‍ ജീവിക്കുന്നതിലും നല്ലത് ജീവിക്കാതിരിക്കുന്നതാണ്. എനിക്ക് സമാധാനം കിട്ടാത്ത സാഹചര്യത്തില്‍ നിന്നും മാറി നില്‍ക്കുന്ന ആള്‍ കൂടിയാണ് ഞാന്‍”, ഗൗരി കൃഷ്ണന്‍ വീഡിയോയില്‍ പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ഹോട്ട് ലുക്കില്‍ അനിഖ

സത്യന്‍ അന്തിക്കാടിന്റെ 'കഥ തുടരുന്നു' എന്ന സിനിമയിലൂടെയാണ്…

32 minutes ago

‘വീട്ടിലെ കാര്യം നാട്ടുകാര്‍ അറിയേണ്ട കാര്യമില്ല’, അമ്മയില്‍ പുതിയ തലമുറ വരുമെന്ന് ചാലി പാല

താരസംഘടയായ അമ്മയിലെ ഭരണസമിതി കഴിഞ്ഞദിവസം രാജിവെച്ചിരുന്നു. സംഘടനയിലെ…

53 minutes ago

ആദരാഞ്ജലി പോസ്റ്റ് ഇട്ടവരോട് രേണു സുധിക്ക് പറയാനുള്ളത്

കഴിഞ്ഞ മൂന്ന് വര്‍ഷമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു…

20 hours ago

സാമന്ത അമ്മയാകാനൊരുങ്ങുന്നു?

സാമന്ത നായികയായെത്തുന്ന പുതിയ ചിത്രമാണ് 'മാ ഇന്‍ടി…

20 hours ago

ആദ്യ കീമോതെറാപ്പി, ആരോഗ്യസ്ഥിതിയെക്കുറിച്ച്‌ രേണുസുധി

ജീവിതത്തിലെ രോഗ കാലത്തിലൂടെ കടന്നുപോകുകയാണ് രേണുസുധി. കാന്‍സറിന്റെ…

1 day ago

മിനി സ്‌ക്രീനില്‍ നിന്ന് വരുന്നവര്‍ക്ക് ബിഗ് സ്‌ക്രീനില്‍ ആരും ചാന്‍സ് കൊടുക്കാറില്ല; ബീന ആന്റണി

വര്‍ഷങ്ങളായി ടെലിവിഷന്‍ പരമ്പരകളില്‍ തിളങ്ങി നില്‍ക്കുന്ന നടിയാണ്…

2 days ago